Feeds:
Posts
Comments

Archive for October, 2007

(അലിബെ എന്ന ശീര്‍ഷകത്തില്‍ ജനു 2006 -ലെ തര്‍ജ്ജനി മാസികയില്‍ പ്രസിദ്ധീകരിച്ചത്)
ഇരുട്ട് ചേക്കേറുന്നു, കാല്പനികതയുടെ മരച്ചില്ലകളില്ലല്ല. ശ്യൂനതയിലേക്ക് ദ്രവ്യം വന്നു് നിറയുന്നതു് പോലെ, താഴ്വാരങ്ങളില്‍ നിഴല്‍ വിരിക്കുന്ന ശ്യാമമേഘം പോലെ മനസ്സിനകത്തെവിടെയോ ഇരുട്ട് ചേക്കേറുന്നു.
കണ്ണുകള്‍ കടയുന്നത് പോലെ തോന്നിയിരുന്നു. കുനിഞ്ഞുപോയിരുന്ന തല പ്രയാസപ്പെട്ട് ഉയര്‍ത്തി കണ്ണാടിയിലേക്ക് നോക്കി. നിഴല്‍ വീണ കണ്‍‌തടങ്ങള്‍; കണ്ണുകള്‍ ചുവന്നിരിക്കുന്നു. കണ്ണുനീര്‍ കവിള്‍ത്തടം കടന്നൊഴുകിയിരിക്കുന്നു. മുഖം ആയാസമൊട്ടുംകൂടാതെ തന്നെ ദയാന്വീതമാക്കാം. കരയാം! സ്വയം പരിഹാസിതനായപ്പോള്‍ വാഷ്ബെയ്സിന്റെ അരികു് പിടിച്ച് നിവര്‍ന്നുനിന്നു. കവിളിലൂടെ ഒഴുകിയിറങ്ങിയ [...]

Read Full Post »

അയാള്‍, ആ സന്യാസി എന്റെയുള്ളില്‍ തേനുണ്ടെന്നു കരുതിയാണോ നോട്ടം കൊണ്ടു് എന്റെ ഹൃദയത്തിനകത്തേയ്ക്കും, ചുണ്ടു പിളര്‍ത്തിക്കൊണ്ടു് എന്റെ മുലകള്‍ക്കിടയിലേയ്ക്കും ആഴ്‌ന്നിറങ്ങിയതു്. എന്നിട്ടയാള്‍ വിലാപം പോലെ ആവശ്യപ്പെട്ടു, ‘അന്നുഷ്കാ, അന്നുഷ്കാ, എഴുന്നേല്‍‌ക്കു്.’
ഒരു സ്ത്രീക്കും അത്തരം വിലാപങ്ങളെ അവഗണിക്കുവാന്‍ ആവതില്ല.
അന്ന എഴുന്നേറ്റു. മരിച്ചുവെന്നു കരുതപ്പെട്ട ബാലികയെ യേശു കൈപിടിച്ചെഴുന്നേല്‍‌പ്പിച്ചതു പോലെയുള്ള ഈ പ്രവര്‍ത്തിയാലാണു റാസ്‌പുടിന്‍ അന്നയുടെ ജീവിതത്തിലേയ്ക്കു കടന്നുവരുന്നതു്. പുരുഷാര്‍ഥങ്ങളെ കുറിച്ചു ബോധവാന്മാരല്ലാത്ത ചില പുരുഷന്മാരുടെയെങ്കിലും സ്പര്‍ശം ശിലയെ സ്ത്രീയാക്കുന്ന വിധം നിര്‍മലമാണെന്നു് അന്ന അപ്പോഴാണു തിരിച്ചറിയുന്നതും. അവര്‍ തൊടുന്നതും [...]

Read Full Post »

