അപ്പാ അപ്പാ സീ ദിസ്.. എന്ന് ആവര്‍ത്തിച്ചുകൊണ്ടു ഉണ്ണി എന്ന മൂന്നാം തരക്കാരന്‍ ഡൈനിങ് ടേബിളിനു മുകളില്‍ മാലാഖയുടേതെന്നു ഭാവിച്ചു കൊണ്ടു കുറച്ചേറെ ചിറകുവീശി പറക്കലുകള്‍ അഭിനയിച്ചു കാണിക്കുകയും, പറന്നു പറന്നു ഭൂമിയിലേയ്ക്കിറങ്ങുന്നത് അഭിനയിക്കവേ ഡൈനിങ് ടേബിളിനു മുട്ടിച്ചിട്ടിരിക്കുന്ന കസേരമേല്‍ കാലുടക്കി ചാട്ടംപിഴച്ചു നിലത്തു വീണു മരിക്കുകയും ചെയ്തു.
-!-
ഉണ്ണിക്കു മാലാഖച്ചിറകുകള്‍ എന്ന സുന്ദരമായ സ്വപ്നം നല്‍കിയതു മൂന്ന് ബിയിലെ ചാരുലത മിസ്സ് ആണ്. എന്നാല്‍ മാലാഖയുടെ പേരെന്താണ്?
ഉണ്ണി ഗോപിനാഥ് – മാലാഖ ഒന്ന്, ശിവകുമാര്‍ – മാലാഖ [...]
Archive for March, 2008
മാലാഖയുടെ മരണം
Posted in കഥ on March 31, 2008 | 33 Comments »
ഊണുമുറിയിലെ നാടകം
Posted in കവിത, രാഷ്ട്രീയം on March 25, 2008 | 8 Comments »
ചുമരുകളുടെ തടവിലാകുമ്പോള്‍മനുഷ്യനു കൊമ്പുകള്‍ മുളയ്ക്കുകയുംഒരു ചതുരത്തില്‍ തളച്ചിടപ്പെടുമ്പോള്‍പരസ്പരം വെട്ടിപ്പിടിക്കുകയും ചെയ്യുന്നു
ഒഴിഞ്ഞുകിട്ടുന്ന ഇടങ്ങളിലേയ്ക്ക്ചന്തികള്‍ ചന്തിയേറ്റിപ്പാര്‍ക്കുന്നുതീന്‍മേശയിലെഅവസാന ഇറച്ചിത്തുണ്ട്ആരെടുക്കുമെന്നു് അകപ്പോരില്‍പ്പെടുന്നു
അരനിമിഷത്തേയ്ക്കു് ഉപേക്ഷിക്കപ്പെടുമ്പോള്‍പുസ്തകങ്ങള്‍വിശറികളായി കണ്ടുകെട്ടപ്പെടുന്നുജാഗ്രരല്ലാത്തവരുടെ ബോധത്തിലേയ്ക്കുചാരപ്പണിയ്ക്കായ് അപരന്മാര്‍ സിദ്ധാന്തങ്ങളയയ്ക്കുന്നു
ചിലരെല്ലാം മീനുകളെപ്പോലെഒഴുക്കില്‍ വെട്ടിത്തിരിയുന്നുണ്ട്നീര്‍വാര്‍ന്നുപോകുമ്പോള്‍ഒടുക്കത്തെ പിടച്ചലില്‍പൊന്മകളുടെ കൊക്കുകളില്‍തലകീഴനെ നില്‍ക്കാറുമുണ്ട്
വലിയ പുറം ചൊറിഞ്ഞു കിട്ടുവാന്‍മാര്‍ക്സും ഗാന്ധിയും പോത്തുകളെപ്പോലെഇടംവലം തിരിഞ്ഞ് നില്‍ക്കവേഅന്യാശ്രയത്തിന്റെ പ്രകൃതിനിയമങ്ങളാല്‍ഞങ്ങളില്‍ ചിലര്‍ കാക്കയും ചെള്ളുമാകാറുണ്ട്
അവധിത്തലേന്നത്തെ രാത്രികളില്‍ഏതെങ്കിലും റ്റോം ഡിക്ക് ഹാരി മത്തായിയുടെഊണ്‍ മുറിയിലേയ്ക്ക് ഞങ്ങള്‍പൈഡ്പൈപ്പറിനു പുറകിലെ എലികളാവുംമുങ്ങിച്ചാവാത്തവര്‍ ഗൃഹാതുരപ്പെടും:ഓ ഞങ്ങളുടെ ഇക്കോസിസ്റ്റം!
