ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴിപിടിച്ചൊട്ടു നില്ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്ക്കൂ
കക്കാടിന്റെ സഫലമീയാത്ര! എന്ന കവിത തുടങ്ങുന്നതിപ്രകാരമാണു്. ഒരു പക്ഷെ ഇത്രവായിച്ചു തീരുമ്പോഴേയ്ക്കും ഈ പേജില്‍ നിന്നു നിങ്ങളാഭാഗം കേട്ടുകഴിഞ്ഞിരിക്കും (ഇനിയതു നടക്കില്ല, autostart=false എന്നു സെറ്റ് ചെയ്തിരിക്കുന്നു.)
‘വ്രണിതമാം കണ്ഠത്തിലിന്നുനോവിത്തിരി കുറവുണ്ടു്…’എന്നു സ്വയം ആശ്വാസം കൊള്ളുന്ന നായകന്, ജനലരുകില് നിന്നു് ‘വളരെനാള്‍ കൂടി’ നിലാവിന്റെ നീലിമയിലലിയുന്ന ഇരുളിനെ ഒട്ടൊരാശ്വാസത്തോടെ നോക്കിക്കാണുകയാണു്.
സഖിയെ അരികെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടു പ്രത്യാശയുടെ വരികള്‍ മാത്രമാണു് (അതില്‍ സ്ഥൈര്യം നിഴലിച്ചു കാണുന്നുവെങ്കിലും) നായകന് പറഞ്ഞുപോരുന്നതു്:
ആതിരവരുംനേരം ഒരുമിച്ചുകൈകള്-
കോര്ത്തെതിരിലേല്ക്കണം നമുക്കിക്കുറി!
തൊട്ടടുത്ത വരികളില്‍ തന്നെ മിഴിയിണ തുളുമ്പുന്ന സഖിയെ കവി പരിചയപ്പെടുത്തുന്നു. ‘ചന്തം നിറയ്ക്കുകീ ശിഷ്ടദിനങ്ങളില്‍’ എന്നേ കവി സമാശ്വസിപ്പിക്കുന്നുള്ളൂ.
‘നെറുകയില്‍ ഇരുട്ട് പാറാവു നില്ക്കുന്ന തെരുവുവിളക്കുകള്‍’ പോലെ ഏതു നിമിഷവും കെട്ടുപോയേക്കാവുന്ന ജീവിതത്തിനെ കുറിച്ചുള്ള ആശങ്കള്‍ക്കിടയിലും കവി പഴയകാലജീവിതത്തിന്റെ സ്മരണകളിലേക്ക് മടങ്ങിപ്പോകുന്നു:
പലനിറം കാച്ചിയ വളകളണിഞ്ഞൂമഴിച്ചും
പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും
നൊന്തും പരസ്പരം നോവിച്ചും
മൂപതിറ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍
എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍…
ആസന്നമായിരിക്കുന്ന മരണത്തെ കുറിച്ചു ചിന്തിക്കുന്നവന്റെ വ്യഥകള്‍ പോലെ കവി തുടര്‍ന്നെഴുതുന്നു:
ഓര്‍മകള്‍ ഉണ്ടായിരിക്കണം ഒക്കെയും
വഴിയോരക്കാഴ്ചകളായ്
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി!
കവിതാന്ത്യത്തോളം കവി ഈ ഏകഭാഷണം തുടരുന്നു, ഒടുവില്‍ വൃദ്ധമനസ്സ് ആത്മഗതം ചെയ്യുന്നു:
കാലമിനിയൂമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും
കായ്വരും അപ്പോള്‍ ആരെന്നും
എന്തെന്നും ആര്‍ക്കറിയാം?
സഫലമീയാത്ര! എന്നെഴുതി കവി, കവിത പൂര്‍ത്തിയാക്കുമ്പോള്‍ ഒന്നുമുരിയാടാതെ നിഴലിനും നിലാവിനും സാക്ഷിയായി നിന്ന സഖി പറയുന്നതെന്താവും? സഫലമീയാത്ര എന്നു തന്നെയാകുമോ? എനിക്കുറപ്പില്ല.
കക്കാടിന്റെ ഈ കവിത ആലപിച്ചിരിക്കുന്നതു്, ജി.വേണുഗോപാലാണു്. അദ്ദേഹമാകട്ടെ ആ കാര്യം സുന്ദരമായ് നിര്‍വഹിച്ചിരിക്കുന്നു. ആലാപനത്തേക്കാള്‍ ശ്രദ്ധേയമായി തോന്നിയതു കവിതയ്ക്ക് അതിന്റെ അണിയറ ശില്പികള് ഒരുക്കിയ മനോഹരമായ സംഗീതാവിഷ്കാരമാണു്.
ഈ ഗാനം കേള്‍ക്കുവാന്‍ അവസരം ഒരുക്കിത്തന്ന അനിലേട്ടനു് (ആസ്ത്രേലിയ) നന്ദി.
