Feeds:
Posts
Comments

Archive for the ‘പലവക’ Category

കിതച്ചുകൊണ്ടു
ഒരു ഓട്ടമുണ്ടു്,
ചിദംബരത്തില്‍
ശ്രീരാമന്‍ എഴുതിയതു
വായിച്ചത്രേം കിതച്ചില്ല

‘സ്പ്രേ’ അടിച്ചു്
മുണ്ടു വാരിയുടുത്തു്
ഒരു വരവുണ്ടു്,
അക്കരെയില്‍
പിറ്റേന്ന് കട്ടിലില്‍
ഇരിക്കുന്ന ഇരുപ്പോ!

കൊടിയേറ്റം
റ്റോറന്റില്‍ നിന്ന് വലിച്ചിട്ടത്
ഇന്നലെയാണ്
ബാന്‍ഡ്‌വിഡ്തിനെ കുറിച്ച്
ഓഫീസില്‍ അശരീരി കേട്ടു
ചുണ്ടുകോട്ടി ‘പോടോ’യെന്ന്
പറയിക്കുവാന്‍ മാത്രം
പരകായപ്രവേശം
ചെയ്യാറുണ്ടു്

പാരച്യൂട്ടില്‍ നിന്ന്
വെളിച്ചെണ്ണ
വെളുത്ത നൂലുപോലെ
വരുന്ന നാട്ടിലാണ്
അതിനാല്‍
മുണ്ടുപൊക്കി
മൂടു ചൊറിഞ്ഞു തീര്‍ത്തു
അരിശമായ അരിശമെല്ലാം

അക്കരെ
സ്റ്റാറിങ് – ഗോപി, റാണി പത്മിനി
കഥയുടെ ബൈലൈന്‍:
ചുമട്ടുകാരനിലേയ്ക്കുള്ള
മലയാളി മെറ്റമോര്‍ഫോസിസ് (കാഫ്ക തോല്‍ക്കും)

ഇതു വായിച്ചാര്‍ക്കേലും മനസ്സിലായില്ലെങ്കില്‍ എനിക്കു പുല്ലാണ്. ആരേലും മരിച്ചിട്ടു വേണോടോ മലയാളം ബ്ലോഗാ നിനക്കൊക്കെ കവിതയെഴുതാന്‍ എന്ന് ചോദിച്ചു കളയരുത്. ഇതില്‍ പാതി ഗോ‍പി മരിക്കുന്നതിനു നാലു നാള്‍ മുമ്പ് എഴുതി വച്ചതാണ് (എന്നെ തോല്പിക്കാമെന്ന് കരുതണ്ട!)

മുഴുവനാക്കാന്‍ നിന്നാല്‍ എന്റെ പ്രൊജക്റ്റ് വര്‍ക്ക് പിന്നെ നീ തീര്‍ക്കുമോടോ കോപ്പേ?

Read Full Post »

ആനുകാലികം

പാഠം
കാട്ടിലെ പുലി = സിംഹം

അഭ്യാസം
ഈ ‘പോത്തുകള്‍’ എന്നുമുതലാണു സംഘം ചേര്‍ന്നു പ്രതികരിക്കുവാന്‍ തുടങ്ങിയതു്?

ഗൃഹപാഠം
അതൊക്കെ പോട്ടെ, ആരാണാ യുവ-മൊതല?

Read Full Post »

ഏവര്‍ക്കും പുതുവത്സരാശംസകള്‍,

പുതുവര്‍ഷത്തിലാദ്യം പ്രസിദ്ധീകരിക്കപ്പെട്ട എന്റെ സൃഷ്ടിയായ ‘സ്ത്രീപക്ഷം’ എന്ന കഥയില്‍ നിന്നു്:

അയാള്‍, ആ സന്യാസി എന്റെയുള്ളില്‍ തേനുണ്ടെന്നു കരുതിയാണോ നോട്ടം കൊണ്ടു് എന്റെ ഹൃദയത്തിനകത്തേയ്ക്കും, ചുണ്ടു പിളര്‍ത്തിക്കൊണ്ടു് എന്റെ മുലകള്‍ക്കിടയിലേയ്ക്കും ആഴ്‌ന്നിറങ്ങിയതു്. എന്നിട്ടയാള്‍ വിലാപം പോലെ ആവശ്യപ്പെട്ടു, ‘അന്നുഷ്കാ, അന്നുഷ്കാ, എഴുന്നേല്‍‌ക്കു്.’

