സ്ത്രീകള്‍,ബുദ്ധി തിരിച്ചു പിടിക്കുന്നഅരണകളാണ്,ഇടയിലൊരു ജീന്‍ മാത്രംമ്യൂട്ടേറ്റ് ചെയ്യപ്പെടാതെയിരിക്കുന്നുമറവിയുടെ!
***
‘ഫോര്‍ സീസ്’ഡീബിയേഴ്സ് പ്രദര്‍ശനംഅതിവാചാലതയില്‍സെയില്‍സ് ടീം‘ഒരു സീ വിട്ടുപോയീ..’ഞാന്‍ വിളിച്ചു കൂവിസീ ഫോര്‍ കാര്‍ബണ്‍അതു കറുത്തതാണു്ഒരു പ്രാചീനന്റെകറുത്ത തൊലിയോളംഅവന്റെ കട്ടപിടിച്ച ചോരയോളം
Archive for December, 2007
സ്ത്രീ, രത്നം
Posted in കവിത on December 31, 2007 | 2 Comments »
ആവര്‍ത്തനം
Posted in കഥ on December 30, 2007 | 8 Comments »
1.
കോഹാബിറ്റിങ് തുടങ്ങിയതിനു ശേഷമുള്ള മൂന്നാമത്തെ വ്യാഴാഴ്ച വൈകുന്നേരം ശന്തനു ഗംഗയെ ഒരു ഇന്ത്യന്‍ ഡാന്‍സ്‌ബാറിലേയ്ക്കു തന്റെയൊപ്പം കൊണ്ടുപോയി. കാതടപ്പിക്കുന്ന ബോളിവുഡ് സംഗീതത്തിന്റെ ഇരമ്പലില്‍ ബെയറര്‍ക്കു നേരെ ചുണ്ടടുപ്പിച്ചു അയാള്‍ ഒരു ഹെനിക്കന്‍ പൈന്റും ഗംഗയ്ക്കൊരു ഫ്രഷ് ജ്യൂസും ഓര്‍ഡര്‍ ചെയ്തു.
‘പുറകില്‍ ആ കുട്ടികള്‍ വരിവരിയായിരിക്കുന്നതെന്താണ്?’
ഇവള്‍ക്കു ശേഷമുള്ള ഊഴക്കാര്‍, അല്പം നില്‍ക്കൂ, അടുത്തതില്‍ ചിലപ്പോള്‍ അവരില്‍ ഒന്നു രണ്ടുപേര്‍ ഒരുമിച്ചാവും ഡാന്‍സ് ചെയ്യുന്നത്. ശന്തനു വിശദീകരണത്തിനു മുതിര്‍ന്നു. കഴിഞ്ഞ രാത്രിയില്‍ ഗംഗയോടു ചെവിയില്‍ കുമ്പസരിച്ചത്, എനിക്കും നിനക്കുമിടയില്‍ രഹസ്യങ്ങളില്ല, [...]
ഗാന്ധിജയന്തി ഹിന്ദു ദേശീയോത്സവമാക്കണം
Posted in കവിത, tagged irony on December 25, 2007 | 12 Comments »
ഓര്‍ഡര്‍ വന്നുകൃസ്ത്യാനികള്‍ക്ക് മാത്രംകൃസ്തുമസ്സിനൊഴിവ്ഈദിനും ബക്രീദിനുംമുസ്ലീങ്ങള്‍ക്കെല്ലാം ഒഴിവ്ഓസിനു ലഭിക്കുന്ന ഒഴിവുകള്‍(പക്ഷെ, ഒരു ത്രില്ലില്ല!)ഓണമെന്താ?ആ ആര്‍ക്കറിയാംദീപാവലി?നോര്‍ത്തിന്ത്യന്‍സ്സാരിയുടുത്ത് വരുന്ന ദിവസംഒരു ഹിന്ദു ഒഴിവിന്എന്തു ചെയ്യണം?ഗുജറാത്ത്, ഗാന്ധി, ‘ഗ’ഗാന്ധിജയന്തി,ഹിന്ദു ദേശീയോത്സവമാക്കണം!
*പൊളിറ്റിക്കലി ഇന്‍കറക്റ്റ് എന്ന വാക്കിന്റെ അര്‍ഥമറിയാത്ത എല്ലാ (ഒളി)വായനക്കാര്‍ക്കും സമര്‍പ്പിക്കുന്നു.
ആണത്തം
Posted in കവിത on December 20, 2007 | 18 Comments »
ഇടക്കാലത്തേയ്ക്ക്അവിവാഹിതനായിപ്പോയകൂട്ടുകാരന്റെ വീട്ടില്‍,അവന്റെ ഇരട്ടക്കട്ടിലിന്റെഒരോരത്തേയ്ക്ക് ചുരുങ്ങുമ്പോള്‍നഷ്ടപ്പെടുന്നഒരു സ്വയംഭോഗത്തിന്റെസാധ്യതയെ കുറിച്ചോര്‍ക്കുന്നുഅവന്‍ ആണാണ്എന്റെ ശുക്ലത്തിന്റെ മണംഅവന്റെ ആണ്‍-അതിര്‍ത്തിയെലംഘിക്കരുതെന്നുണ്ടു്,കണ്ണുകാണാത്ത മുത്തശ്ശിക്ക്കാവലുറങ്ങുന്നരാത്രികളില്‍ പോലുംസ്വൈര്യമായി സാധിച്ചിരുന്നതാണത്!
ഹമ്പട ഞാനേ!
Posted in കഥ on December 18, 2007 | Leave a Comment »
ഞാനങ്ങിനെ നിവര്‍ന്നു കിടക്കുകയാണ്. ഒരു കഥയിപ്പോള്‍ വരുമെന്നാണ് ഭാവം. എന്തൊരു അഹങ്കാരമല്ലേ?
തല്‍ക്കാലം കഥ വരുന്നില്ല, എന്നാലും വരുമെന്ന വിശ്വാസം കളയുന്നില്ല, ആവശ്യമുണ്ട്. അങ്ങനെയാണ് അല്ലറ ചില്ലറ ആവാഹനം തുടങ്ങിയത്. ആഹാ! വന്നില്ലെങ്കില്‍ വരുത്തുക തന്നെ. അത്രയ്ക്കായോ ഒരു കഥയൊക്കെ? അങ്ങനെയങ്ങിനെ കിടന്ന കിടപ്പില്‍ നിന്നെഴുന്നേല്‍ക്കാതെ ഞാന്‍ ഊണു കഴിക്കാന്‍ പോവുകയാണ്. പക്ഷെ കഥ വിളിച്ചിട്ടും കൂടെ വന്നില്ല, എന്നാലും ചുറ്റിപ്പറ്റിയൊക്കെ നില്പുണ്ട്.
വിശക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ അവയവമല്ലേ മൂക്ക്? ഊണു കഴിക്കാന്‍ പോകുന്ന വഴിവക്കിലെ [...]