കുറിപ്പു്: വരികള്‍ കേട്ടെഴുതിയതാണു്, കവിതയില്‍ എപ്രകാരമാണുള്ളതെന്നു് തീര്‍ച്ചയില്ല, ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ എഴുതിയിടുക. Embed ചെയ്തിരിക്കുന്ന ഗാനം പൂര്‍ണ്ണവുമല്ല, തുടര്‍ന്നു കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എനിക്കെഴുതുക.
പെരിങ്ങോടാ, ഈ പാട്ട് എവിടെയെങ്കിലും അപ്ലോഡ് ചെയ്തിട്ട് ലിങ്ക് ഇട്ടു കൂടെ ഇവിടെ. കൂള്‍ഗൂസില്‍ ഇട്ടാല്‍ മതിയാകും.
peringodare..
kavitha kiTTiyaal nannaayirunnu
പെരിങ്ങോടരേ,
കവിത എന്റെ കയ്യിലുണ്ടു്. ടൈപ്പു ചെയ്യാന്‍ കുറേ സമയമെടുക്കുമല്ലോ. സമയം കിട്ടിയാല്‍ (അതിനി എന്നാണാവോ?) എഴുതാം.
കക്കാടു മരിച്ചപ്പോള്‍ (അതൊരു തിരുവാതിരയ്ക്കു് ഏതാനും ദിവസം മുമ്പായിരുന്നു) ഞാന്‍ ഇതിനൊരു വാല്ക്കഷണമെഴുതിയിരുന്നു. അതും സമയം കിട്ടുമ്പോള്‍ അതും ഇവിടെ ചേര്‍ക്കാം.
– ഉമേഷ്
പെരിങ്ങോടരെ… നന്തി… വണക്കം..
ഒത്തിരി നാളായി കേള്‍ക്കണമെന്ന് വിചാരിച്ചുകൊണ്ടിരിക്കുന്ന ഒരു കവിത ആയിരുന്നു.. ഈ കവിതയോടൊപ്പം ഒയെവി,ചുള്ളിക്കാട് തുടങ്ങിയവരുടെ കവിതകളും ആ ആല്‍ബത്തിലുണ്ട്.കിട്ടുകയാണെങ്കില്‍ സഹകരിക്കൂ…
ഈ കവിത കേട്ട് കൊണ്ടേയിരുന്നാ… അറിയാതെ ഒരു നോവ് മനസ്സില്‍ നിറഞ്ഞു വരും…
മധുസൂദനന് നായരുടെ ‘ഇരുളിന് മഹാ നിദ്രയില്‍ നിന്നുണര്‍ന്ന്’ എന്നു തുടങ്ങുന്ന കവിതയും ഇതും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി തോന്നാറുണ്ട്…
chandam niRakkeendunna saghikkendhaaNaavO paRayaanuLLathu?Peringodar, aa mounam onnu pottichhu nookku
പെരിങ്ങ്സേ…
കവിത വായിക്കുമ്പോളാ സുഖം…
കിട്ടിയാൽ തരക്കേടില്ലായിരുന്നു..!
കവിത ഇവിടെ കേള്‍ക്കാം,
http://www.manoramaonline.com/advt/manorama_music/kavyageethikal.htm
തുളസി,
അവിടെ സാമ്പിള്‍ മാത്രമേ ഫ്രീ ആയി കിട്ടൂ.
“സഫലമീ യാത്ര“ ഇവിടെയുണ്ട്. വേണ്ടവര്‍ക്ക് എടുക്കാം.
http://upload3.putfile.com/videos/6017313760.mp3
എനിക്കെന്തോ കവിതകളുടെ ഈ “സംഗീതാവിഷ്കാര“ പരിപാടിയോട് അത്ര പ്രതിപത്തിയില്ല. പലപ്പോഴും വരികളുടെ ഊര്‍ജ്ജവും, ജീവനും സംഗീതത്തില്‍ മുങ്ങി മരിക്കുന്നതുപോലെ.
വര്‍ണമേഘങ്ങള്‍ പറഞ്ഞതുപോലെ, വായന തന്നെയാണു സുഖം.
ഞാന്‍ സൂചിപ്പിച്ച വാല്‍ക്കഷണം ദാ ഇവിടെ കാണാം. കോളേജില്‍ പഠിക്കുമ്പോഴുള്ള വികലകൃതിയാണേ!
യാത്രാമൊഴി,
വേണുഗോപാലിന്റെ “കാവ്യരാഗങ്ങള്” കേട്ടിട്ടുണ്ടോ? സച്ചിദാനന്ദന്റെ മീര പാടുന്നു എന്ന കവിത വേണു പാടുമ്പോള്‍ ഒക്കെ കണ്മുന്നില്തെളിഞ്ഞു വരുന്നൊരനുഭവം, കവിതയുടെ കാലത്തില്‍ നഷ്ടപെടുന്നതു പോലേ….വേണുഗോപാലിന്റെ കടുത്ത ആരാധകന്റെ വാക്കുകള്‍ ആയി കണക്കാക്കിയാലും മതി.