ഒരു സ്ത്രീക്കും അത്തരം വിലാപങ്ങളെ അവഗണിക്കുവാന്‍ ആവതില്ല.

അന്ന എഴുന്നേറ്റു. മരിച്ചുവെന്നു കരുതപ്പെട്ട ബാലികയെ യേശു കൈപിടിച്ചെഴുന്നേല്‍‌പ്പിച്ചതു പോലെയുള്ള ഈ പ്രവര്‍ത്തിയാലാണു റാസ്‌പുടിന്‍ അന്നയുടെ ജീവിതത്തിലേയ്ക്കു കടന്നുവരുന്നതു്. പുരുഷാര്‍ഥങ്ങളെ കുറിച്ചു ബോധവാന്മാരല്ലാത്ത ചില പുരുഷന്മാരുടെയെങ്കിലും സ്പര്‍ശം ശിലയെ സ്ത്രീയാക്കുന്ന വിധം നിര്‍മലമാണെന്നു് അന്ന അപ്പോഴാണു തിരിച്ചറിയുന്നതും. അവര്‍ തൊടുന്നതും പേരെടുത്തു വിളിക്കുന്നതും ഉണര്‍ത്തുവാനല്ല, ഉയര്‍ത്തെഴുന്നേല്‍പ്പിക്കുവാനാണു്…പൂര്‍ണ്ണമായും വായിക്കുവാന്‍

ചിന്ത.കോം, തര്‍ജ്ജനി മാസികയുടെ വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ചതു്.

Read Full Post »

എം. കെ. പോള്‍ തര്‍ജ്ജനിയെ കുറിച്ചെഴുതുന്നു:

സമാന്തര പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും നെഞ്ചോട് ചേര്‍ത്ത്, സന്ധ്യകള്‍ കടലിനും പകലുകള്‍ പബ്ലിക് ലൈബ്രറിയ്ക്കും നല്‍കി, തീ പിടിച്ച ചിന്തകളും പേറി ഒരു കൂട്ടം യുവാക്കളുണ്ടായിരുന്നു. അതില്‍ അത്രയധികം അത്ഭുതപ്പെടാനൊന്നുമില്ല. അത്തരം ചെറുസംഘങ്ങള്‍ കേരളത്തിലെമ്പാടും അന്നുണ്ടായിരുന്നു. അത്തരമൊരു കൂട്ടത്തിന്റെ സ്വപ്നസാക്ഷാത്കാരമാണ് തര്‍ജ്ജനിയെന്ന ചെറുമാസിക.

2006 ആണ്ടിലെ ആദ്യ പതിപ്പിറക്കിയ തര്‍ജ്ജനിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പോളിനും കൂട്ടര്‍ക്കും വാഴ്വും വാഴ്‌ത്തും!

പി.എസ്: ഒരുപാടു് പുതുമകളോടെ പ്രസിദ്ധീകരിച്ച ഈ ലക്കം തര്‍ജ്ജനിയില്‍ എന്റെ വരികളും ഇടം കണ്ടെത്തിയതില്‍‍ സന്തോഷിക്കുന്നു, ആയതിനു് അവസരമുണ്ടാക്കിയ തര്‍ജ്ജനി പ്രവര്‍ത്തകര്‍ക്ക് നന്ദി!

Read Full Post »

karumbi

സൂര്യപുത്രാ മഹാശയാ,

അങ്ങയുടെ നവസൃഷ്ടിയായ കറുമ്പിയോട് ഈയുള്ളവനു് തോന്നിയ അനുരാഗത്തില്‍ പരിഭവമരുതേ! ഞാനവളുടെ ഒരു ക്ലോസപ്പ് തന്നെയെടുത്ത് ഇവിടെ ബ്ലോഗുകയാണു്. കറുമ്പിക്ക് കുറവുകളുണ്ടാവും; അല്ലെങ്കിലും കുറവുകളില്ലാത്തെ ഏതു പെണ്ണുണ്ട്? എന്റെ ഈ ലോകത്തിലേക്ക് ഞാനിതാ കറുമ്പിയെ അനുരാഗപരവശനായി സ്വാഗതം ചെയ്യുന്നു.

Read Full Post »

Older Posts »