D11 -ലെExit 73Trade center R/a
സബീലിലേയ്ക്ക്അബുദാബിയിലേയ്ക്ക്ജുമീറയിലേയ്ക്ക്ഗര്ഹൂദിലേയ്ക്ക്
ദുബായിലെ റോഡുകള്ജീവിതത്തിന്റെരൂപകങ്ങളാകുന്നത്വട്ടനെ വട്ടനെ കറങ്ങി-യനവധി ഇടങ്ങളിലേയ്ക്ക്വഴിപിരിയുന്നതാലാണത്രെ
Archive for February, 2008
എക്സിറ്റ് 73, ഡി 11
Posted in Uncategorized, tagged നഗരം on February 28, 2008 | 3 Comments »
സംവരണം, യാഥാര്‍ത്ഥ്യത്തില്‍ നിന്നു് എത്ര അകലെയാണു്?
Posted in ലേഖനം on February 26, 2008 | 17 Comments »
സംവരണം കൊണ്ടു നമ്മള് നേടിയെടുക്കുവാന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം യാഥാര്‍ഥ്യത്തില്‍ നിന്നു് എത്ര അകലെയാണു്? സംവരണം അതിന്റെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടുന്നതില്‍ പിഴയ്ക്കുന്നുവോ?
ദളിതനും ബയിങ് പവറും:
ഒരു ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് അവസ്ഥയിലെത്തുംവരെ ദളിതന്റെയും മറ്റു പിന്നോക്കക്കാരുടെയും സാമ്പത്തികാവസ്ഥയെ നിര്‍ണ്ണയിക്കുന്നതു് അവരുടെ ബയിങ് പവര്‍ ആണെങ്കില്‍ കഴിഞ്ഞ അമ്പതുകൊല്ലക്കാലത്തെ സംവരണം അടിസ്ഥാനപരമായി ബഹുഭൂരിപക്ഷം ദളിതന്റെയും ബയിങ് പവറില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നു കാണാം. രാജ്യത്തെ ഏറിയപങ്കും വിഭവങ്ങള്‍ ഉപയോഗിക്കുവാനും സമാഹരിക്കുവാനും കഴിയുന്നതു് ഇപ്പോഴും വളരെ ചെറിയൊരു [...]
വളവിലൂടെ വണ്ടിയോടിക്കുമ്പോള്‍
Posted in കവിത, രാഷ്ട്രീയം on February 19, 2008 | 10 Comments »
ഒരു വളവിലൂടെ നിങ്ങള്‍ വണ്ടിയോടിക്കുകയാണു്വളവിനപ്പുറം ഒരു ആനയും പാപ്പാനുമുണ്ടെന്നുംആനയെ നിങ്ങള്‍ കാണുന്നില്ലെന്നുംവളവിലെ അപകടത്തില്നിങ്ങള് ആനയെ ഇടിച്ചിടുന്നെന്നും കരുതുകയാണു്
സത്യത്തില്‍ നിങ്ങള്‍ നേര്പാതയിലൂടെയാണു വണ്ടിയോടിച്ചിരുന്നതു്വളവു് ഒരു ന്യായമാണു്അപ്പുറത്തേയ്ക്ക് കാഴ്ചയില്ലാത്ത വളവുകളില്നിങ്ങള്ക്കു് ഏത് ആനയേയും ഇടിച്ചുവീഴ്ത്താം
അല്ല, നിങ്ങള്‍ പറയുകയാണു്നിങ്ങള്ക്കുമുമ്പില് ഒരു ട്രക്കുണ്ടായിരുന്നെന്നു്അതിനു പുറകില്‍ Horn OK Please എന്നെഴുതിയിരുന്നെന്നു്നിങ്ങള് ഹോണടിച്ചു ചോദിച്ചിരുന്നുവെന്നു്
വളവില്‍ ഓവര്‍ടേക്ക് ചെയ്യട്ടേയെന്ന ചോദ്യമില്ലാത്തതിനാൽസര്ദാര്ജി ഡ്രൈവര്‍ കൈ പുറത്തിടാന്‍ മറന്നുപോയതാണു്നിങ്ങള് മലയാളിയാണല്ലേ?നിങ്ങള്‍ പറയും സര്‍ദാറിനു ബുദ്ധിയില്ലെന്നു്
പാവം ആന, കേട്ടോ.
