മകൾക്കു
രണ്ടുദിവസത്തെ
പ്രായമുള്ളപ്പോൾ
നാലാം മാസത്തിൽ
അവൾ
മുലകുടിക്കുന്നതിനിടെ
തൊട്ടിലിട്ടാട്ടുമ്പോൾ
പുറകിൽ നിന്ന്
എട്ടാം ക്ലാസുകാരിയുടെ
അടിവസ്ത്രം
കഴുകിയിടുന്ന
ഔദാര്യത്തിനെതിരെ
ഒച്ചയിട്ടതിന്റെ പേരിൽ
താലിമാല
കഴുത്തിൽ മുറുക്കിക്കൊണ്ട്
ചുണ്ടു കോടുന്നതിന്റെ
മെനയിൽ
കുറ്റമാണ്
എന്തരെടേ ഇതു്? ഒന്നും മനസ്സിലാവണില്ലല്ല്. എക്സ്ചേഞ്ചു ചെയ്യുമോ?
എല്ലാ സ്റ്റാന്സന്റേം അടീല് തലക്കെട്ടു ചേര്‍ത്തു വായിച്ചപ്പഴാ എനിക്കെന്തരൊക്കെയോ തോന്നീത്.
ഉമേഷേ, ഞാനാണെങ്കില്‍ “ഈ കവിത ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും! എനിക്ക് മനസ്സിലായി!” എന്നൊരു സ്റ്റൈലന്‍ കമന്റ്റിട്ടു മുങ്ങാമെന്നു കരുതി ഇരിക്കുകയായിരുന്നു. ഇനി അത് പറ്റില്ലല്ലോ!
“പെണ്രൂപകങ്ങള്” മനസ്സിലാകാതെ ഞാന്‍ ഒരു അപേക്ഷ രാജിന് സമര്‍പ്പിച്ചിരുന്നു. കിം ഫലം?
പിന്നെ പല വന്കവികളുടെയും ആസ്വാദകരുടെയും കമന്റുകളായി ശരണം. അങ്ങനെ ഹൃദയവും, മനസ്സും, തലച്ചോറും ഉപയോഗിച്ചു fill in the blanks ഒക്കെ ചെയ്തു ( ഇങ്ങനെ ചെയ്യാന്‍ കടപ്പാട് പലരുടെയും കമന്റുകള്‍ക്ക്) “കുന്തിയാന” മനസ്സിലാക്കി എന്ന് വിചാരിച്ചിരിക്കുമ്പോളാണ് “The Prophet Of Frivolity”-യും വെള്ളെഴുത്തും തമ്മിലുള്ള സംവാദം. (തുടര്‍ന്നുള്ള രാജിന്റെ മറുപടി എനിക്ക് ഏറെ രസിച്ചു). അതോടെ എനിക്ക് മനസ്സിലായി ഞാന്‍ ഒന്നും മനസ്സിലാക്കിയിട്ടില്ല… ഇനി മനസ്സിലാക്കാനൊട്ടു പോകുന്നുമില്ല എന്ന്.
എന്റെ ബുദ്ധിപരമായ പിന്നോക്കാവസ്ഥ ഇടക്കിടെ കവിതകളിലൂടെ എന്നെ ഓര്‍മ്മിപ്പിക്കുന്ന രാജിന് നന്ദി (അല്ലെങ്കില്‍ ഞാനൊരു അഹങ്കാരി ആയിപ്പോയേനെ).
പിന്നെ, എനിക്ക് മനസ്സിലാകാത്തതെല്ലാം മോശം എന്നൊരു ചിന്ത ഇല്ലാത്തതിനാല്‍ രാജിന് അഭിനന്ദനങ്ങള്‍.
IPC 375ന്റെ Exception Clause പ്രകാരം ഇന്ത്യയില്‍ കുറ്റകരമല്ലെന്ന് തോന്നുന്നു.
