ദൈവങ്ങള്‍ക്കും ദേവതകള്‍ക്കുമൊപ്പം കുഞ്ഞുങ്ങള്‍ ഗഗനചാരികളായിക്കഴിഞ്ഞിരുന്ന ഒരു കാലം. മാതൃത്വത്തിന്റെ കടച്ചിലില്‍ ഉരുകുന്ന ഒരു സ്ത്രീയെ കാണ്‍കെ ദൈവം കുഞ്ഞിനോടു പറഞ്ഞു, നീയവള്‍ക്കു മകനായി പിറക്കുക.
അമ്മയുടെ സ്ത്രൈണതയൊരുക്കിയ ജീവന്റെ ഈറ്റില്ലത്തില്‍ താരകങ്ങളില്ലാത്ത വിണ്ണിലുദിക്കുന്ന ചന്ദ്രക്കലയെന്നോണം കുഞ്ഞു് പിറന്നുവീഴുന്നു. പ്രളയാരംഭത്തിലെ ആലിലകൃഷ്ണനെന്നോണം മുന്നീര്‍ക്കുടത്തില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞു്, പുക്കിളില്‍ നിന്നുയരുന്ന താമരപ്പൂവുപോല്‍ അമ്മയും – സൃഷ്ടിയുടെ കാരുണ്യമൂര്‍ത്തി. കുഞ്ഞിന്റെ നിദ്ര പ്രളയത്തിലേതെന്ന പോലെ, അനന്തയിലേയ്ക്കു അവതാരലക്ഷ്യങ്ങള്‍ മറന്നുകൊണ്ടുള്ള നിദ്ര. പുക്കിള്‍കൊടിയിലൂടെ സാധ്യമാകുന്ന മൌനഭാഷണങ്ങളില്‍ കുഞ്ഞിന്റെ സ്വപ്നങ്ങള്‍ കാണുന്ന അമ്മ, അമ്മയുടെ നീരില്‍ [...]
Archive for November, 2007
ഫരിഷ്ത
Posted in ലേഖനം, വൈയക്തികം on November 30, 2007 | 16 Comments »
ഇക്കോസിസ്റ്റം
Posted in ലേഖനം, വൈയക്തികം on November 25, 2007 | 16 Comments »
വലിയ വലിയ മാവുകള്‍ കായ്ചു നില്‍ക്കുമ്പോള്‍ ഒരു പഴം നേടുന്നതിനായി ഉണ്ണി മരത്തിന്റെ അടിയില്‍ ചെന്നു മുകളിലേയ്ക്കു നോക്കി നില്‍ക്കും. മരമേ ഒരു പഴം, കാറ്റേ ഒന്ന് വീശിക്കൂടേ? മരം വെറുതെയങ്ങിനെ പഴം തരില്ല, കാറ്റ് വെറുതെ വീശുകില്ല. ഉണ്ണി ചെറിയ കൈകള്‍കൊണ്ടു മരത്തിന്റെ വലിയ തടിയെ കെട്ടിപ്പിടിച്ചു മരമൊന്നു കുലുക്കുവാന്‍ ശ്രമിക്കും, തടിയുടെ കാല്‍ വണ്ണം പോലും കൈയെത്തുകയില്ല, അപ്പോള്‍ ഒന്നകലത്തിലേയ്ക്കു മാറി നിക്കും, എന്നിട്ടാണ് അല്പം ദേഷ്യത്തോടെ ഒരു കല്ലെടുത്ത് എറിഞ്ഞ് നോക്കുന്നത്. എവിടെ, [...]
വെളുത്ത രക്ഷസ്സുകള്‍
Posted in കഥ on November 21, 2007 | 16 Comments »
രാത്രിയായാല്‍ ഉഷ്ണം ഏറുകയാണ്, ഉള്ളകം പൊള്ളും, തട്ടിനു താഴെ പുഴുക്കമാണ്, പിന്നെ കരച്ചിലാണ് ബഹളമാണ്, വല്യമുത്തശ്ശിയുടെ ഏകാന്തവാസം രാത്രിയെ കളങ്കപ്പെടുത്തി കൂടുതല്‍ ഉഷ്ണിപ്പിക്കും. അവര്‍ എഴുന്നേറ്റ് നിന്ന് ജനല്‍ കൂടുതല്‍ തുറന്നിടുവാന്‍ കൈകള്‍ അഴികള്‍ക്കിടയിലൂടെ പുറത്തിടും. വടക്കുഭാഗത്തെ രക്ഷസ്സിന്റെ തറയ്ക്കരികില്‍ വെള്ളയുടുത്തു നില്‍ക്കുന്ന അവരുടെ ഏടത്തി ‘എച്ചുമ്വോ’* എന്ന് വിളിക്കുമത്രെ.
