അല്‍ ഖാന്‍ പാലത്തിനു സമീപം വണ്ടിയിറങ്ങിക്കഴിഞ്ഞാല്‍ ഫ്ലാറ്റിലേയ്ക്കു തിരിച്ചുള്ള വരവിനു മൂന്നു വഴികളുണ്ടു്. തിരിച്ചുവരവുകള്‍ക്കു എപ്പോഴും ഒന്നില്‍ കൂടുതല്‍ വഴികളുണ്ടെന്നതാണ് ആശ്വാസം.
എന്നോടൊപ്പം ജോലി ചെയ്യുന്ന കുനാല്‍ ജെയിനിനുകൂടെ അവന്‍ അതിവാചാലത പ്രകടിപ്പിക്കുന്ന സ്റ്റോക്ക് മാര്‍ക്കറ്റ് വിശേഷങ്ങള്‍ക്കു ചെവി കൊടുത്തു് പാലം മുറിച്ചു കടന്നു് അല്‍ വാദയില്‍ ചെന്നു ടാക്സിക്ക് കയറുന്ന വിധമാണ് ആദ്യത്തെ വഴി. കുനാല്‍ അതിവിദഗ്ദമായി സെന്‍സക്സ് വിശേഷങ്ങള്‍ അറിയിക്കും, അവനു ബോംബേ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നുള്ള വിവരങ്ങള്‍ മുന്‍കൂര്‍ ലഭിക്കാറുണ്ട്, അതനുസരിച്ചു അവന്‍ [...]
Archive for January, 2008
ഒരു ഗള്‍ഫ് പ്രവാസിയുടെ തിരിച്ചുപോക്കിനുള്ള സാധ്യതകള്‍
Posted in കഥ, tagged നഗരം on January 31, 2008 | 23 Comments »
ഗാര്‍ഹിക സത്യങ്ങള്‍
Posted in കവിത, വൈയക്തികം, tagged irony on January 31, 2008 | 5 Comments »
മുകളില്‍ കാണുന്ന ഫോം പൂരിപ്പിക്കുകയാണ് :
Caste no bar എന്നു തീരുമാനിച്ചപ്പോള്‍കൈവിറച്ചുഇഴോന്മാരുടെ ചാളമണംതികട്ടി വന്നു
കല്യാണം കഴിക്കുവാന്‍ പ്രായമായിട്ടില്ല!
അക്കരെ – സ്റ്റാറിങ് : ഗോപി, മമ്മൂട്ടി, മോഹന്‍ലാല്‍, മാധവി.
Posted in കവിത, പലവക on January 29, 2008 | 7 Comments »
കിതച്ചുകൊണ്ടുഒരു ഓട്ടമുണ്ടു്,ചിദംബരത്തില്‍ശ്രീരാമന്‍ എഴുതിയതുവായിച്ചത്രേം കിതച്ചില്ല
‘സ്പ്രേ’ അടിച്ചു്മുണ്ടു വാരിയുടുത്തു്ഒരു വരവുണ്ടു്,അക്കരെയില്‍പിറ്റേന്ന് കട്ടിലില്‍ ഇരിക്കുന്ന ഇരുപ്പോ!
കൊടിയേറ്റംറ്റോറന്റില്‍ നിന്ന് വലിച്ചിട്ടത്ഇന്നലെയാണ്ബാന്‍ഡ്‌വിഡ്തിനെ കുറിച്ച്ഓഫീസില്‍ അശരീരി കേട്ടുചുണ്ടുകോട്ടി ‘പോടോ’യെന്ന്പറയിക്കുവാന്‍ മാത്രം പരകായപ്രവേശം ചെയ്യാറുണ്ടു്
പാരച്യൂട്ടില്‍ നിന്ന്വെളിച്ചെണ്ണവെളുത്ത നൂലുപോലെ വരുന്ന നാട്ടിലാണ്അതിനാല്‍മുണ്ടുപൊക്കി മൂടു ചൊറിഞ്ഞു തീര്‍ത്തുഅരിശമായ അരിശമെല്ലാം
അക്കരെസ്റ്റാറിങ് – ഗോപി, റാണി പത്മിനികഥയുടെ ബൈലൈന്‍:ചുമട്ടുകാരനിലേയ്ക്കുള്ളമലയാളി മെറ്റമോര്‍ഫോസിസ് (കാഫ്ക തോല്‍ക്കും)
ഇതു വായിച്ചാര്‍ക്കേലും മനസ്സിലായില്ലെങ്കില്‍ എനിക്കു പുല്ലാണ്. ആരേലും മരിച്ചിട്ടു വേണോടോ മലയാളം ബ്ലോഗാ നിനക്കൊക്കെ കവിതയെഴുതാന്‍ എന്ന് ചോദിച്ചു കളയരുത്. ഇതില്‍ പാതി ഗോപി മരിക്കുന്നതിനു നാലു നാള്‍ [...]