സംഗതി മോറല്ഡിലൈമ ആയതിനാല്‍ കുറ്റവുംശിക്ഷയും ???
പാഞ്ചാലീടെ പിന്നാലെ ആ അണ്മനസ്സിലക്കബിള്
ക്യൂവില്‍ ഞാനുമുണ്ടായിരുന്നു. പക്ഷെ ഇത് എനിക്ക് മനസ്സിലായി. ഇതിലെന്താ ഇത്ര മനസ്സിലാക്കാനുള്ളത്?
കവിതേടെ തലക്കെട്ട് ചോദ്യം. ഉത്തരം കവിതേടെ അവസാനം. ഇടയ്ക്കിടയ്ക്കൊക്കെ എപ്പോഴൊക്കെ എന്നുമുണ്ട്. ഇത്രല്ലേയുള്ളൂ.
ഇനി ഇതൊക്കെ കവിത ആണോന്നാണ് സംശയം എങ്കില്‍ ഹഹ അതെനിക്കുമുണ്ട്
(ദൈവമേ ഞാനെങ്ങാനും ബുദ്ധി വെച്ചോ?)
കിനാവ് പറഞ്ഞതു പോലെ ഓരോന്നിലും തലക്കെട്ട് ചേര്‍ത്ത് വായിച്ചപ്പോഴാണ് സംഭവം പിടി കിട്ടിയത്.
ഡിങ്കാ,
Sexual intercourse by a man with his own wife, the wife not being under fifteen years of age, is not rape. എന്നു പീനൽകോഡിൽ എഴുതിയിരിക്കുന്നതു ഭാര്യയുമായുള്ള ലൈംഗികവേഴ്ചയെ റേപ്പ് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല എന്നയർഥത്തിലാണ്. സെക്ഷൻ 375 ബാക്കിയെല്ലാം ക്ലോസും ഭാര്യയാണെങ്കിലും കുറ്റകരം തന്നെയാണെന്നാണു സൂചിപ്പിക്കുന്നത്.
അല്ലാതാവണമെങ്കിൽ IPC -യിൽ wife എന്നെഴുതുമ്പോൾ NOT considered as a women എന്നൊരു എക്സപ്ഷൻ എഴുതിവയ്ക്കണ്ടേരും.
കമന്റിന്റെ അറ്റം വരെ എത്തിയപ്പോള്‍
എല്ലാം മനസ്സിലായി.
നന്നായിരിക്കുന്നു.
ബൂലോഗത്ത് അത്ര തന്നെ പരിചിതമല്ലാത്ത
ഇത്തരം മുഖ്യധാരാ രചനകള്‍ ഇനിയും
പ്രതീക്ഷിക്കുന്നു
രാജ്,
റേപ്പില്‍ ആ ക്ലോസ് ഇട്ടത് തന്നെ ഭയങ്കര പ്രശ്നമെന്നാണ് നിലപാടുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇത്തരം കേസുകളില്‍ ഇര ഭാര്യയാണെങ്കില്‍ വേട്ട-ഴ്ച-ക്കാരന് രക്ഷപ്പെടുന്നു എന്നതാണ് കോടതി യാഥാര്‍ത്ഥ്യം. അതാണ് ആ ക്ലോസിന്റെ “ലൂപ്പ് ഹോളും”. അതായത് കയ്യില്‍ വിവാഹഉടമ്പടി പത്രം ഉണ്ടെങ്കില്‍ രക്ഷപ്പെടാമെന്ന് കോടതികള്‍ ശരിവെയ്ക്കുന്നതെനിരേ ഉള്ള ശക്തമായ നിലപാടുകള്‍ പല നിന്നും ഉയര്‍ന്നിട്ടുണ്ട്.
376-)0 വകുപ്പിലെ ശിക്ഷാവിധി ദാമ്പത്യബലാത്സംഗത്തില് ഉള്‍പ്പെടുത്തണം എന്ന്
— The punishment for marital rape should be the same as the one prescribed for rape under Section 376 of the Indian Penal Code.
