ഏവര്‍ക്കും പുതുവത്സരാശംസകള്‍,
പുതുവര്ഷത്തിലാദ്യം പ്രസിദ്ധീകരിക്കപ്പെട്ട എന്റെ സൃഷ്ടിയായ ‘സ്ത്രീപക്ഷം’ എന്ന കഥയില്‍ നിന്നു്:
അയാള്‍, ആ സന്യാസി എന്റെയുള്ളില്‍ തേനുണ്ടെന്നു കരുതിയാണോ നോട്ടം കൊണ്ടു് എന്റെ ഹൃദയത്തിനകത്തേയ്ക്കും, ചുണ്ടു പിളര്‍ത്തിക്കൊണ്ടു് എന്റെ മുലകള്‍ക്കിടയിലേയ്ക്കും ആഴ്ന്നിറങ്ങിയതു്. എന്നിട്ടയാള്‍ വിലാപം പോലെ ആവശ്യപ്പെട്ടു, ‘അന്നുഷ്കാ, അന്നുഷ്കാ, എഴുന്നേല്ക്കു്.’
ഒരു സ്ത്രീക്കും അത്തരം വിലാപങ്ങളെ അവഗണിക്കുവാന്‍ ആവതില്ല.
അന്ന എഴുന്നേറ്റു. മരിച്ചുവെന്നു കരുതപ്പെട്ട ബാലികയെ യേശു കൈപിടിച്ചെഴുന്നേല്‍പ്പിച്ചതു പോലെയുള്ള ഈ പ്രവര്‍ത്തിയാലാണു റാസ്പുടിന് അന്നയുടെ ജീവിതത്തിലേയ്ക്കു കടന്നുവരുന്നതു്. പുരുഷാര്ഥങ്ങളെ കുറിച്ചു ബോധവാന്മാരല്ലാത്ത ചില പുരുഷന്മാരുടെയെങ്കിലും സ്പര്‍ശം ശിലയെ സ്ത്രീയാക്കുന്ന വിധം നിര്‍മലമാണെന്നു് അന്ന അപ്പോഴാണു തിരിച്ചറിയുന്നതും. അവര്‍ തൊടുന്നതും പേരെടുത്തു വിളിക്കുന്നതും ഉണര്‍ത്തുവാനല്ല, ഉയര്ത്തെഴുന്നേല്പ്പിക്കുവാനാണു്…പൂര്‍ണ്ണമായും വായിക്കുവാന്‍
ചിന്ത.കോം, തര്‍ജ്ജനി മാസികയുടെ വാര്‍ഷിക പതിപ്പില്‍ പ്രസിദ്ധീകരിച്ചതു്.
പെരിങ്ങോടര്‍ക്ക് പുതുവത്സരാശംസകള്‍. കഥ വായിക്കട്ടെ.
sahodara..njan oru malayalam blog undaaki..athu ee sitil( thani malayalam) onnu publish aaki kittan enthu vazhi??
ente bloginte link
http://sudheermohan.blogspot.com
snehapooravam
sudheer
മൂഢനായ എന്റെ പ്രിയ സന്യാസി, പീഡിപ്പിക്കുവാന്‍ ഒരു അവയവം മാത്രമുള്ള നിന്റെ ദാരിദ്ര്യത്തിലാണു ഹേ അന്തഃപുരത്തിലെ സ്ത്രീകള്‍ നിന്നില്‍ അനുരാഗിണികളാകുന്നതു്, നിന്റെ ലിംഗത്തിന്റെ അസാമാന്യ വലുപ്പത്തിലല്ല, ശരീരമാകെ ലിംഗങ്ങളില്ലാത്ത നിന്റെ ദരിദ്രാവസ്ഥയാകണം നീ ഖ്യാതിയായളക്കുന്ന ഓരോ പെണ്ണും മോഹിച്ചിരിക്കുക.
കാലികതയോടു ചേര്‍ത്തു വായിക്കുക.റഷ്യമാത്രമല്ല റാസ്പുട്ടിനുകള് പ്രപഞ്ചം മുഴുക്കെ നിറഞ്ഞിരിക്കുന്നു.
നല്ല ആശയം.നല്ല അവതരണം. ഈ വര്‍ഷം സമൃദ്ധമാവട്ടെ!
ഈ കഥ ബ്ലോഗിലിട്ടു അല്ലേ? നന്നായി. 🙂
ആഹ, അങ്ങിനെയൊന്നു പോസ്റ്റാക്കീട്ട്
മുണ്ടാണ്ടിരിക്കയായിരുന്നോ പഹയാ ജ്ജ്. പോയി ബായിക്കട്ടെ.
