ഒരു അവധിദിവസം രാവിലെ ചടഞ്ഞിരിക്കുമ്പോഴാണു ഫ്ലാറ്റ് ഉടമസ്ഥൻ റഹ്മത്തിന്റെ ഭാര്യ സുലേഖദീദി വന്നു വാതിൽ മുട്ടിയത്. ഒരു കാര്യം പറയുവാനുണ്ട് എന്നു മുഖവുര. നിന്റെ റൂം വല്ലാതെ നാറുന്നു, ഒന്നു വൃത്തിയാക്കുമോ?
ഹോ! അതെയോ പറഞ്ഞതിനു നന്ദി. കട്ടിലിൽ നിന്നും എഴുന്നേറ്റു നിന്നു നന്ദിപ്രകടിപ്പിച്ചു.
അതുണ്ടല്ലോ നീ എപ്പോഴും ജനലടച്ചിരിക്കുന്നതു കൊണ്ടാവും, എപ്പോഴും ഇങ്ങനെ കമ്പ്യൂട്ടറിൽ നോക്കിയിരുന്നാൽ ഇവിടെ എലിചത്തു നാറിയാലും അറിയില്ല. ചിരിക്കുന്ന ശബ്ദം മാത്രമുണ്ടാക്കി ഇക്കാര്യം വന്നു പറഞ്ഞതിൽ നന്ദിയുണ്ടെന്നു ആവർത്തിച്ചു. ഒന്നും തോന്നരുതെന്ന ക്ഷമാപണത്തോടെ സുലേഖാദീദി [...]
Archive for November, 2008
സാരെ ജഹാംസെ അച്ഛാ
Posted in കഥ, tagged ജീവിതം, നഗരം on November 24, 2008 | 2 Comments »
തെറ്റുകൾ ഏറ്റുപറയുന്ന കളികൾ
Posted in കവിത, tagged ആണ്മ, ഇര, ലൈംഗികം on November 13, 2008 | 3 Comments »
എട്ടാം നമ്പർ സ്റ്റോപ്പിലെ
പ്രീസ്കൂൾ സുന്ദരി അമ്മുക്കുട്ടി
സോ സ്വീറ്റ് ഗേൾ,
പോണീ ടെയിൽ, ഒരു കൊച്ചു ഏഞ്ചൽ
കണ്ണുരുട്ടിക്കാണിച്ചപ്പോൾ
ചോദിച്ചതൊക്കെ തന്നു
ബസ് കയറിപ്പോകുന്ന തിരക്കിൽ..
ഇപ്പോൾ സങ്കടം തോന്നുന്നു കൂട്ടുകാരേ,
ഒരു പെൻസിൽ
തിരിച്ചു കൊടുക്കുവാൻ മറന്നു
~~~
തെറ്റുകൾ ഏറ്റുപറയുന്ന
കളിക്കിടെ
ഞങ്ങളുടെ തെറ്റുകൾ
അതിനിസാരവും
ഒരു കൂവൽ ക്ഷണിച്ചുവാങ്ങും വിധം
പൊങ്ങച്ചം നിറഞ്ഞതുമാകുന്നു
എന്തെന്നാൽ
വലിയ തെറ്റുകളുടെ രൂപകങ്ങളിൽ
ഒളിച്ചു കളിക്കുകയാണ്
ഞങ്ങളുടെ ചെറിയ തെറ്റുകൾ
അടയിരുപ്പ്
Posted in കവിത, tagged നിരാശ on November 11, 2008 | Leave a Comment »
ഉറക്കെക്കരയുവാനുള്ള
രണ്ടാമത്തെ ഊഴത്തിലാണു്
തള്ളക്കോഴി
കളവുപോയ മുട്ടയെക്കുറിച്ചുള്ള
ജാഗ്രതയിലേയ്ക്കു വീണുപോയതു
അതിനു ശേഷമാണു്
ഓരോ അരനിമിഷത്തിലും
തലവെട്ടിച്ചു
ഇരുപുറവും നോക്കിത്തുടങ്ങിയതു്
അരിച്ചാക്കിൽ
മുട്ടകൾ ഒളിപ്പിച്ചു തുടങ്ങിയതു്
ഒളിപ്പിച്ചയിടങ്ങൾ മറന്നു തുടങ്ങിയതും
ചികഞ്ഞുകിട്ടുന്ന തീറ്റയിലെ
പഴകിയ ഓംലെറ്റിന്റെ ദുസ്വാദിനെ
മുട്ടകളിലേയ്ക്കു വിവർത്തനം ചെയ്യേണ്ടത്
എങ്ങനെയാണെന്നറിയുമോ തള്ളക്കോഴീ?
അടയിരിക്കുവാൻ തേടിയെടുത്തയിടങ്ങൾ
മറക്കുന്നതെങ്ങിനെയെന്നു പറഞ്ഞുതരുമോ പകരം?