ഞങ്ങളുടെ വാതില്‍ താരതമ്യേന ദരിദ്രമാണു്. ബാലരമ നല്‍കുന്ന ഒരു ക്രിക്കറ്റ് കളിക്കാരന്റെ തമ്പ്‌നെയില്‍ സ്റ്റിക്കറും, അംജദ് ഗ്യാസ് സര്‍വീസസിന്റെ നമ്പറടങ്ങുന്ന മറ്റൊരു സ്റ്റിക്കറുമാണു് അതിനാകെയുള്ളതു്. അതു രണ്ടും ബഷീര്‍ ഒട്ടിച്ചതാകണം. ബാലരമ സ്റ്റിക്കറിലെ ക്രിക്കറ്റ് കളിക്കാരനു് ഇന്ത്യക്കാരന്റെ ഛായയുണ്ടെങ്കിലും എനിക്കവനെ മനസ്സിലായിട്ടില്ല. അംജദ് ഗ്യാസ് സര്‍വീസസിനെ ഞാന്‍ ഇന്നേവരെ വിളിച്ചിട്ടുമില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അടുക്കളവാതിലിലെ ഗ്യാസ് കമ്പനികളെയാവും ഞാന്‍ വിളിക്കുകയെന്നു തോന്നുന്നു. അവിടെ ഒട്ടനവധി ‘ചോയ്സുകളുണ്ട്’; അവയ്ക്കിടയില്‍ തിരഞ്ഞു്, ഒടുക്കം സമചിത്തത നഷ്ടപ്പെടുമ്പോള്‍ മോശപ്പെട്ട ഒരു മലബാറി [...]
Archive for the ‘കഥക്കൂട്ട്’ Category
എന്തോ ഒരു കഥ!
Posted in കഥക്കൂട്ട്, വൈയക്തികം on February 19, 2007 | 21 Comments »
കല്‍വിളക്ക്
Posted in കഥക്കൂട്ട് on March 14, 2005 | 3 Comments »
എന്നും കരിന്തിരി കത്തി അണഞ്ഞുപോകുന്ന, ഒരു കരിപിടിച്ച കല്‍വിളക്കായിരുന്നു ഞാന്‍.
അഥവാ ഞാന്‍ വസിക്കുന്ന മച്ചിനകത്ത്, വെളിച്ചത്തിന് സ്ഥായിയായ ഭാവങ്ങളുണ്ടായിരുന്നില്ല. ആരോ തെളിയിച്ചിട്ട് അനാഥമാക്കി പോകുന്ന ഒരു ദീപനാളത്തിന്റെ കാവല്‍ക്കാരന്‍ മാത്രമായിരുന്നു ഞാന്‍.
ഒരു നാള്‍ കരിന്തിരി കത്തിക്കെടും മുന്‍പേ, എന്റെ വെളിച്ചത്തിന്റെ സീമകള്‍ മച്ചിന്റെ മൂലകളിലേവം വിരാജിക്കവേ – ചൂണ്ടുവിരല്‍ പൊള്ളിച്ച്, എണ്ണയില്‍ തിരി കുതിര്‍ത്തികൊണ്ടാരോ മെല്ലെയെന്‍ ദീപനാളമണച്ചു.
പിന്നെ ഞാന്‍ എന്നും കാത്തിരുന്നു. കാലടികള്‍ മറന്നിടാതെ, പദനിസ്വനങ്ങളുണ്ടാക്കാതെ, ഒരു പൂനുള്ളുന്ന മൃദുലതയോടെ എന്നെയുറക്കുവാന്‍ വരുന്നവരെ…
സന്ധ്യയുടെ വെണ്‍മാറില്‍, ചുവന്ന നഖക്ഷതങ്ങളവശേഷിപ്പിച്ച് [...]
ഇന്നലെ
Posted in കഥക്കൂട്ട് on March 7, 2005 | 3 Comments »
ഇന്നലെ, മാര്‍ദ്ദവമേറിയ പഞ്ഞിക്കിടക്കയില്‍ കിടന്ന് സുഖമായുറങ്ങിയതാണ് ഞാന്‍. ഇന്നെന്തോ എനിക്കുറങ്ങാനാവുന്നില്ല.
വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ച് ഇന്നലെകൂടെ ഞാനെന്റെ മകളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചതായിരുന്നു. ഇന്ന്, എനിയ്ക്കവളെ തഴുകണമെന്നുണ്ട് – വാത്സല്യം നഷ്ടപ്പെട്ട് തണുത്തുറഞ്ഞ എന്റെ കൈവിരലുകളെ നോക്കി നെടുവീര്‍പ്പിടുവാനെ കഴിയുന്നുള്ളൂ.
എന്റെ ചാരുകസേര, അതില്‍ വിരിച്ച ടര്‍ക്കിഷ്‌ടവലില്‍ ഞാനിരുന്നുണ്ടായ ചുളിവുകള്‍; ഇന്നലെകളില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ ഇന്നും എന്റെ ചാരുകസേരയിരിയ്ക്കുന്നു. സത്യമായും എനിയ്ക്കതിലിരിയ്ക്കണമെന്നുണ്ട്, സന്ധ്യയ്ക്ക് മകള്‍ തുളിസത്തറയില്‍ തിരി തെളിയിക്കുമ്പോള്‍, എണീറ്റുനിന്ന് തെക്കോട്ടുനോക്കി അമ്മയെ തൊഴേണമെന്നുണ്ട്. പക്ഷെ…
എനിക്കെന്റെ ചാരുകസേര അന്യമായിരിയ്ക്കുന്നു. [...]
നീയും ഞാനും
Posted in കഥക്കൂട്ട് on March 3, 2005 | 2 Comments »
നീ മരണമാണ്.നീ തന്നെ ദുരന്തവും.‘നീ’ തലകുനിച്ചിരുന്നു.നീയേ നീയാണ് വിഷവും ജ്വരവും – നീ മാത്രമാണ് പാപവും.‘നീ’ മുരടനക്കി. ‘നീ’ കണ്ണുയര്‍ത്തിയെന്നെ നോക്കി. ‘നീ’ പ്രതിവചിച്ചു.“നീ ഞാനാകുന്നു. ഞാന്‍ നീയും.”
സത്യം ബ്രൂയാല്‍
Posted in കഥക്കൂട്ട് on February 21, 2005 | 3 Comments »
ദ്രവിച്ചു തുടങ്ങിയ വൈക്കോല്‍ മേല്‍ക്കൂരയ്ക്കിടയിലൂടെ കര്‍ക്കിടകപ്പേമാരി തുള്ളി തുള്ളിയായ് അകത്തേക്കുതിര്‍ന്നു വീഴുന്നു. ചാണകം മെഴുകിയ നിലത്തേയ്ക്ക് വെള്ളം ചോര്‍ന്നുവീണ്, നിലം കുതിര്‍ന്ന് ചാണകപൊറ്റുകള്‍ അടര്‍ന്നു നില്‍ക്കുന്നു. നനവില്ലാത്ത ഇടങ്ങള്‍ തേടി, കറുത്ത ചോണനുറുമ്പുകള്‍ യാത്ര തുടങ്ങിയിരിക്കുന്നു. അടുപ്പിലെ അവസാന കനലിലേക്ക് മഴവെള്ളം വീണ് നേര്‍ത്ത ശബ്ദത്തോടെ തീയുമണയുന്നു. ഇനിയും നനവു പടരാത്ത മുറിയുടെ ഒരു മൂലയിലേക്കൊതുങ്ങിപ്പോവുന്നു ഒരു കുടുംബം.
വിശപ്പിന് സമയവും കാലവുമുണ്ടെന്നറിയാത്ത ഒരു കൈക്കുഞ്ഞ് മാത്രം ഇടയ്ക്കിടെ കരച്ചിലിന്റെ ദീനമായ പ്രതിഷ്വേധസ്വരമുയര്‍ത്തുന്നു.
ചേമ്പില തലയ്ക്കു കുറുകെ [...]