വലുതും ചെറുതുമായ
വേദനകളുടെ ഓര്‍മ്മയാണ് മരണംഎങ്കില്,
ഞാന്‍ ഇല്ലാതാവുന്നതിനെ
കളഞ്ഞു പോകുന്നതിനെ
പുഴയിലെ ഒഴുക്കാവുന്നതിനെ
ഉറുമ്പുകള്‍ക്ക് അന്നമാകുന്നതിനെ
പൊടിഞ്ഞു പോകുന്നതിനെ
തീയും വെണ്ണീറുമാകുന്നതിനെഎന്തെന്തു പേര്‍വിളിച്ചു
നിങ്ങള്‍ ഓമനിക്കും?കവിതകൾ…
കഴുത്തിലേയ്ക്കു കൈ നീണ്ടു. രണ്ടാമതും കൊല്ലുമോ? നാലരപ്പവന്റെ കയറുപിരി പോയിക്കിട്ടി. തൊണ്ടിയാണ് മോനേ സൂക്ഷിച്ചാല്‍ നന്ന്.
‘തലവെട്ടീട്ട് എന്ത് ചെയ്യാനാ?’
‘നരിമടേല് ഇടണം, ഒരു കുട്ടീം പിന്നെ തിരിച്ചറിയില്ല.’
അമ്മയ്ക്കൊന്ന് കാണണംന്ന്‌ണ്ടാര്‍ന്നു ആ മുഖം. അവര്‌ടെ വീട്ടിന്റെ പടിയ്ക്കല്‍ കൊണ്ടോയി കളേടാ പട്ടികളേ…
‘ഇനിയെന്താ?’
‘പൊക്കിളിന്ന് മോള്‌ലിക്ക് ഒരു നാലിഞ്ച് വര കീറിക്കോ. പട്ടികള്‍ക്ക് പട്ടിണിയാണ്.’
ഒരു ഞെരമ്പ് അവിടെയാണ് പൊടിച്ചത്. കരിഞ്ഞ് പോയെങ്കിലും ഒരു ഞരമ്പിപ്പോഴും അവിടെയാണ് തുടിക്കുന്നത്.
തണുത്ത കത്തിയാണ്. അമര്‍ത്തി വരഞ്ഞപ്പോള്‍ തലയില്ലാത്ത ശരീരത്തിലെ തുളവീണൊരു ഹൃദയം ഞെരങ്ങി, ഹ്‌മ്മേ!
കഥകൾ…
ചുവപ്പില്‍ കറുത്ത പുള്ളികളുള്ള ഒരു പ്രാണിയുണ്ട്, പേരറിയില്ല, പഞ്ഞിക്കായയുടെ കാലം മുതല്‍ക്കു കാണുന്നതാണ്. തരം കിട്ടിയാല്‍ അവയുടെ നടുക്കു് അവിശ്വാസത്തോടെ ഒരു ചുള്ളിക്കമ്പ് തൊട്ടുപിടിക്കും, അവയും വേര്‍പ്പെട്ടുപോകും, എന്നാലും നേര്‍ത്ത വ്യസനം തോന്നും. മഴയുടെ തണുപ്പു തട്ടാത്ത ഒരു അരുക്കില്‍ കുഴിയാനകളുടെ വരിവരിയായിട്ടുള്ള ആവാസകേന്ദ്രങ്ങള്‍, അവിടെ പക്ഷെ ഒന്നും പറ്റില്ല. ഒരു ഉറുമ്പിനെ ഇരയായി പിടിച്ചിട്ടുകൊടുത്താല്‍ ഉള്ളില്‍ നിന്ന് മണ്‍ തരികള്‍ ചീറ്റുന്ന കുഴിയാനകള്‍, അവറ്റയെ പിടിക്കുവാന്‍ ശ്രമിച്ചിട്ടില്ല, മണ്ണു ചീറ്റുന്ന ചെറിയ തുമ്പിക്കൈകള്‍ക്കു പുറകില്‍ വലിയ ഉടലുണ്ടെങ്കിലോ? ആ ദേഷ്യത്തിലാണ് ഉറുമ്പിനു പകരം ചെറിയ ഉറുളന്‍ കല്ലുകള്‍ കുഴിയില്‍ വീഴ്‌ത്തുന്നത്, മണ്ണു ചീറ്റുന്നത് വെറുതെയായില്ലേ! അതിനിടെയാണ് ഒരുഗ്രന്‍ കാറ്റും, ഒപ്പം കുടം ചരിച്ചതു പോലൊരു മഴയും. അതില്‍ ഉലയാത്ത മരമില്ല, വീഴാത്ത മാങ്ങയില്ല, പക്ഷെ എന്താ, ഓടിച്ചെല്ലുമ്പോള്‍ ഒരെണ്ണം പോലും കിട്ടില്ല, ഈ ‘തറോലെ’ കുട്ടികള്‍ക്കെന്തൊരു കണ്ണും കാതുമാണ്!
മറ്റെന്തൊക്കെയോ…