Reveries of a solitary being
Posted in കവിത on February 19, 2008 | 5 Comments »
മരണത്തിനു ചില പേരുകള്‍
വലുതും ചെറുതുമായവേദനകളുടെ ഓര്‍മ്മയാണ് മരണം
എങ്കില്‍,ഞാന്‍ ഇല്ലാതാവുന്നതിനെകളഞ്ഞു പോകുന്നതിനെപുഴയിലെ ഒഴുക്കാവുന്നതിനെഉറുമ്പുകള്ക്ക് അന്നമാകുന്നതിനെപൊടിഞ്ഞു പോകുന്നതിനെതീയും വെണ്ണീറുമാകുന്നതിനെ
എന്തെന്തു പേര്വിളിച്ചുനിങ്ങള് ഓമനിക്കും?
ലോറി
ഒട്ടും പ്രതീക്ഷിക്കാത്തവളവുകളില്ഹോണടിക്കാതെ കയറിവരുന്നതുംനൈരാശ്യത്തിന്റെ,മരണത്തിന്റെ മഞ്ഞക്കളറില്മുഖം മിനുക്കിയതുംഅടുക്കുന്തോറുംഗരിമ വളരുന്നതുംഒടിച്ചത്രയുംതിരിച്ചൊടിക്കേണ്ടതും
അരികുചെത്തി മിനുസ്സപ്പെടുത്തിയചെങ്കല്ലുംഈര്ന്നു വെടുപ്പാക്കിയമരത്തടിയുംഒരു കുന്ന്പഞ്ചാരമണലുംചുമന്ന ഭാരങ്ങളില്വെടിപ്പും മിനുസവും തിളക്കവുംതനിയെ ഓടുമ്പോള്നില്ക്കാത്ത വിറയലും
1210 ന്റെഡ്രൈവിങ് സീറ്റിലിരുന്ന്പുറത്തേയ്ക്കു നോക്കിയിട്ടുണ്ടോ?
അകാലത്തില്മുറിഞ്ഞു പോകുന്നആക്സിലിന്റെ ഓര്മ്മയാണ്ചവുട്ടിയാല് കിട്ടാത്തബ്രേക്കിനെ കുറിച്ചുള്ള ഭീതിയുംപുറകിലേയ്ക്ക് കണ്ണുകളുമില്ല
പഴയകാമുകിമാരെ ഓര്ക്കുന്നത്അങ്ങനെയൊക്കെയാണെന്ന്അവന് പറയുമ്പോള്ലോറിയെ സ്നേഹിച്ചു തുടങ്ങുന്നു
ലോറി, അനംഗാരിയുടെ ശബ്ദാവിഷ്കാരം
രണ്ടക്കങ്ങളില്‍ ഒതുക്കപ്പെടുമ്പോള്‍
ചിലപ്പോഴെല്ലാംനമ്മള്ഒന്നും രണ്ടുമായിപിരിഞ്ഞുപോകുന്നു
ഒരു’ത്തന്ഒരു വരത്തന്ഒരു കമ്യൂണിസ്റ്റ്ഒരു പിരി ലൂസുണ്ട്
രണ്ടു പൊട്ടിക്കണം!രണ്ടു തന്തയുണ്ടോ?(നിനക്ക്) രണ്ടു മുഖം(നമുക്ക്) രണ്ടു ലോകം
ചില അമ്മമാർ, ചില കാലങ്ങളിൽ
Posted in കഥ on February 17, 2008 | 8 Comments »
1984 -ലെ ഒക്ടോബര്‍ മാസത്തിനൊടുവിലാണു് അമ്മ ആദ്യമായി വിഷാദരോഗത്തിനു് കീഴ്പ്പെടുന്നതു്. മുപ്പത്തൊന്നാം തിയതി പകല്‍, ഒക്ടോബറിനു ശേഷവും ലോകമുണ്ടെന്നു പോലും അമ്മ മറന്നുപോയിരുന്നു. അന്നു് ഉച്ചയ്ക്കു മുമ്പെപ്പോഴോ ഇന്ദിരാ പ്രിയദര്‍ശിനി കൊല്ലപ്പെട്ടതിന്റെ വാര്‍ത്ത ആകാശവാണി അറിയിച്ചതു് അമ്മ ശ്രദ്ധിച്ചിരുന്നുവോ? തീര്‍ച്ചയില്ല. നവംബറിലെപ്പോഴോ അവര്‍ ദില്ലിയിലെ ബെനഡിക്റ്റ് ആശ്രമത്തിലെ സിസ്റ്റര്‍ മേരിയെ ട്രങ്ക് കാള്‍ വിളിച്ചു് ഏറെ നേരം സംസാരിച്ചു.
ഒരു നീണ്ട ചെമ്പുകമ്പിയുടെ അപ്പുറമിപ്പുറം കുരുക്കിയിട്ടതു പോലെ; ഇടയില്‍ അമ്മ വിതുമ്പി: ‘കൊച്ചേ മുപ്പത്തൊന്ന് വെടിയുണ്ടകള്‍ നിര്‍മ്മിച്ച [...]