Feeds:
Posts
Comments

Archive for the ‘പഠനം’ Category

പുരാത ഈജിപ്തിലെ ഒരു സ്വപ്നസുന്ദരി ചരിത്രത്തിന്റെ താളുകളില്‍ എത്രയും നിസ്തുലമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നുവോ അത്ര തന്നെ കുപ്രസിദ്ധയായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. വളരെ എളുപ്പം ചെന്നെത്താവുന്ന ഒരു പേരേ ഈ സൂചനകള്‍ക്കു പുറകിലുള്ളൂ, ഈജിപ്തിലെ അവസാന ഫറോവയായ ക്ലിയോപാട്രയാണ് ആ നാമധേയം. ക്ലിയോപാട്രയുടെ ജീവിതത്തിലെ ഏറ്റവും വിവാദപരമായ ഒരു ഏട് അവര്‍ തന്നിലും ഇളയ സഹോദരനായ റ്റോളമിയെ വിവാഹം കഴിച്ചതായിരിക്കണം. ഈ കഥയാകട്ടെ അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ക്ലിയോപാട്ര അധികരിച്ച അനേകം വേഷങ്ങളില്‍ ഒന്നായും പലപ്പോഴും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. സഹോദരനുമായുള്ള ലൈംഗികബന്ധവും വൈവാഹികബന്ധവും [...]

Read Full Post »

ദ്രൌപദിയുടെ വസ്ത്രാക്ഷേപ കഥ ഭാരതകഥയില്‍ പ്രശസ്തമായ പ്രക്ഷിപ്തങ്ങളിലൊന്നത്രെ. മിക്ക പ്രക്ഷിപ്തങ്ങളെപ്പോലെയും ഇക്കഥയും ദൈവങ്ങള്‍ അത്ഭുതങ്ങള്‍ കാണിക്കുന്നതിനെ പറ്റിയാണല്ലോ പറയുന്നതു്. ഭക്തവത്സലനായ കൃഷ്ണന്‍, കൃഷ്ണയുടെ ചേലയ്ക്കു ദുശ്ശാസ്സനനു വലിച്ചെത്രയഴിച്ചാലും തീരാത്തത്ര നീളം കൊടുത്തനുഗ്രഹിച്ചുവെന്നും, അങ്ങനെ കൌരവസഭവയില്‍ പാണ്ഡവപത്നി അപമാനിതയാവാതെ രക്ഷപ്പെടുകയും ചെയ്തെന്നു നമ്മളില്‍ പലരും വായിച്ചു പഠിച്ച മഹാഭാരതം പറയുന്നു.
ചൂതില്‍ സര്‍വ്വവും നഷ്ടപ്പെട്ടു്, സഹോദരങ്ങളേയും തന്നെ തന്നെയും പണയം വച്ചു കഴിഞ്ഞ യുധിഷ്ഠിരനോട്, ‘ഇനിയെന്തുണ്ടു പാണ്ഡവാ, പണയം വയ്ക്കുവാന്‍ ?’ എന്ന ചോദ്യത്തിനു്, യുധിഷ്ഠിരനുത്തരം ‘ദ്രൌപദി’ എന്നായിരുന്നു. ശകുനി [...]

Read Full Post »

1984 -ല്‍ മേതില്‍ രാധാകൃഷ്ണന്‍ എഴുതിയ ഒരു കവിത.
കുളത്തില് മീന് തുപ്പുന്ന കുമിള,അതിന്നടിയില് നഷ്ടപ്പെട്ടൊരു ഗോട്ടി,ഒരു പീപ്പി, ചോക്കിന് കഷ്ണം, താക്കോല് ചങ്ങല,കുളത്തില് മീന് വിടര്ത്തുന്ന വലയംഅതിന്നടിയില് ശ്വസിക്കുന്ന താമരവളയങ്ങള്അതിന്നപ്പുറത്ത് നിറഞ്ഞ വയലുകള് ഉടഞ്ഞ കണ്ണാടി പോലെഅതിന്നപ്പുറത്ത് കുളത്തിലേക്ക് വീഴുന്ന ആകാശംഓരോ തവണയും ആകാശം മുകളിലെത്താന് ശ്രമിക്കുന്നുഓരോ തവണയും കുളത്തിലേക്ക് കനത്തു വീഴുന്നുമലര്ത്തിയടിക്കപ്പെട്ട ഒരാമയെപ്പോലെ കുളം പിടക്കുന്നുമുരുകന് പതിവു പോലെ തുമ്പി പിടിക്കുന്നുമുരുകന്റെ പെങ്ങളെ ഇന്നലെ തൊട്ട് കാണാതായിമുരുകന് എന്നിട്ടും കുളത്തിന്നരികിലെ പൊന്തയില്തുമ്പി പിടിക്കുന്നുമുരുകാ ഈ കുമിളകള് [...]

Read Full Post »

വീരാരാധനയ്ക്കു ഭംഗമേറ്റ നളനറിയുവാന്‍…
ഈ സംവാദത്തിനു പിന്മൊഴിയായെഴുതിയ ചില കാര്യങ്ങള്‍
ദ്രോണപര്‍‌വ്വത്തില്‍ ദ്രോണരെക്കൂടാതെ കഥയില്‍ പ്രാധാന്യമുള്ള രണ്ടു കഥാപാത്രങ്ങളാണു് അഭിമന്യുവും ഘടോല്‍‌കചനും (ഘടു എന്നു എന്റെ സുഹൃത്തായ കണ്ണൂസിന്റെ വക ചുരുക്കപ്പേര്) ദ്രോണര്‍ പത്മവ്യൂഹം ചമച്ചപ്പോള്‍ അഭിമന്യു ഭീമസേനനോടു് എടുത്തുചാടി അബദ്ധം പറഞ്ഞതല്ല, “ഞാന്‍ വ്യൂഹം തകര്‍ക്കാം വലിയച്ഛാന്നു്” ദ്രോണരോടും കര്‍ണനോടുമെല്ലാം അതിനു മുമ്പെയും അഭിമന്യു ഏറ്റുമുട്ടിയിട്ടുണ്ടു്, ഒരു പക്ഷെ അര്‍ജ്ജുനനോ ഭീമനൊ ചെയ്തേക്കാവുന്ന വിധം അവരെ യുദ്ധത്തില്‍ തളര്‍ത്തിയിട്ടുണ്ടു്. ദ്രോണരുടെ ലക്ഷ്യക്കുറവിനെ അഭിമന്യു കളിയാക്കുന്ന രംഗവും ഭാരതത്തില്‍ വായിക്കാവുന്നതാണു്.
അര്‍ജ്ജുനനെ [...]

Read Full Post »