വാദിക്കുമ്പോള്‍ തന്നെ ഇപ്പോള്‍ അത് ഉള്‍പ്പെടുന്നില്ല എന്നതല്ലേ സത്യം?
ശേഷം നിയമ ഭേതഗതി വന്നിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷേ ചില/ഇതര രാജ്യങ്ങളില്‍ ദാമ്പത്യബലാത്സംഗം കുറ്റമായി കണക്കാക്കുന്നതായും കണ്ടു.
ഇനി വ്യക്തിഗത അഭിപ്രായം ആണെങ്കില്‍ – സാഗര്‍ കോട്ടപ്പുറത്തിന് കടപ്പാടോടെ- ഭാര്യയെ പോയിട്ട് ഒരു ഈച്ചയെ വരെ റേപ്പ് ചെയ്യരുതെന്നാണ് പക്ഷം
ഇത്തരം കേസുകളില്‍ -> http://timesofindia.indiatimes.com/articleshow/348699.cms
കോടതികള്‍ ശരിവെയ്ക്കുന്നതെനിരേ ഉള്ള ശക്തമായ -> http://www.jishisamuel.com/views/rape.shtml
ദാമ്പത്യബലാത്സംഗത്തില് ഉള്‍പ്പെടുത്തണം എന്ന് -> http://www.ebc-india.com/lawyer/articles/645.htm
ഭായ് സാബ് എനിക്കും മനസ്സിലായില്ല…
രാജ്, കവിത,കഥ, പെയിന്റിങ്, തുടങ്ങിയവ കണ്ടാല്‍ മനസ്സിലാവാത്ത മന്ദബുദ്ധികളായ ഞങ്ങള്‍ക്ക് വേണ്ടി ഇനിമുതല്‍ അവയോടൊപ്പം അതിന്റെ പ്രചോദനം,അര്‍ത്ഥം,വ്യാഖ്യാനം എന്നിവ കൂടെ ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു.
ദസ്തക്കിർ, ‘ആൺമ’യ്ക്ക് മനസ്സിലാവുന്ന ഒരു ഹെഡർ ഇമേജ് ഡിസൈൻ ചെയ്തു തരുമോ?
കാര്യമായിട്ട് ചോദിച്ചതാണോ? എങ്കില്‍ സന്തോഷമേയുള്ളൂ!
dasthakhir
യെസ് യെസ് കാര്യമായിട്ടു തന്നെ.
ദസ്തക്കിര്‍, താങ്കളുടെ സൂചന എനിക്ക് വേണ്ടിക്കൂടിയായിരുന്നു എന്ന് കരുതുന്നു. താങ്കള്‍ സൂചിപ്പിച്ച പോസ്റ്റ് നേരത്തെ തന്നെ ഞാന്‍ വായിച്ചിരുന്നു. അതില്‍ സൂചിപ്പിച്ചിരുന്നതിനോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ലായിരുന്നു. വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെന്കിലും “അത്യുഗ്രന്‍! ബിംബങ്ങളുടെ നിര്‍ലോഭമായ പ്രയോഗത്തിലൂടെ, അന്തരാളത്തില്‍ നിന്നുയര്‍ത്തുന്ന, പ്രതിലോമ ശക്തികള്‍ക്കെതിരെയുള്ള കാഹളമല്ലായിരുന്നോ താങ്കളുടേത്” എന്നും മറ്റുമുള്ള വങ്കന് കമന്റ്റുകളിട്ട് രചയിതാവിനെക്കൊണ്ട് മറുപടി പറയിച്ച് പഠിക്കണം എന്ന് പറയുന്നതിനോട് ഒട്ടും യോജിപ്പില്ല. ബൂലോഗത്തില്‍ യജമാനന്മാരെക്കാള് വലിയ ഭൃത്യന്മാരെ കണ്ടു മടുത്തിട്ടാണ് ഞാന്‍ അങ്ങിനെ കമന്റിട്ടതെന്നു സൂചിപ്പിച്ചിരുന്നല്ലോ! പിന്നെ രാജിന്റെ ബ്ലോഗിന്റെ തലക്കെട്ടിനു താഴെ തന്നെ “double entendre” എന്ന് കൊടുത്തിരിക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ തന്നെ വ്യഖാനം കിട്ടുമെങ്കില്‍ ബെസ്റ്റ് എന്ന് വിചാരിച്ചു.
