കിതച്ചുകൊണ്ടു
ഒരു ഓട്ടമുണ്ടു്,
ചിദംബരത്തില്‍
ശ്രീരാമന് എഴുതിയതു
വായിച്ചത്രേം കിതച്ചില്ല
‘സ്പ്രേ’ അടിച്ചു്
മുണ്ടു വാരിയുടുത്തു്
ഒരു വരവുണ്ടു്,
അക്കരെയില്‍
പിറ്റേന്ന് കട്ടിലില്‍
ഇരിക്കുന്ന ഇരുപ്പോ!
കൊടിയേറ്റം
റ്റോറന്റില്‍ നിന്ന് വലിച്ചിട്ടത്
ഇന്നലെയാണ്
ബാന്ഡ്വിഡ്തിനെ കുറിച്ച്
ഓഫീസില്‍ അശരീരി കേട്ടു
ചുണ്ടുകോട്ടി ‘പോടോ’യെന്ന്
പറയിക്കുവാന്‍ മാത്രം
പരകായപ്രവേശം
ചെയ്യാറുണ്ടു്
പാരച്യൂട്ടില്‍ നിന്ന്
വെളിച്ചെണ്ണ
വെളുത്ത നൂലുപോലെ
വരുന്ന നാട്ടിലാണ്
അതിനാല്‍
മുണ്ടുപൊക്കി
മൂടു ചൊറിഞ്ഞു തീര്‍ത്തു
അരിശമായ അരിശമെല്ലാം
അക്കരെ
സ്റ്റാറിങ് – ഗോപി, റാണി പത്മിനി
കഥയുടെ ബൈലൈന്‍:
ചുമട്ടുകാരനിലേയ്ക്കുള്ള
മലയാളി മെറ്റമോര്‍ഫോസിസ് (കാഫ്ക തോല്‍ക്കും)
ഇതു വായിച്ചാര്ക്കേലും മനസ്സിലായില്ലെങ്കില്‍ എനിക്കു പുല്ലാണ്. ആരേലും മരിച്ചിട്ടു വേണോടോ മലയാളം ബ്ലോഗാ നിനക്കൊക്കെ കവിതയെഴുതാന്‍ എന്ന് ചോദിച്ചു കളയരുത്. ഇതില്‍ പാതി ഗോപി മരിക്കുന്നതിനു നാലു നാള് മുമ്പ് എഴുതി വച്ചതാണ് (എന്നെ തോല്പിക്കാമെന്ന് കരുതണ്ട!)
മുഴുവനാക്കാന്‍ നിന്നാല്‍ എന്റെ പ്രൊജക്റ്റ് വര്‍ക്ക് പിന്നെ നീ തീര്ക്കുമോടോ കോപ്പേ?
പെരിങ്ങോടനു വട്ടായോ? അതോ കഞ്ചാവുവലി തുടങ്ങിയോ?
:), അല്ല അല്ല 😦
മാധവിയെപ്പറ്റി മിണ്ടരുത്. ഒരു വിധം മറന്നു വരുന്നേയുള്ളൂ.
ആധുനിക കവിതയായിരിക്കും അല്ലേ….
“മുണ്ടുപൊക്കി
മൂടു ചൊറിഞ്ഞു തീര്‍ത്തു
അരിശമായ അരിശമെല്ലാം”
ഞാനും അങ്ങനെ ചെയ്യട്ടേ…
nsbpjbആദ്യത്തെ രണ്ട് സ്റ്റാന്‍സ ഒഴിച്ചു ബാക്കിയെല്ലാം ട്രാഷ് ആയല്ലൊ. എഴുത്തിന്റെ കാലത്തെപറ്റിയുള്ള അഫിഡവിറ്റൊന്നും വേണ്ട അതു മനസ്സിലാവാന്‍. കുറെ ചവറുവരികള് എഴുതാന്‍ പെരിങ്ങോടന് തന്നെ വേണോ ? നിങ്ങള്‍ പ്രോജക്റ്റ് വര്‍ക് തീര്‍ക്കുകയായിരുന്നു ഇതിലും ഭേദം. പെരിങ്ങോടന്റെ പേര് കേട്ട് വരുന്നോരെ ഇങ്ങനെ പറ്റിക്കല്ലെ രാജന്…..
ഹഹ. എനിക്ക് സമാധാനമായി ഉമേഷേട്ടന് ചീത്ത വിളിച്ചപ്പോള്‍. ഞാന്‍ കരുതി ശ്ശെടാ എന്നെ മാത്രമെന്താ എപ്പോഴും എല്ലാരും ചീത്ത വിളിക്കണേയെന്ന്…
കവിതയാത്രെ. ഹും! കവിത്വം വേണമെടോ കവിത്വം മിനിമം കപിത്വം എങ്കിലും… 😉
പെരിങ്ങോടാ,
ചെയ്തു തീരാത്ത പ്രോജക്റ്റുകളും എഴുതിത്തീരാത്ത പോസ്റ്റുകളും അക്കരെകടക്കാനുള്ള വിദ്യകളുടെ പിറകെ കിതച്ചുകൊണ്ടുള്ള ഓട്ടവും എങ്ങാണ്ടൂന്നു വന്നുവീഴുന്ന തളര്‍വാതവും ഒക്കെയായി നമ്മുടെയൊക്കെക്കാര്യവും പുള്ളിയുടേതുപോലെ തന്നെ (തള്ളവിരല്‍ നെറ്റിയില്‍ മേലോട്ടു ചലിപ്പിച്ച്…) ഗോപി!
ഉമേഷേട്ടന്റെയും രാജേഷേട്ടന്റെയും കമന്റുകള്‍ക്ക് തീരെ കുഴപ്പമില്ല:))
കവിതയില്‍ അവസാനത്തെ രണ്ടു ഖണ്ഡിക വേണ്ടിയിരുന്നില്ല എന്ന് തോന്നി,വായിച്ചപ്പോള്‍.:) അതായത് ‘ഇതു വായിച്ചാര്ക്കേലും ‘ എന്നു തുടങ്ങുന്ന ഖണ്ഡികയും ‘കോപ്പേ‘ എന്ന് അവസാനിക്കുന്ന ഖണ്ഡികയും:)))