Feeds:
Posts
Comments

Archive for June, 2007

പുരാത ഈജിപ്തിലെ ഒരു സ്വപ്നസുന്ദരി ചരിത്രത്തിന്റെ താളുകളില്‍ എത്രയും നിസ്തുലമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നുവോ അത്ര തന്നെ കുപ്രസിദ്ധയായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. വളരെ എളുപ്പം ചെന്നെത്താവുന്ന ഒരു പേരേ ഈ സൂചനകള്‍ക്കു പുറകിലുള്ളൂ, ഈജിപ്തിലെ അവസാന ഫറോവയായ ക്ലിയോപാട്രയാണ് ആ നാമധേയം. ക്ലിയോപാട്രയുടെ ജീവിതത്തിലെ ഏറ്റവും വിവാദപരമായ ഒരു ഏട് അവര്‍ തന്നിലും ഇളയ സഹോദരനായ റ്റോളമിയെ വിവാഹം കഴിച്ചതായിരിക്കണം. ഈ കഥയാകട്ടെ അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ക്ലിയോപാട്ര അധികരിച്ച അനേകം വേഷങ്ങളില്‍ ഒന്നായും പലപ്പോഴും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. സഹോദരനുമായുള്ള ലൈംഗികബന്ധവും വൈവാഹികബന്ധവും [...]

Read Full Post »

2005 മെയ് 17-ലെ ഈ പോസ്റ്റില്‍ നിന്നും ഇന്നേവരെയുള്ള മലയാളം ബ്ലോഗിങില്‍ പിന്മൊഴികള്‍ ചെറുതല്ലാത്ത ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യം അതോര്‍മ്മിപ്പിക്കുന്നത് മലയാളം ബ്ലോഗിങിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയേയും അതിന്റെ സ്വീകാര്യതയേയും ഇതിനെല്ലാമപ്പുറം ബ്ലോഗ് ചെയ്യുന്നവര്‍ക്കിടയില്‍ വളരെ എളുപ്പം രൂപംകൊണ്ട ഒരു സാമൂഹികഘടനയെയുമാണ്. പിന്മൊഴികളില്‍നിന്നൂര്‍ജ്ജം ഉള്‍ക്കൊണ്ട് ബ്ലോഗ് സംഗമങ്ങളും, ബ്ലോഗ് കൂട്ടായ്മകളും എളുപ്പം ഉണ്ടാവുകയുണ്ടായി. പുതുതായി മലയാളം ബ്ലോഗിങിലേയ്ക്കു വന്നെത്തുന്ന ഓരോ പുതുമുഖവും പിന്മൊഴികളെ ബ്ലോഗറിന്റെ 3 സ്റ്റെപ്പ് ബ്ലോഗ് നിര്‍മ്മാണത്തിനൊപ്പം ചേര്‍ത്തു്, അവരും ബ്ലോഗ് സമൂ‍ഹത്തിലേയ്ക്കൊഴുകിച്ചേര്‍ന്ന് ഒന്നായിത്തീര്‍ന്നു. [...]

Read Full Post »