അച്ഛമ്മ മരിച്ചു. അതിനെ കുറിച്ചു് എഴുതണം എന്നു കരുതി വന്നതാണു്. ജീവിതത്തിലെ പല സന്ദര്‍ഭങ്ങളെയും എഴുതിശീലിച്ചു പോയവര്‍ക്കു അതൊരു പുതുമയുള്ള കാര്യമേയല്ല. പക്ഷെ അച്ഛമ്മയുടെ മരണത്തിനും ആഴ്ചകള്‍ക്കു മുമ്പേ അച്ഛമ്മ മരിച്ചാല്‍ എന്തെങ്കിലും എഴുതണമെന്നു്, അല്ലെങ്കില്‍ മരിച്ചില്ലെങ്കില്‍ തന്നെയും മരണപ്പെട്ടുവെന്നു കരുതി എന്തെങ്കിലും എഴുതണമെന്നു കരുതിയിരുന്നു എന്നോര്‍ക്കുമ്പോഴാണു് അതിശയം. ഒരു മരണത്തിനു ജീവിതത്തിലല്ലാതെ വരികള്‍ക്കിടയില്‍ വലിയ സ്ഥാനചലനമൊന്നും ഉണ്ടാക്കുവാന്‍ കഴിയുകയില്ല; ഒരു സിദ്ധാന്തീകരണത്തിനു മുതിരുന്നില്ല, ചിലപ്പോള്‍ കഴിയുമായിരിക്കും! എന്തായാലും മരണം എഴുതപ്പെടുന്നതിന്റെ പ്രസക്തിയോ ഫിലോസഫിയോ ചിന്തിക്കുന്നതില്‍ ഈ [...]
Archive for September, 2007
അച്ഛമ്മ
Posted in ലേഖനം, വൈയക്തികം on September 23, 2007 | 21 Comments »
അവസ്ഥകള്‍
Posted in കഥ on September 19, 2007 | 15 Comments »
അപസ്മാരവും കോഴിയിറച്ചിയുംതീവ്രമായ ഒരു അപസ്മാരത്തിനു ശേഷമുള്ള മയക്കത്തില്‍ നിന്നു വീരനെ വെള്ളം തളിച്ചെടുത്തത് മുറിക്കാലുറയന്‍ തെലുങ്കന്‍ പയ്യനായിരുന്നു. അവന്‍ വീരനെ കാണുമ്പോള്‍ അയാള്‍ നാവു കടിച്ചു ഈമ്പിയെടുത്ത ചോരയുടെ ഉപ്പില്‍ ആലസ്യപ്പെട്ട് തലകുത്തനെ കിടപ്പായിരുന്നു. വീരനു നേരെ ഒരു പിടി വെള്ളം വാരിയെറിഞ്ഞു തെലുങ്കന്‍ ചെക്കനോടി അവന്റെ പെങ്ങളൊരുവള്‍ കനകമ്മയെ കൊണ്ടുവന്നു. എരുമപ്പാലിന്റെ മണമുള്ള കനകത്തിന്റെ മടിയില്‍ ദേഹത്തു തോലില്ലാതായതു പോലൊരു വൈഷമ്യമനുഭവിച്ചാണ് വീരന്‍ കിടന്നിരുന്നത്. ആ സമയം അവന്‍ ആ എണ്ണമൈലിയെ കുറിച്ചു് എന്താണ് ചിന്തിച്ചിരുന്നത്?
[ആ [...]
ആനുകാലികം
Posted in പലവക on September 5, 2007 | 11 Comments »
പാഠംകാട്ടിലെ പുലി = സിംഹം
അഭ്യാസംഈ ‘പോത്തുകള്‍’ എന്നുമുതലാണു സംഘം ചേര്‍ന്നു പ്രതികരിക്കുവാന്‍ തുടങ്ങിയതു്?
ഗൃഹപാഠംഅതൊക്കെ പോട്ടെ, ആരാണാ യുവ-മൊതല?