മരച്ചില്ലകള്ക്കിടയിലൂടെ കണ്ടു തുടങ്ങുന്ന ഒരു വെണ്ണക്കല്‍ മന്ദിരം.
തെളിഞ്ഞുവരുന്ന ദൃശ്യത്തില്‍, താജ്.
യമുനയുടെ തീരം, കിളികളുടെ കളകൂജനങ്ങള്‍ക്കൊപ്പം നൂറ്റാണ്ടുകള്‍ക്കപ്പുറം നിന്നെന്നപോലെ ഒഴുകി വരുന്ന സംഗീതം.
താജിന്റെ സൌന്ദര്യത്തില്‍ വിസ്മയിച്ചു നില്ക്കുന്ന സ്ത്രീകഥാപാത്രം, അവര്‍ക്കൊപ്പം അതേ വികാരം പങ്കിടുന്ന ഒരു പുരുഷന്.
പുല്‍ച്ചെടികളുടെ മറവില്‍ നിന്ന് ഇരുവരും യമുനയുടെ തീരത്തിലേയ്ക്കു നടന്നെത്തുന്നു.
യമുന, നദിയില്‍ വെണ്ണക്കല്ലുകള്‍ താജായി പ്രതിഫലിക്കുന്ന കാഴ്ച.
സംഗീതം, നൂറ്റാണ്ടുകള്‍ക്കപ്പുറം നിന്നെന്നപോലെ ഒഴുകി വരുന്ന സംഗീതം.
അതിനു പക്ഷെ മരണത്തിന്റെ ഈണമില്ലേ? ശ്രദ്ധിച്ചു കേള്‍ക്കൂ അത് മരണത്തിന്റെ ഈണമല്ലേ?
[വീഡിയോ മണിരത്നത്തിന്റെ ‘മൌനരാഗം’ എന്ന ചലച്ചിത്രത്തിലേതു്, ചിത്രത്തിലെ സ്ത്രീപുരുഷന്മാര് രേവതിയും മോഹനും. താജ് എന്നില്‍ പ്രതീകവല്ക്കരിക്കുന്ന എല്ലാ വികാരങ്ങളുടേയും സമ്മിശ്രിതമാണ് ഏതാനും നിമിഷങ്ങളില്‍ കെട്ടുപോകുന്ന ഈ ചലച്ചിത്രഭാഷ്യം.]
എന്താ മാഷെ ഇപ്പോ ഇങ്ങനെയൊക്കെ തോന്നാന്‍ ?
🙂
മരണം യാഥാര്‍ഥ്യമാണ്
അതാണ്
ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്
ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നത്
വെണ്ണക്കല്‍ കൊട്ടാരമില്ലാതെ എത്രയോ നല്ല കുടുംബങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു,ഉണ്ട്,ഉണ്ടാകാന്‍ പോകുന്നു.എനിക്ക് അതിനോടാണു കൂടുതല്‍ താല്പര്യം..
നൂറ്റാണ്ടുകള്‍ക്കപ്പുറം നിന്ന് ഒഴുകിവരുന്ന ആ സംഗീതം. പക്ഷെ, എനിക്ക് തിരിച്ചറിയാനാവുന്നില്ലോ, ആ ഈണത്തില്‍ ദുഃഖമാണോ സന്തോഷമാണോ എന്ന്…
മനുഷ്യനെ ചുമ്മാ പേടിപ്പിക്കല്ലേ!
🙂
hi peringodan
My OS Windows Vista. What should I do to use malayalam key in program to type in malayalam. i am a novice in this field. Can u pl. help me?
Eventhough I downloaded keyman software, I am not able to type in Malayalam
regards
Radhakrishnan
puthiyedathrk@gmail.com