Feeds:
Posts
Comments

Archive for the ‘ലേഖനം’ Category

Sometimes some colors are a protest too.
Joining hands with Inji Pennu in her fight against libel & plagiarism.
Why black?
While protesting our voices may not be heard by Kerals.com, or by any governing bodies. But the victims here, or similar ones elsewhere are surely going to hear it, and they will feel our care for them, [...]

Read Full Post »

Director : Cristian MungiuCamera : Oleg MutuEditor : Dana BunescuActors : Anamaria Marinca, Laura Vasiliu

പ്രസ്തുതസിനിമയെ കുറിച്ചു സൂര്യകാന്തി എന്ന ബ്ലോഗർ എഴുതിയ ഈ കുറിപ്പും സിനിമ എന്ന അനുഭവവുമാണു് ഈ ലേഖനത്തിനു് ആധാരം. സൂര്യകാന്തിയുടെ എഴുത്തിനോടു ആദ്യമായി പ്രതികരിക്കുവാൻ തോന്നുന്നതു് ഈ സിനിമ ഭ്രൂണഹത്യയെ കുറിച്ചേയല്ല എന്നു പറഞ്ഞുകൊണ്ടാണ്.
സിനിമ തുടങ്ങുന്നതും വളരുന്നതും കോളേജ് ഡോർമിറ്ററിയിൽ നിന്നാണു്, പോളിടെക്നിക് വിദ്യാർഥികളായ ഗബീത്തയും ഓടിലിയും കാഴ്ചയിലേയ്ക്കു കടന്നുവരുന്നു. എൺപതുകളിലെ റൊമേനിയ, അതിലെ ജനജീവിതം, ഭരണകൂടം [...]

Read Full Post »

സംവരണം കൊണ്ടു നമ്മള്‍ നേടിയെടുക്കുവാന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം യാഥാര്‍ഥ്യത്തില്‍ നിന്നു് എത്ര അകലെയാണു്? സംവരണം അതിന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടുന്നതില്‍ പിഴയ്ക്കുന്നുവോ?
ദളിതനും ബയിങ് പവറും:
ഒരു ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് അവസ്ഥയിലെത്തുംവരെ ദളിതന്റെയും മറ്റു പിന്നോക്കക്കാരുടെയും സാമ്പത്തികാവസ്ഥയെ നിര്‍ണ്ണയിക്കുന്നതു് അവരുടെ ബയിങ് പവര്‍ ആണെങ്കില്‍ കഴിഞ്ഞ അമ്പതുകൊല്ലക്കാലത്തെ സംവരണം അടിസ്ഥാനപരമായി ബഹുഭൂരിപക്ഷം ദളിതന്റെയും ബയിങ് പവറില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നു കാണാം. രാജ്യത്തെ ഏറിയപങ്കും വിഭവങ്ങള്‍ ഉപയോഗിക്കുവാനും സമാഹരിക്കുവാനും കഴിയുന്നതു് ഇപ്പോഴും വളരെ ചെറിയൊരു [...]

Read Full Post »

ദൈവങ്ങള്‍ക്കും ദേവതകള്‍ക്കുമൊപ്പം കുഞ്ഞുങ്ങള്‍ ഗഗനചാരികളായിക്കഴിഞ്ഞിരുന്ന ഒരു കാലം. മാതൃത്വത്തിന്റെ കടച്ചിലില്‍ ഉരുകുന്ന ഒരു സ്ത്രീയെ കാണ്‍കെ ദൈവം കുഞ്ഞിനോടു പറഞ്ഞു, നീയവള്‍ക്കു മകനായി പിറക്കുക.
അമ്മയുടെ സ്ത്രൈണതയൊരുക്കിയ ജീവന്റെ ഈറ്റില്ലത്തില്‍ താരകങ്ങളില്ലാത്ത വിണ്ണിലുദിക്കുന്ന ചന്ദ്രക്കലയെന്നോണം കുഞ്ഞു് പിറന്നുവീഴുന്നു. പ്രളയാരംഭത്തിലെ ആലിലകൃഷ്ണനെന്നോണം മുന്നീര്‍ക്കുടത്തില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞു്, പുക്കിളില്‍ നിന്നുയരുന്ന താമരപ്പൂവുപോല്‍ അമ്മയും – സൃഷ്ടിയുടെ കാരുണ്യമൂര്‍ത്തി. കുഞ്ഞിന്റെ നിദ്ര പ്രളയത്തിലേതെന്ന പോലെ, അനന്തയിലേയ്ക്കു അവതാരലക്ഷ്യങ്ങള്‍ മറന്നുകൊണ്ടുള്ള നിദ്ര. പുക്കിള്‍കൊടിയിലൂടെ സാധ്യമാകുന്ന മൌനഭാഷണങ്ങളില്‍ കുഞ്ഞിന്റെ സ്വപ്നങ്ങള്‍ കാണുന്ന അമ്മ, അമ്മയുടെ നീരില്‍ [...]

Read Full Post »

വലിയ വലിയ മാവുകള്‍ കായ്ചു നില്‍ക്കുമ്പോള്‍ ഒരു പഴം നേടുന്നതിനായി ഉണ്ണി മരത്തിന്റെ അടിയില്‍ ചെന്നു മുകളിലേയ്ക്കു നോക്കി നില്‍ക്കും. മരമേ ഒരു പഴം, കാറ്റേ ഒന്ന് വീശിക്കൂടേ? മരം വെറുതെയങ്ങിനെ പഴം തരില്ല, കാറ്റ് വെറുതെ വീശുകില്ല. ഉണ്ണി ചെറിയ കൈകള്‍കൊണ്ടു മരത്തിന്റെ വലിയ തടിയെ കെട്ടിപ്പിടിച്ചു മരമൊന്നു കുലുക്കുവാന്‍ ശ്രമിക്കും, തടിയുടെ കാല്‍ വണ്ണം പോലും കൈയെത്തുകയില്ല, അപ്പോള്‍ ഒന്നകലത്തിലേയ്ക്കു മാറി നിക്കും, എന്നിട്ടാണ് അല്പം ദേഷ്യത്തോടെ ഒരു കല്ലെടുത്ത് എറിഞ്ഞ് നോക്കുന്നത്. എവിടെ, [...]

Read Full Post »

Older Posts »