നഗരത്തിലെ ചെടികള്‍
Posted in കവിത, tagged നഗരം on January 27, 2008 | 3 Comments »
മൂക്കിന്റെ തുമ്പത്ത്തൊട്ടുതൊട്ടില്ലായെന്ന കുസൃതിയാണ്തൊടാതെ വല്ലതും പറഞ്ഞാലുണ്ടല്ലോ!എന്നൊരു ന്യായമാണ്ഒന്നു തൊടട്ടേയെന്ന്പിന്നെ വ്യസനിക്കാനറിയാം
ഓര്‍മ്മയാണേകാന്തതയെന്നറികയാല്‍വിസ്മൃതിയിലേയ്ക്ക് ഉന്തിയിടുകയുംഉറക്കത്തില്‍ ഭംഗപ്പെടുന്നതാല്‍ഉണര്‍ന്നിരിക്കുമ്പോഴുംകണ്ണുകളില്‍ സ്വപ്നം നിറയ്ക്കുകയും ചെയ്യുന്നു
ഇത്രയുമെങ്കില്‍ പ്രിയരെന്നര്‍ഥം വന്നോ?എങ്കിലും ഞങ്ങള്‍ ശപിക്കയാണ്നീ പെയ്യാതെ പോകട്ടെ
മഴയില്‍ ചെടികള്‍പൂക്കുമെന്നും കായ്ക്കുമെന്നുംവിളവെടുപ്പ് ഉത്സവമാണെന്നുംഞങ്ങള്‍ക്കറിയാം
ഈ നഗരത്തിലെ,ചെടികള്‍ ഞങ്ങളാണ്
WAR
Posted in കവിത, രാഷ്ട്രീയം on January 26, 2008 | 4 Comments »
കെന്റക്കി ഫ്രൈഡ് ചിക്കൻസ്വാദിന്റെ സാര്‍വ്വദേശീയതഒറ്റപ്പെട്ട ടേബിളുകളിലേയ്ക്കു ചുരുങ്ങുന്ന ആള്‍ക്കൂട്ടംതുരുത്തുകളില്‍ മാത്രമായൊടുങ്ങുന്നില്ലൊരു ശബ്ദവുംഇഴഞ്ഞ്, വക്രിച്ച്, അപരിചിതരായിഅറപ്പോടെ ഇടകലരുന്ന ഭാഷകള്‍പതിയെ വ്യക്തമാവുന്നശബ്ദത്തിന്റെ കാതല്‍‘ആവശ്യം’അതിനുമപ്പുറം അത്, ഇത്, എന്റെ..നമ്മള്‍, നമ്മളല്ലാത്തവര്‍ എന്നിങ്ങനെ
എല്ലിന്‍കഷണങ്ങള്‍ മാത്രമുള്ളൊരു മേശ‘നിനക്കുള്ളയിടം’ എന്ന സൂചനഅവശിഷ്ടങ്ങള്‍ നീക്കി ഇടം സ്വന്തമാക്കുമ്പോള്‍പുറകില്‍ ഉച്ചത്തില്‍ അലറുന്ന ഫലസ്തീനിആ സ്ഥലം അവരുടേതാണ്,അവരുടെ പണിക്കാരിപ്പെണ്ണ്പ്രധാനമേശയിലെ അവശിഷ്ടങ്ങള്‍ അവിടെ വിതറുന്നുഅതിന്റെ ഓരത്ത് അവളുടെ ചെറിയ പങ്ക്,അവള്‍ കഴിക്കേണ്ടതു നിന്നുകൊണ്ടു മാത്രം,ഇടയില്‍ ഇറങ്ങിയോടുന്ന കുട്ടി,ഉരുണ്ടുപോകുന്ന പന്ത്,എല്ലാം അവള്‍ക്കു മാത്രം സ്വന്തം.
‘കസേരയില്‍ ആരുമില്ലല്ലോ, ഞാന്‍ തെറ്റിദ്ധരിച്ചതാണ്..’അറബിയില്‍ കടുപ്പിച്ചെന്തോ മറുത്തുകേട്ടുവെറുതെയല്ല പിശാചേ,ഏലി [...]