എട്ടാം നമ്പർ സ്റ്റോപ്പിലെ
പ്രീസ്കൂൾ സുന്ദരി അമ്മുക്കുട്ടി
സോ സ്വീറ്റ് ഗേൾ,
പോണീ ടെയിൽ, ഒരു കൊച്ചു ഏഞ്ചൽ
കണ്ണുരുട്ടിക്കാണിച്ചപ്പോൾ
ചോദിച്ചതൊക്കെ തന്നു
ബസ് കയറിപ്പോകുന്ന തിരക്കിൽ..
ഇപ്പോൾ സങ്കടം തോന്നുന്നു കൂട്ടുകാരേ,
ഒരു പെൻസിൽ
തിരിച്ചു കൊടുക്കുവാൻ മറന്നു
~~~
തെറ്റുകൾ ഏറ്റുപറയുന്ന
കളിക്കിടെ
ഞങ്ങളുടെ തെറ്റുകൾ
അതിനിസാരവും
ഒരു കൂവൽ ക്ഷണിച്ചുവാങ്ങും വിധം
പൊങ്ങച്ചം നിറഞ്ഞതുമാകുന്നു
എന്തെന്നാൽ
വലിയ തെറ്റുകളുടെ രൂപകങ്ങളിൽ
ഒളിച്ചു കളിക്കുകയാണ്
ഞങ്ങളുടെ ചെറിയ തെറ്റുകൾ
നന്നായി
ആദ്യഭാഗം മതിയായിരുന്നു എന്ന് തോന്നിയില്ലേ ?
ഉവ്വ്. അതാണ് രണ്ടും പകുത്തിട്ടതും.
ടൈറ്റിൽ മാത്രമായും മതിയായിരുന്നു. കൊണ്ടു. മുറിഞ്ഞു. ഉണങ്ങിയില്ല.