പെരിങ്ങ്സിനെപ്പോലുള്ള കഥാകൃത്തുക്കളുടെ ഭാവനയാണ് അറിയുന്ന കഥയിലെ അറിയാത്ത വഴികള്‍ എന്നെപ്പോലുള്ളവര്‍ക്ക് പ്രാപ്യമാക്കുന്നത്.
ഈ കഥ, അതിന്റെ തലക്കെട്ടടക്കം, ഗാംഭീര്യം ചോര്‍ന്നു പോവാതെ ആരെങ്കിലും പരിഭാഷപ്പെടുത്തി സ്ത്രീ ആധിപത്യമുണ്ടായിരുന്ന ബോണീയെമ്മിനയച്ചു കൊടുക്കണം 🙂
Most people looked at him with terror and with fear
But to Moscow chicks he was such a lovely dear
He ruled the Russian land and never mind the Czar
But the kasachok he danced really wunderbar
In all affairs of state he was the man to please
But he was real great when he had a girl to squeeze
Ra Ra Rasputin, lover of the Russian queen
There was a cat that really was gone
Ra Ra Rasputin, Russia’s greatest love machine
It was a shame how he carried on
{From BoneyM’s track RA RA RASPUTIN.
അയ്യേ, അയ്യയ്യേ, സ്ത്രീകള്‍ക്കിനി മാനം മര്യാദയായി ബ്ലോഗുവഴി നടക്കാനും പാടില്ലാണ്ടായല്ലോ.ഏവൂരാനേ,താനിതിനൊരു പ്രതിവിധി ഉണ്ടാക്കിയില്ലേല്‍ തന്നെ കസ്റ്റഡിയിലേടുത്തു ക്വസ്റ്റിയന്‍ ചെയ്യേണ്ടിവരും.ആറുമുതല്‍ അറുപതുവയസ്സുവരെയുള്ള സ്ത്രീകളാണ് ബൂലോകത്തിന്റെ പ്രധാനവായനക്കാരെന്നറിഞ്ഞുകൂടേ.
ലിംഗം,സന്യാസി എന്നൊക്കെ കണ്ടപ്പോള്‍ ഏതോ ശിവ്സ്തുതിയായിരിക്കുമെന്നുകരുതി ഇവിടെ കയറിയതാ. എന്റെ തൊലി ഉരിഞ്ഞുപോയി എന്നുപറഞ്ഞാ മതി. ശിവ ശിവ
“നിങ്ങളിലാര് ആരെയായിരുന്നു ഉയര്ത്തെഴുന്നേല്പ്പിച്ചതു്? അന്ന നിശ്ചലയായിരുന്നു, റാസ്പുടിന് ഭംഗപ്പെടുത്തിയ ദീര്ഘനിദ്രയിലേയ്ക്കു അവള് തിരികെ ഉതിര്ന്നുവീഴുന്നതു പോലെ…“
ഈ വരികള്‍ പ്രത്യേകമായി ഇഷ്ടപ്പെട്ടു. ആശംസകള്‍.
(“മേലാടയുടെ ഇറുക്കത്തില്‍ ശ്വാസം വിടാനാവാതെ നിന്റകം ചുരുണ്ടുപോകും, അതു നിനക്കു തേരട്ടയുടേതു പോലെ പിന്‍വാങ്ങലിന്റെ, ചുരുണ്ടുകൂടലിന്റെ നിലനില്പു തരും അലക്സാന്ദ്രാ.“ ഇവ ഇത്തിരി കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്ന് തോന്നുന്നു)
🙂
കുറേക്കാലങ്ങള്‍ക്ക് ശേഷം തര്ജ്ജനിയിലേയ്ക്ക് തിരിച്ചുചെന്ന് (കഥകള്‍) വായിക്കാന്‍ അവസരം കിട്ടിയത് ഈക്കഥയിലൂടെയാണ്. നന്ദി. സത്യത്തില്‍ ഞാന്‍ ബ്ലോഗ് വായന തുടങ്ങുന്ന കാലത്ത്, ബൂലോഗം എന്നാല്‍ ചിന്തയുടെ ബ്ലോഗ് ആണെന്നാണ് ധരിച്ചിരുന്നത്. പിന്നീടാണ് തനിമലയാളത്തിലേയ്ക്കും പിന്മൊഴിയിലേയ്ക്കും വരുന്നത്.