വിളി കേട്ട് തിരിഞ്ഞ് നോക്കുന്നവര്‍ ദിനരാത്രങ്ങളിലേയ്ക്കു പനിച്ചു വീഴുന്നു, എന്നും പൂക്കുന്ന കുങ്കുമപ്പൂവുകള്‍, അതിന്റെ തീഷ്ണസുഗന്ധം, കറയറ്റ വെണ്മ. രക്ഷസ്സുകള്‍ പിതൃക്കളുടെ അസുഖകരമായ സാന്നിദ്ധ്യമാണ്, പേടിപ്പെടുത്തുന്ന ഒരു [...]
ഇര
Posted in ലേഖനം, വൈയക്തികം on November 15, 2007 | 12 Comments »
പണ്ടൊക്കെ ടാക്സിയില്‍ കയറുമ്പോള്‍ ഒന്ന് അനങ്ങിക്കഴിയുമ്പോഴേയ്ക്കും ചോദിക്കും, ‘ആപ് കഹാം കീ ഹോ?’ പെഷവാര്‍ എന്നോ റാവല്‍പിണ്ടി എന്നോ മറുപടി കിട്ടും. ‘ഘര്‍ മേം സഭ് കുച്ഛ് സഹീ ഹേ നാ?’ അല്‍ ഹംദുലില്ലാഹ്. ദൈവകൃപയാല്‍ എല്ലാം നന്നെന്ന് തന്നെ.
നീ മലബാറിയല്ലേ? എന്നൊരു മറുചോദ്യം മിക്കപ്പോഴും പുറകെ വരും. പിന്നെ എന്തിനിത്ര ഹിന്ദി പറയുന്നു എന്നാണോ പെഷാവാറുകാരാ?
പണ്ടൊക്കെ നിന്റെ വാഹനങ്ങള്‍ക്കു കാലാകാലങ്ങളായി അടിഞ്ഞുകൂടിയ അഴുക്കിന്റെ ദുര്‍ഗന്ധമായിരുന്നു. സീറ്റുകളില്‍ മൂട്ടയുണ്ടാവും എന്ന സങ്കോചത്തിലാണ് യാത്രികര്‍. കുറുകെ [...]
വായനാലിസ്റ്റുകളും അനുബന്ധ ചിന്തകളും
Posted in ലേഖനം, വായന, സംവാദം on November 12, 2007 | 10 Comments »
‘ചില റിയാലിറ്റി ഷോ തരം തിരഞ്ഞെടുപ്പുകള്‍’ എന്ന പോസ്റ്റിനോടുള്ള നിലപാടു്. ‘എന്റെ ചിന്തകള്‍’ എന്ന ബ്ലോഗില്‍ ഈ ബ്ലോഗെഴുത്തുകാരന്റെ ‘ഒരു കമന്റ്’ വളര്‍ന്നു വന്നതാണെന്ന് തോന്നുന്നു ചതുര്‍മാനങ്ങളിലെ പ്രസ്തുത പോസ്റ്റ്. കഴിയുന്നത്ര ലളിതമായി ഒരു മറുപടി എഴുതിയിടേണ്ടത് ആവശ്യമെന്ന് കരുതിയതിനാല്‍ ഈ പോസ്റ്റ് അതിനു് ഉപയോഗിക്കുന്നു.
നല്ലത്! ആപേക്ഷികം
‘വായിക്കേണ്ടതിലെ’ നല്ലതും ചീത്തയും എന്ന തരംതിരിവ് വ്യക്തിപരമായും രാഷ്ട്രീയപരമായും ആപേക്ഷികമാണ്. അത്രയും പറഞ്ഞെങ്കിലും Amy Tan എന്ന അമേരിക്കന്‍ എഴുത്തുകാരി ‘ഇന്റര്‍പ്രറ്റര്‍ ഓഫ് മാലഡീസിനെ’ കുറിച്ച് പറഞ്ഞതോര്‍ക്കുന്നു “Jhumpa Lahiri [...]