….G Venugopal is a postgraduate in Literature and Journalism from the Kerala University where he was the “Sarva Kalaa Prathibha” for five consecutive years from 1980 to 1985.
യാത്രാമൊഴി,
എന്നെ സംബന്ധിച്ചിടത്തോളം കവിതാവായന സുഖമില്ലാത്ത ഒരു ഏര്‍പ്പാടാണു്. ഈയടുത്തു മനഃസാന്നിധ്യത്തോടെ വായിക്കുവാന്‍ കഴിഞ്ഞ കവിത ഒന്നു് താങ്കളുടെ തന്നെ “ഭ്രാന്തുപെയ്യുന്നത്” പിന്നെ അല്‍ ഹസ്സയിലെ സുനില്‍ കൃഷ്ണന്റെ ഏതാനും കവിതകളുമാണു്. സംഗീതാവിഷ്കാരത്തിന്റെ ദോഷം സംഗീതം പ്രകടമാക്കുന്ന ഭാവങ്ങള്‍ മാത്രമേ നമുക്ക് കവിതയില്‍ നിന്നു് തിരിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ എന്നതാണു്. “വാടകവീട്ടിലെ വനജ്യോത്സന” എന്നൊരു കവിത വേണുഗോപാല്‍ തന്നെ പാടി കേട്ടിരുന്നതും നന്നായി തോന്നിയിരുന്നു. എങ്കിലും സ്ഥിരമായി കേള്‍ക്കുന്നതു്, എഴുത്തച്ഛനെയും, ബാലചന്ദ്രനെയും, ഇടശ്ശേരിയുടെ പൂതപ്പാട്ടുമൊക്കെയാണു്.
ഉമേഷ്,
വിഫലമീയാത്ര! നന്നായിരുന്നു. ഒന്നു മിനുക്കിയെടുത്ത് ആരെക്കൊണ്ടെങ്കിലും പാടിക്കുന്നതും ആലോചിക്കാവുന്ന കാര്യം തന്നെ.
Ishtappetta kavitha ivide padikettathil santhosham. bloginginu vannal enganeyum chila gunangalundalle?
Thulasi,
Venu Post Graduate in Journalism and Communication aanenna thonnane (MCJ). veruthe oru literature koodi kodukkunnathenthina?. ente kaalakhattathil kaaryavattam campusil padichatha. nalla manushyan. pakshe thalevarayilla.
പെരിങ്ങോട നന്ദി,
ഈ ബ്ലോഗിന് ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. എന്‍ എന്‍ കക്കാടിനെ വളരെ അടുത്തറിയാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹം തന്നെ സമ്മാനിച്ച സഫലമീയാത്രയുടെ കോപ്പി ഇന്നുമുണ്ട്.
കാന്‍സറുമായി മല്ലിട്ട് കഴിഞ്ഞിരുന്ന കക്കാടിന്റെ അവസാനകാലങ്ങള്‍ ഇന്നും ഓര്‍ക്കുന്നു.
അദ്ദേഹത്തിന്റെ ജീവിതത്തേ നേരിട്ടറിഞ്ഞവര്‍ക്ക് ഈ കവിത പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരനുഭവമാണ്
കേവലം മൂന്നു വര്‍ഷം മാത്രം മലയാളം പഠിച്ച എന്നെ പിന്നീട് മലയാളഭാഷയോട് കൂടുതല്‍ അടുപ്പിച്ചത് അദ്ദേഹവും അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന വലിയൊരു പുസ്തക ശേഖരവുമായിരുന്നു.
ഓര്മ്മകളിലൊരിക്കല് കൂടിയിന്ന് എന്നെ എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ട് പോയതിന് നന്ദി പെരിങ്ങോട.
നോവിന്റെ മധുപാത്രം
ശരിയാണ് പെരിങ്ങോടാ, കവിതയുടെ ആത്മാവുള്‍ക്കൊണ്ട സംഗീതവും ആലാപനവും. നന്ദി.
virutha,
check this,
http://www.gvenugopal.com
Hi,
Can some one give me the link where i can download the “Kavya Geethikal”
Thanks In Advance
MS
This is a very good work you have done – a good service for the public who love Malayalam
B
പെരിങ്ങോടാ…വേണുവിന്റെ സഫലമീയത്ര ഇപ്പോള്‍ കേട്ടു. അതു പൂര്‍ണ്ണമല്ല. പകുതിയേ ഉള്ളൂ. തന്നെയുമല്ല…പല വരികളും ഇല്ല താനും…
ഇന്നും ഈ കവിത കേള്‍ക്കുമ്പോഴുള്ള വികാരം അതു വിവരണാതീതമാണു…..
എനിക്കും ഇഷ്ടമാ ഈ കവിത. ഞാന്‍ ഇതൊന്നു visualize ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. വൈകാതെ ആ ലിങ്ക് തരാം. ഇപ്പോഴും സാധനം പണിപുരയിലാ….
Please try this link.
Its done by me.
I NEEED vajrakundalam poem of n n kakkad