റാസ്പുട്ടിന്റെ കഥ അശ്ലീല ചുവ ഇല്ലാതെ എഴുതാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ എന്തേ പെരിങ്ങോടാ ഈയിടെയായി എല്ലാ കഥകളിള്ക്കും ഈ ഒരു തീം? താങ്കള്‍ (കല്യാണ)പ്രായമായതായി അറിയിക്കുന്നതാണോ? 😉
അശ്ലീല സാഹിത്യത്തില്‍ സ്പെഷ്യലൈസേഷന് ആണല്ലേ .
കഷ്ടം തന്നെ. മാസികകളിലെ അശ്ലീല സാഹിത്യ വിഭാഗം കൈകര്യം ചെയ്യുന്നതിയാളാണോ ?
ഒരു മിഥോ-ഹിസ്റ്റൊറിക്കല്‍ കുറിപ്പില്‍ നിന്നും മനോഹരമായി എഴുതിയിരിക്കുന്നു. ഒരു ഉത്തരാധുനിക കഥയുടെ എല്ലാ പൊടിപ്പും തൊങ്ങലും എനിക്ക് തോന്നിയത് സ്വാഭാവികമാവാം. എവിടേയൊക്കെയോ ഒരു മേതില്‍ ടച്ചോ, നിര്‍മ്മല്‍കുമാര്‍ ടച്ചോ തോന്നുന്നതും സ്വാഭാവികം. താങ്കളുടെ ഈ രചനാ ശൈലി അതിമനോഹരം. സാല്‍വദോറിന്റെ വണ്ടിക്ക് ശേഷം മാസങ്ങളായിട്ടും പെരിങ്ങോടന്റെ കഥയില്ലാത്തതിനാല്‍ അല്‍പ്പം വിഷമത്തിലായിരുന്നു. പുതുവര്‍ഷത്തില്‍ ഈ സ്ത്രീപക്ഷത്തിന് നന്ദി. ഈ വരികള്‍ നന്നായി..
അന്ന വ്യസനിച്ചുപോയി.
വെളുത്ത ചിറകുകള് വിടര്‍ത്തി
മരിച്ചു കിടക്കും സന്യാസി
കറുത്ത താടി, കറുത്ത താടി
അന്ന ഒരു കുറുമ്പന് പോണിയെപ്പോലെ, ഉള്ളിലെ ആന്തലിനെ കുതിപ്പാക്കി മാറ്റി
അന്തഃപുരത്തിലേയ്ക്കോടി.
വെളുത്ത ചിറകുകള് വിടര്‍ത്തി
മരിച്ചു കിടക്കും സന്യാസി
ചുവന്ന താടി
ചുവന്ന താടി
അയ്യോ തെറ്റിപ്പോയല്ലോ!
ഞാന്‍ കുഞ്ഞുനാളില്‍ ബോണിയെമ്മിന്റെ `രാ..രാ..രാസ്പുട്ടിന്‍‘ മനസ്സിലേറ്റി ഒരുപാട്
നടന്നിരുന്നു. ടേപ്പ് റേക്കോര്‍ഡ് കഴിയാവുന്നത്ര ഉച്ചത്തില്‍ വച്ച് രാസ്പുട്ടിന്‍ എത്ര കേട്ടിരിക്കുന്നു.
ഇനി ഈ പാട്ട് ചെറിയ കുട്ടികള്‍ കേള്‍ക്കുന്നത് കാണാന്‍ ഇടവന്നാല്‍ അറിയാതെ മനസ്സില്‍ `ഇവര്‍
കേള്ക്കുന്നതെന്തെന്നറിയായ്കയാല് ഇവരോട് ക്ഷമിക്കേണമേ‘, എന്ന് കര്‍ത്താവ് ചിന്തിച്ചതുപോലെ
ചിന്തിക്കും.
ചില ബൂലോഗര്‍ ഇത് ഒരു അശ്ലീലകഥയായി കരുതുന്നത് സ്വയം അശ്ലീലത നിറഞ്ഞ മനസ്സുള്ളതിനാലാവാം. ഒരല്പം അശ്ലീലത ഉള്ളതിനാലാകാം പെരിങ്സ് ബ്ലോഗില്‍ നേരിട്ട് പോസ്റ്റ്
ചെയ്യാതെ ചിന്തയിലേക്ക് ലിങ്ക് ചെയ്തത്. പുതുവത്സരാശംസകള്‍ പെരിങ്ങോടരേ..
