1.
ദൈവത്തിനോടിങ്ങനെ മിണ്ടിക്കൊണ്ടിരിക്കെ ഞാൻ ചോദിച്ചു, ‘ബോറടിക്കില്യേ ഈ ഏർപ്പാടു്?’
‘ഏതേർപ്പാടു്?’
‘അല്ല, ഈ മനുഷ്യരുടെ കാര്യങ്ങൾ. അവരുടെ വിശ്വാസം, ധാരണകൾ, ജീവിതം?’
‘പ്ഫൂ! അവിശ്വസിക്കപ്പെട്ടു്, തെറ്റിദ്ധരിക്കപ്പെട്ടു്, ഒരു പന്നീന്റെ ജീവിതം.’
ദൈവം ശാന്തതയോടെ തുടർന്നു പറഞ്ഞു, ‘തെറ്റിദ്ധരിക്കരുതു്, എന്റെ കാര്യം പറഞ്ഞതാണു്!’
2.
നീയെന്താണു് എന്താണിത്ര കണ്ണുകൾകൊണ്ടു ഉഴിയുന്നത്? സാരിയുടെ വിടവിലൂടെ എന്റെ ഉടലിലെ ഏത് ആഴത്തിലേയ്ക്കാണ് നീ ഇറങ്ങിപ്പോകുന്നത്? എന്റെ കക്ഷത്തെ വിയർപ്പുവട്ടം നിന്നെ കൊതിപ്പിക്കുന്നതെന്താണു്?
കഴിക്ക്, എന്നെ കഴിക്ക്. അവൾ അവന്റെ കൈയെടുത്തു മാറത്തുവച്ചു.
അവനു വിശന്നു.
അവൻ അവളുടെ ചർദ്ദിൽ നക്കിക്കഴിച്ചു.
കവിതയുടയും, മാറിടവും വയറിടവും
ഇവിടെ നഗ്നമാക്കപ്പെടുന്നുണ്ട്…
പന്നികളുടെ ജീവിതം ലളിതമായി മനസ്സിലാക്കാവുന്നവയല്ലേ? അവര്‍ എപ്പോഴെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടോ?
ഒരു മനുഷ്യന്റെ ജീവിതം നയിക്കേണ്ടിവരുന്നു എന്ന് ദൈവം പറഞ്ഞിരുന്നെങ്കില്‍….
പന്നിയുടെ ഭക്ഷണചര്യ മനുഷ്യനും സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണല്ലോ
ഈ ചെക്കന് കൈവിട്ടുപോയി, എന്തു ചെയ്യാന്‍!
ദൈവം തന്നെപ്പറ്റി പറഞ്ഞതു് ഇഷ്ടപ്പെട്ടു.
അല്ല രന്ജിത്തേ .. നഗ്നമാക്കപ്പെടാന് കവിതയ്ക്ക് എന്നതാ ഉള്ളത് ?
നഗ്നമായതിനെ അല്ലെ കവിത എന്ന് പറയുന്നതു ???
പാവം ദൈവം! എപ്പഴാ കണ്ടത്? ഇനി കാണുമ്പോള്‍ എന്റെ അന്വേഷണം പറയണേ.
രാജ്
നഗ്നമായ സത്യം രണ്ടിലും..ദൈവത്തിന്റെ കാര്യത്തിലും മനുഷ്യന്റെ കാര്യത്തിലും!!
എന്തു പറയാന്‍…!
എന്തും എഴുതാം,
എല്ലാരും നന്നെന്നും !