സനാതനന്, ലാപുട, വെള്ളെഴുത്ത്, കിനാവ്, കുഴൂര്‍…തുടങ്ങി മയൂര, പ്രമോദ്, മനു, ഇഞ്ചിപ്പെണ്ണ്… (പേരുകളെല്ലാം ഓര്മ വരുന്നില്ല…) എന്നിങ്ങനെ “അജഗജാന്തര വ്യത്യാസമുള്ള” (പ്രയോഗത്തിന് കടപ്പാട് ഇഞ്ചിപ്പെണ്ണിനോട്) എല്ലാവരുടെയും കവിതകള്‍ വായിച്ചു നോക്കാറുണ്ട്. ചിലതൊക്കെ മനസ്സിലായെന്നു വിചാരിക്കാറുണ്ട്.
” എച്ചിലിലയില്‍ കാക്ക തൂറി പൂത്തിരി കത്തിച്ചേ…
എച്ചില് തിന്ന പൂച്ചകളെല്ലാം ഉടനടി ശര്ദ്ദിച്ചേ…”
എന്നെഴുതിയവനോട് ” ഉദാത്തമായ രചന!” എന്ന് പറഞ്ഞപ്പോള്‍ തിരിച്ച് “ഒന്നു പോടാപ്പനെ…ഉദാത്തം!… പൂസായി തല തിരിഞ്ഞു നില്ക്കുമ്പോള് വാള് വരാന്‍ വേണ്ടി കുത്തിക്കുറിച്ചതാടേയ്… എന്ന് പറയുന്നതു കവിയുടെ എളിമയോ, സത്യസന്ധതയോ, പോഴത്തമോ?
നേരെ പിടിക്കാവുന്ന മൂക്കില്‍ വളഞ്ഞു പിടിക്കുന്നതു മാത്രമാണാധുനികകവിത എന്നാരും പറഞ്ഞിട്ടില്ലല്ലോ?
“എനിക്ക് മനസ്സിലാകാത്തെല്ലാം മോശം” എന്ന വിചാരമില്ലാത്തതിനൊപ്പം “വാളെടുത്തവരെല്ലാം വെളിച്ചപ്പാടല്ല”
എന്നൊരു ചിന്ത എനിക്കുണ്ട് (ഇതു രാജിനെക്കുറിച്ചല്ല).
പിന്നെ, ദസ്തക്കിര്‍, ആണ്മക്ക് വേണ്ടി മനസ്സിലാകുന്ന “Header Image” ചെയ്യുന്നതില്‍ അഭിനന്ദനങ്ങള്‍ (താങ്കളുടെ പെയിന്ടിംഗുകള് ഇഷ്ടപ്പെടുന്നതിനാല്).
രാജ്, കമന്റ്റ് ഓഫ് ടോപ്പിക് ആയിപ്പോയെങ്കില് ക്ഷമിക്കുമല്ലോ?
കമന്റിനായി ഇനി ഇങ്ങോട്ട് വരില്ല.