സത്യം പറയട്ടെ പെരിങ്ങോടരെ 2 പ്രാവശ്യം വായിച്ചിട്ടാ എനിക്ക് കഥ പൂര്‍ണ്ണമായും മനസ്സിലായത്.ഇനിയും വായിച്ചാലെ അതിന്റെ മനോഹാരിത മനസ്സില്‍ നില്ക്കൂ.അതുകൊണ്ട് കഥ നന്നായില്ലെന്നല്ല.ഖസാക്കിന്റെ ഇതിഹാസം തന്നെ ഞാന്‍ 4 പ്രാവ്ശ്യം വായിച്ച്തിനുശേഷമാണ് അതിനെ നന്നായിമനസ്സിലാക്കിയത്.അശ്ലീലമായി ഒന്നും കണ്ടില്ല.കഥ ഇനിയും ഒന്നുകൂടെ വായിച്ചിട്ട് അഭിപ്രായം പറയാം.
റാ.റാ.. റാസ് പുച്ചിന്,
ലവര് ഓഫ് ദ റഷ്യന്‍ ക്യൂന്‍…
ഈ കഥ ഒരുമാസം മുമ്പ് തന്നെ എനിക്കു ലിങ്ക് അയച്ചുതന്നതും, ഗംഭീരം എന്ന് അന്നു തന്നെ പറഞ്ഞതുമാണല്ലോ. എങ്കിലും എല്ലാവരും കുവുമ്പോള് ഞാന്‍ മൌനവ്രതം എടുത്താലെങ്ങിനാ?
[b]ഗംഭീരം.[/b]
ഈ ടോപിക് ഞാന്‍ ഒരു കഥ പൂശ്ശാനായി ഒരുക്കിക്കൂട്ടി നിര്‍ത്തിയിരിക്കുകയായിരുന്നു, അപ്പോഴേയ്ക്കും രാജ് തകര്‍ത്തു. ഹാഹ്.
കൂടുതല്‍ റാസ്പുച്ചി(ട്ടി)ന് വിവരങ്ങള്‍ക്ക്
http://vm.devadas.googlepages.com/rasputin
ലോനപ്പന്
റാസ്പുചിനെക്കാള്, റാസ്പുചിന്-കോംപ്ലക്സാണ് കെട്ടുകഥകള്‍ക്കു പുറത്ത് റാസ്പുചിനെ കൈകാര്യം ചെയ്തിട്ടുള്ളവര്‍ ഉപയോഗിച്ചിട്ടുള്ളത് എന്നത് എന്നെ സംബന്ധിച്ചിടത്തോളം കൌതുകകരമായ ഒരു വസ്തുതയാണ്. ഒരു തിരിച്ചുവായനക്ക് സാധ്യത തീരെയില്ലാത്ത വിധത്തില്‍,സഖാവ് റാസ്പുചിനെ (ഫ്യൂഡല്‍ റഷ്യയുടെ പരിണാമസന്ധിയില്‍ റാസ്പുചിന് അതിഗംഭീരമായ ഒരു ഇടപെടലാണ്.കൊട്ടാരത്തിനു പുറത്ത് സാമ്പത്തിക സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളികള്‍ നടക്കുമ്പോള്‍ അകത്ത് നിശബ്ദമായ ഒരു ലൈംഗിക വിപ്ലവത്തിന് കളമൊരുക്കി എന്നത് റാസ്പുചിനെ സംബന്ധിച്ച കെട്ടുകഥകളില്‍ അവഗണിക്കാന്‍ കഴിയാത്ത ഒന്നാണ്.രാഷ്ട്രീയമായി അസാധ്യമായ ഒന്നിനെ ലൈംഗികമായി വിമോചിപ്പിച്ച ഒരു രാഷ്ട്രീയ അപസര്പ്പകന്, എന്നാണ് അവര്‍ പറയുന്നത്…അതിനെ എതിര്‍ക്കാത്തതിനാല്‍ നമ്മുടെ വക റാസ്പുചിന് ഒരു ‘കോമ്രേഡ്’പട്ടം)ഒരു പുരുഷ കോംപ്ലക്സായി വായിച്ചവര്‍ പലരും അയാളെ അവഗണിച്ചത് രസകരമായി പണ്ടേ തോന്നിയിരുന്നു.
ഈ കഥ വായിച്ചു കഴിയുമ്പോഴും എന്റെ കണ്ഫ്യൂഷന് അങ്ങനെയൊന്നാണ്? ഫെമിനിസ്റ്റ് (?) മാനങ്ങളുള്ള ഈ തിരിച്ചു വായന തകര്‍ക്കുന്നത് എന്തിനെയാണ്? റാസ്പുചിനെയോ അങ്ങേര്‍ക്കു ശേഷം അങ്ങേരുടെ പേരില്‍ അറിയപ്പെട്ട ഒരു മാച്ചോ കോപ്ലക്സിനെയോ?
