ചിത്രത്തിലെ ആനദീര്‍ഘചതുരത്തില്‍നീലമറവിയില്‍പച്ചഓര്‍മ്മയില്‍
ചിത്രത്തില്‍ നിന്നു്ഇറങ്ങിയോടുമെന്നുകുട്ടികള്‍ പോലുംശങ്കിക്കുകയില്ല
ഉയര്‍ത്തിയ വാല്‍ഒരു ചലനത്തിന്റെതുടര്‍ച്ചയില്‍മരവിച്ചുപോയത്മരണപ്പെട്ടുപോയത്
രണ്ടുപൂക്കാലങ്ങള്‍ക്കിടയിലെകുറിഞ്ഞിയുടെ മറവി
എന്തൊരു ഏകാന്തത!ഞാന്‍ അതിശയിച്ചു
അതെ, വലിയ ശരീരമല്ലേഅതനുസരിച്ചുള്ള ഏകാന്തത വേണമല്ലോ!മറുപടി വന്നു.
Note: ആഫ്രിക്കന്‍ ആനയുടെ ചിത്രം നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയ്ക്ക് കോപ്പീറൈറ്റുള്ളത്. ഫോട്ടോഗ്രാഫര്‍: Beverly Joubert.
Archive for April, 2008
സ്ട്രോബിലാന്തെസ് കുന്തിയാന
Posted in കവിത on April 29, 2008 | 20 Comments »
ജോസഫിന്റെ മൂന്നാമത്തെ അവതാരം
Posted in കഥ on April 23, 2008 | 7 Comments »
കാത്തുനിന്നു കാത്തുനിന്നു് ഊഴമെത്തുമ്പോഴേയ്ക്കും ഊഴക്കാര്‍ അപ്രസക്തരാവുന്ന സന്ദര്‍ഭങ്ങളുടെ ആകസ്മികതയോര്‍ത്തു്, അവഗണിക്കാനാവാത്ത വിധം കാത്തിരിപ്പു് അസഹ്യമാവുന്നതിനാല്‍ ഒരിക്കല്‍ പോലും ഒരു വരിയുടെ ഇടയിലും ഉള്‍പ്പെട്ടതായി കണ്ടെത്തുവാന്‍ കഴിയാത്ത ജോസഫിനെ അറിയുമോ?
ജോസഫിനെ തേടി സമ്പതിയും ഇക്ബാലും കരുണനും ഒട്ടനവധി അലഞ്ഞിട്ടുണ്ടു്. ജോസഫ് മരിച്ചിട്ടില്ലെന്നും, മരണത്തിന്റെ ആകസ്മികത മാത്രമാണു് അയാളെ തളര്‍ത്താത്തതെന്നും അപ്പോള്‍ അവര്‍ക്കറിയില്ലായിരുന്നു.
ഇക്ബാല്‍ ജോസഫിനെ ഓര്‍മ്മിക്കുന്നതു്:-
പ്രീ-യൂണിവാഴ്സിറ്റി ഹോസ്റ്റലില്‍ നിന്നാണു് ഇക്ബാല്‍ ജോസഫിനെ ആദ്യം പരിചയപ്പെടുന്നതും അടുത്തറിയുന്നതും. ഹോസ്റ്റല്‍ റൂം അലോട്ട് ചെയ്യുന്ന വാര്‍ഡന്‍ മുറികളുടെ നമ്പറുകളും അതിന്റെ പുതിയ അവകാശികളുടെ [...]
പെണ് രൂപകങ്ങള്‍
Posted in കവിത, tagged അമ്മ on April 11, 2008 | 23 Comments »
കടലിറങ്ങുമ്പോള്‍
ചെറുതും വലുതുമായ
നീര്‍ക്കുഴികള്‍
കടലിന്റെ
ഓര്‍മ്മയാകും
ചിറയില്‍
ഒരയല
ഒരു ദ്വീപ്
മണ്ണടരുകളില്‍
ഒറ്റപ്പെട്ടുപ്പോയ
വെള്ളച്ചാലുകളില്‍
ഒരാകാശം
പൊട്ടിവീണ്
കടല്‍ നിറയും
നീര്‍ക്കെട്ടുകളുടെ
ഉപ്പുരസം
ഇറങ്ങിപ്പോയ
കടലിന്റെ
കണ്ണീര്‍
-!-
അവസാനത്തെ
ഒരുപിടി
ചോറില്‍
വെള്ളമൊഴിച്ചു
അമ്മ
കലഹിക്കുന്നത്
പ്രണയം
ഒരു അയലയും
ഒരു മത്തിയും
പാര്‍ക്കുന്ന
ചിറയിലെ
മിഥാകുന്നത്
കടല്‍
ഇറങ്ങുന്നത്
-!-
ചതുരവളപ്പിലെ പൂന്തോട്ടം
Posted in കവിത on April 10, 2008 | 10 Comments »
പീലിവിടര്‍ത്തിയ മയിലിന്റെ
അകാല്പനികതയിലേയ്ക്കു
കൂറുമാറിയ
ഒരു കുറ്റിച്ചെടി
ഒരു ബോണ്‍സായ് പേരാല്‍
അതിരിന്റെ അകലത്തിലേയ്ക്കു
നീക്കിനിര്‍ത്തപ്പെട്ട
ബോഗേന്‍വില്ലകള്‍
ഉച്ചനേരത്തെ
മഴക്കഞ്ഞിക്കുള്ള ക്യൂവില്‍
ശിലായുഗപ്രാചീനതയിൽ
നാടന്‍ കാട്ടുമുല്ല
മേല്പോട്ടു മഴയുന്നതിന്റെ*
ആശ്ചര്യത്തില്‍
പ്ലാശും ചമ്പയും
നാലുമണിക്കു വിരിയാതിരിക്കുമ്പോള്‍
ക്ലാസില്‍ നിന്നു പുറത്താക്കപ്പെടുന്ന
ചില മഞ്ഞയും ചുവപ്പും പൂക്കള്‍
പരാഗണത്തിന്റെ ഓര്‍മ്മകളാല്‍
വഞ്ചിക്കപ്പെടുകയും,
ചരിത്രസ്മൃതിയുടെ
തണല്‍മരങ്ങളെന്ന നാട്യത്തില്‍
കുലയരിയപ്പെടുന്ന ഈന്തപ്പനകള്‍
കാഴ്ചയ്ക്കെത്രയെത്ര മരങ്ങള്‍
ഒറ്റയ്ക്കൊറ്റയ്ക്കങ്ങിനെ
കുരലരിയപ്പെടുന്ന സ്വത്വബോധങ്ങളുടെ
പൂന്തോട്ടക്കാരാ
വെറുതേ ഭംഗിയ്ക്കായ്
നീയേതു
ഈന്തപ്പനയെയാണു വളര്‍ത്തുന്നതു്?
* മഴ പെയ്യുന്നു എന്നതിനെ എന്തുകൊണ്ടു മഴയുന്നു എന്നെഴുതിക്കൂടാ എന്നു അത്ഭുതപ്പെടുന്ന സിദ്ധാര്‍ഥനു കടപ്പാട്.