പാഞ്ചാലി,
ബ്ലോഗുകളില്‍ പലയിടങ്ങളിലും കാണുന്ന ഒരു കീഴ്വഴക്കമാണ് പോസ്റ്റിട്ടയാളിനോടുള്ള ഇത്തരം ചോദ്യങ്ങള്‍. എന്തുകൊണ്ടോ എനിക്കിത് വളരെ വിചിത്രമായി തോന്നുന്നു.( ഞാന്‍ വായിക്കുന്ന എല്ലാ കഥകളും കവിതകളും മനസ്സിലാകുന്നു എന്ന് ഇതിനര്‍ത്ഥമില്ല.)പക്ഷേ,രചയിതാവിനോടുള്ള വിശദീകരണം ചോദിക്കല്‍ ഒരു അവഹേളനമായേ എനിക്കു കാണാനാവൂ. ഓരോരുത്തരുടേയും ആസ്വാദന നിലവാരവും വീക്ഷണ കോണുകളും വ്യത്യസ്ഥമായിരിക്കുമല്ലോ?
പൂച്ചയുടെ ചിത്രം വരച്ചിട്ട് കണ്ണ്, മൂക്ക് ,ചെവി,വാല് എന്നിങ്ങനെ എഴുതി വെക്കുന്നതു പോലെ അരോചകമാണ് കവി തന്നെ കവിതയുടെ അര്‍ത്ഥം വിശദീകരിക്കുന്നത്. വെടിയും വെച്ചിട്ട് ‘ഠോ!’ എന്നു കൂടെ പറയേണ്ട ആവശ്യമുണ്ടോ? ഷാജി എന്‍ കരുണിന്റെ ഒരു സിനിമയില്‍ പഞ്ചസാരക്കുപ്പിയില് ഉറുമ്പരിക്കുന്ന രംഗത്തിന്റെ വ്യാഖ്യാനം അദ്ദേഹം എവിടെയോ വിശദീകരിച്ചത് കേട്ടിരുന്നു.ആ രംഗം ഞാന്‍ മനസ്സിലാക്കിയത് വേറൊരു തരത്തിലായിരുന്നു. അദ്ദേഹം ഉദ്ദേശിച്ച ആശയം എന്റെ ചിന്തയുടെഏഴയലത്തു കൂടെപ്പോയിരുന്നില്ല.എന്നാലും ഞാന്‍ മനസ്സിലാക്കിയ രീതിയില്‍ തന്നെ ആ രംഗമോര്ക്കാനാണ് ഇപ്പോഴും ഇഷ്ടവും.
ഇതേ വിഷയത്തില്‍ മറ്റൊരിടത്ത് ഇതു പോലെയൊരു സൌന്ദര്യപ്പിണക്കം പണ്ടുനടന്നിരുന്നു.
http://ettumpottum.blogspot.com/2008/03/blog-post_1234.html
ചുമ്മാ ചെയ്ത ഒരു ഹെഡ്ഡര്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. അലോചിച്ച് തല പുണ്ണാക്കേണ്ട മനസ്സിലായാവാനും മാത്രം ഒന്നുമില്ല അതില്‍
ഓഫിനു മാപ്പ്
അനിയാ, താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ! ഒരു വാഗ്വാദത്തിന്നില്ല.
)
ഹെഡര്‍ കണ്ടു.
ങ്ഹും… ശരിക്കും അതൊരു കുറ്റം തന്നെയാണെന്നേ. നോക്കൂ, മനസ്സിലിഷ്ടമില്ലാത്ത ഒരു കാര്യം ഇങ്ങനെ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ അത് എങ്ങനെ ഒരു പെണ്ണിനെ ബാധിക്കുമെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ ആവോ?
ഞാനും ഇതുപോലൊന്ന് പോസ്റ്റിയിരുന്നു. ഇതൊന്നുവായിച്ചുനോക്കൂ. എന്തുതോന്നുന്നു?
ആശയം വളരെ നന്നായി …
കിനാവ് പറഞ്ഞതു പോലെ ഓരോന്നിലും തലക്കെട്ട് ചേര്‍ത്ത് വായിച്ചപ്പോഴാണ് സംഭവം പിടി കിട്ടിയത്.
ഞാന്‍ ഈ ബ്ളോഗിണ്റ്റെ ആരാധകനാവുന്നു