അശ്ലീലം): അല്പം കുറഞ്ഞു പോയി എന്നോരു അഭിപ്രായവും ഉണ്ട്!!!
മൂന്നാമത്തെ പ്രാവശ്യം വായിച്ചപ്പോഴേക്കും കഥമനസ്സില് നിന്നും മായാതെ നിന്നും.പച്ചക്കറിയരിയുമ്പോഴും കടയിലുപോകുമ്പോഴും റാസ്പുടിനും,അന്നയും,അലക്സാട്രിയയുമൊക്കെ മനസ്സില്‍ വന്ന് അസ്വസ്ഥമാക്കി.ആദ്യവായനകൊണ്ട് സധാരണക്കാര്‍ക്ക് മനസ്സിലാകില്ലെങ്കിലും വീണ്ടും വീണ്ടും വായിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ മനസ്സില്‍ ജീവിക്കുന്ന ഒരു കഥ.ഇതില്‍ കൂടുതല്‍ ഞാനെന്തുപറയാന്‍.
( ഈ പാലക്കാട്ടത്തെ കഥയെഴുത്തുകാരിങ്ങനയാ എന്നെക്കൊണ്ട് മൂന്നാമതും നാലാമതുമൊക്കെ കഥ വായിപ്പിച്ച് നല്ലതാന്നു പറയിപ്പിക്കും.വീട്ടിലു നൂറുകൂട്ടം പണിയുള്ളതാ, ഇനിങ്ങനത്തെ കഥയെഴുതൈ ആള്‍ക്കാരെ എടങ്ങറിലാക്കരുത്..)
അശ്ലീലം പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സാണോ കല്യാണം ശ്രീജിത്തേ?
ലതീഷേ അലക്സാന്ദ്ര സാറിന്റെ കൊട്ടാരത്തില്‍ വഴിപിഴച്ചുപോയ ആദ്യത്തെ രാജ്ഞിയല്ല. Sex with the queen എന്ന പുസ്തകത്തില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മൂന്നാമത്തേയോ മറ്റോ റഷ്യന്‍ സാറിസയാണു അലക്സാന്ദ്ര. റഷ്യന്‍ അന്തഃപുരത്തില്‍ ലൈംഗികവിപ്ലവം നടത്തിയിട്ടുള്ളതു മഹതിയായ കാതറീന് രാജ്ഞിയാണു്. റാസ്പുടിന് അധികാരക്കൊതിയുടെ മൂര്‍ത്തീഭാവമാണു്, അതിലേയ്ക്കു് അയാള്‍ക്കുള്ള ഉപകരണമായിരുന്നു ലൈംഗികത. റഷ്യന്‍ വിപ്ലവുമായി റിലേറ്റ് ചെയ്യപ്പെട്ട് കുറെയേറെ റാസ്പുടിന് കഥകളും നമ്മള് കേള്‍ക്കുകയുണ്ടായി, പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയെ നടുക്കുന്നതായിരുന്നില്ല റാസ്പുടിന്-അലക്സാന്ദ്ര ബന്ധം മറിച്ചു റഷ്യന്‍ പത്രങ്ങള്‍ക്കു മഞ്ഞനിറം കൊടുക്കുന്ന ഒരു രാജകീയഗോസിപ്പ് മാത്രമായിരുന്നു. റാസ്പുടിന് കോമ്പ്ലക്സ് ലതീഷ് പറയുന്ന ലൈംഗിക വിപ്ലവത്തിനേക്കാള്‍ എഴുതപ്പെട്ടിരിക്കുന്നതും അതുകൊണ്ടു തന്നെ. നമ്മുടെ രജനീഷ് റാസ്പുടിനേക്കാള് നന്നായി ലൈംഗികതയില്‍ വിപ്ലവം കൊണ്ടുവന്നിട്ടുണ്ട് 😉
കഥ മൂന്നു തവണ വായിച്ചു.ശൈലീപരമായ കണ്ടെത്തല്‍ നന്നായി.ശ്ലീലാശ്ലീലങ്ങള്‍ തിരിച്ച് കഥയെഴുതേണ്ടതില്ല.കഥയ്ക്ക് ഗുണം ചെയ്യുന്ന എന്തും സ്വീകരിക്കാനുള്ള ആര്‍ജ്ജവം എഴുത്തുകാരനും ഉള്‍ക്കൊള്ളാന്‍ വായനക്കാരനും തയ്യാറാവണം.വായനക്കാരന്റെ കാര്യത്തില്‍ ഇതൊരു ശാഠ്യമല്ല താനും.