ഓപ്പോള്‍

മനുഷ്യാവസ്ഥകളുടെ താഴ്വരയില്‍ ഒരു ശ്വേതഫലിമരം ഒറ്റയ്ക്കു നിന്നിരുന്നു. അതുവഴി വന്ന ഒരു കുസൃതിയായ പെണ്‍കുട്ടി മരത്തിന്റെ ശിഖരത്തിലെ അവസാന പഴം കണ്ടു മരത്തിനോടു ചോദിച്ചു ‘മരമേ മരമേ, ഈ പഴം എനിക്കു തരുമോ?’
മരം താഴ്ന്നു നിന്നിരുന്ന ആ ശിഖരത്തെ പെണ്‍കുട്ടിയില്‍ നിന്നു് ഉയര്‍ത്തിമാറ്റിക്കൊണ്ടു പറഞ്ഞു, ‘കുഞ്ഞേ സൂര്യതാപമേറ്റു് ഈ ഫലം വാടിയിരിക്കുന്നു, എത്രയോ മണല്‍ക്കാറ്റുകളില്‍ അതു് അഴുക്കുപുരണ്ടും ജലം നഷ്ടപ്പെട്ടും ഗുണമില്ലാതായിരിക്കുന്നു. കുഞ്ഞേ ഞാന്‍ വ്യസനിക്കുന്നുവല്ലോ, ഈ ഫലം തരികയെങ്കില്‍ പിന്നെ നിനക്കതു കളയേണ്ടി വന്നേയ്ക്കാം!’
‘മരമേ, ഞാനത് [...]

Read Full Post »

മാതൃഭൂമി ആഴ്ചപതിപ്പിന്റെ ബ്ലോഗ് സ്പെഷ്യലിനെ കുറിച്ചു് ആഴ്ചപതിപ്പിന്റെ എഡിറ്റര്‍ക്കയച്ച മറുപടി.
ബ്ലോഗിനെ കുറിച്ചു് വി.കെ ആദര്‍ശ് എഴുതിയ ലേഖനവും സജീവുമായി മനില.സി.മോഹന്‍ നടത്തിയ സംഭാഷണവും (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബര്‍ 7) ഒരു ബ്ലോഗര്‍ എന്ന നിലയില്‍ സന്തോഷം നല്‍കുന്ന ഒന്നാണു്. നവമാധ്യമങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ബ്ലോഗിങിനെ നിരീക്ഷിക്കുന്ന ഒരു പതിപ്പു ചെയ്യുവാന്‍ മുന്നിട്ടിറങ്ങിയ മാതൃഭൂമിക്കു അഭിനന്ദനങ്ങള്‍. ബ്ലോഗെഴുത്തുകാര്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ-സാംസ്കാരിക നിലപാടുകള്‍ സ്വീകരിക്കപ്പെടുന്നതിന്റെ റ്റെക്നിക്കാലിറ്റിയെ കുറിച്ചു പറയാതെ പോകുന്ന ഒരു ലേഖനവും കാര്യപ്രസക്തമായ ഒരു ബ്ലോഗ് ആമുഖമാവില്ലെന്ന് [...]

Read Full Post »

സീമന്‍സിന്റെ ആ എക്സ്-റേ മഷീനു ചുവട്ടില്‍ കിടത്തപ്പെടുന്നവരെല്ലാം നൊടിയിടനേരത്തേയ്ക്കു കുഞ്ഞുങ്ങളെന്നോണം നിരാലംബരായി പോകുമെന്നാണു് ആനി പറയുന്നതു്. യന്ത്രത്തിനരുകിലേയ്ക്കു ഉയര്‍ത്തപ്പെടുമ്പോഴും തറയിലേയ്ക്കു് അടുപ്പിക്കുമ്പോഴും എക്സ്-റേ മൌണ്ടിങിന്റെ ഭാഗമായ യന്ത്രക്കട്ടിലില്‍ കിടന്നു പരവശരാകുന്ന രോ‍ഗികളെ കുറിച്ചു് ആനി പറയുന്നതില്‍ കാര്യമുണ്ടെന്നു് ആനന്ദിനു തോന്നിയിരുന്നു. നഗ്നമാക്കപ്പെട്ട ശരീരഭാഗത്തിന്റെ തിരിച്ചറിവില്‍ ഒറ്റയ്ക്കൊരു യന്ത്രത്തെ അഭിമുഖീകരിക്കുകയെന്നത് എത്ര ക്ലേശകരമാണെന്ന്, പിന്നീടൊരു നാള്‍ ആനിയുടെ അബ്ഡൊമനിലേയ്ക്കു് എക്സ്-റേ രശ്മികള്‍ വീഴാന്‍ പാകത്തില്‍ ഫോട്ടോണ്‍ സോഴ്സ് സെറ്റ് ചെയ്യുന്നതുവരെ മറ്റൊരു രോഗിയുടെ മുഖത്തുനിന്നും വായിച്ചെടുക്കുവാന്‍ ആനന്ദിനു കഴിഞ്ഞിരുന്നില്ല.
‘ആനന്ദ്, [...]

Read Full Post »