പുല്‍ച്ചാടിയും മറ്റു അപ്രധാന കവിതകളും
Posted in കവിത on March 18, 2008 | 7 Comments »
പുല്‍ച്ചാടി
കവിതയില്‍ ഉപന്യസിക്കേണ്ടതിങ്ങനെ:കൈകൂപ്പിയിരിക്കുന്നത്ഒടുങ്ങാത്തയൊരുധ്യാനത്തിന്റെ ഓര്‍മ്മയാവാംഇരതേടിയിറങ്ങും മുമ്പുള്ള പ്രാര്‍ഥനയാവാംനിറങ്ങളിലെ പ്രച്ഛന്നതഇരയെ പ്രാര്‍ഥിക്കുന്നതാവാംക്ഷമിക്കണംപുല്‍ച്ചാടിഒരു സസ്യഭുക്കാണ്
ജൈവശാസ്ത്രപരമായിനിറം മാറുന്നപറക്കുവാന്‍ കഴിയുന്നഒരസ്സല്‍ ഓന്താണ്
ഉരുണ്ടുപോകുന്ന ചിരി
നരച്ച ഫ്രെയിമിന്റെസെപിയ കളറിലേയ്ക്ക്ചിതലുപോലെ അരിച്ചെത്തുമ്പോഴാണല്ലോചരട് എലി കരണ്ടതുംതാഴെവീണ്ചില്ലുടഞ്ഞതുംഫ്രെയിമിനു പുറത്തായതും
പൌഡറിട്ട്ടൈകെട്ടിമുടികോതിയൊതുക്കിഫ്രെയിമിലിരുത്തിയാലുംപൊട്ടിവീണപ്പോള്‍ഉരുണ്ടുപോയചിരിയെതിരികെയാര് ഫിറ്റ് ചെയ്യും?
ദൈവദോഷത്തിനുള്ള പ്രാര്‍ഥന
ദൈവമേ ഒട്ടും കുറയാത്ത വരികളില്‍ ഞാന്‍ നിന്നെ ഓര്‍ക്കുന്നുവെന്ന്‍ എപ്പോഴും ഓര്‍ക്കുന്നുവെന്ന്‍ പ്രാര്‍ഥനയില്‍ വരികള്‍ക്കിടയില്‍ നിന്റെപേര്‍ ഒളിപ്പിച്ചുകൊണ്ടു നീയെന്നെ ഓര്മ്മിപ്പിക്കേണമേ അത് തെറ്റിച്ചു നീയെനിക്ക് ദൈവദോഷം വാങ്ങിത്തരരുതേ ദൈവമേ ദൈവമേ
റ്റോം & ജെറി
Posted in കവിത, രാഷ്ട്രീയം on March 2, 2008 | 6 Comments »
ഒരു തുടംപൊന്നു വച്ചതാണു്പൂച്ച കട്ടുകുടിച്ചു
പൊന്നുരുക്കിന്നടത്തെപൊന്നു പൂച്ചേകണ്ണടച്ചു കുടിച്ചതുകൊണ്ടോപൊന്നിന്റെ മീശ കെട്ടിച്ചതു്?
ഞങ്ങടെ നാട്ടിലെ പൂച്ചകള്‍പല്ലില്‍ പൊന്നു കെട്ടിക്കുംകണ്ണടച്ചു് എത്ര കുഞ്ഞുങ്ങളുടെഅമ്മിഞ്ഞപ്പാല്‍കട്ടു കുടിക്കുന്നതാണെന്നോ!
ചിരിക്കുമ്പോള്‍തങ്കക്കുടമേ…എന്നു കൊഞ്ചിക്കാന്‍ തോന്നും
ചിരിക്കെടാ കള്ളപ്പൂച്ചേഇക്കിളിപ്പെടുത്തട്ടെകുടിച്ച പൊന്നൊക്കെതേട്ടിക്കളയ്കള്ളനെന്ന കള്ളപ്പേരിന്റെകുസൃതിയില്‍കുമ്പ നിറഞ്ഞു കിടന്നുറങ്ങു്
ഉറങ്ങിക്കഴിയുമ്പോള്‍ഞങ്ങള്‍ പറയുംപാവം പൂച്ച,കുടിച്ച പൊന്നൊക്കെതേട്ടിപ്പോയതു കണ്ടോവയറൊട്ടിയതു കണ്ടോ
പൂച്ചേനീ റ്റോമുംഞങ്ങള്‍ ജെറിയുമാണു്നീ ഒന്നെണീറ്റു്വാലില്‍ കറക്കിയൊന്നു തട്ടു്നിന്നെ ലാളിക്കുന്ന സ്വപ്നം കണ്ടു മടുത്തു