** പുലര്‍ച്ചയ്ക്കാണ് രവിയും മാധവന്‍നായരും അപ്പുക്കിളിയെ തേടിപ്പിടിച്ചത്.‘ആവൂ, അപ്പേ, നെണക്ക് പനിയ്ക്കിണല്ലോഡാ!’രവിയും തൊട്ടുനോക്കി. പനിയ്ക്കുന്നുണ്ട്.‘അപ്പുക്കിളി എന്തിനാ ബടെ കെടന്നേ?’ രവി ചോദിച്ചു.അപ്പുക്കിളി ഉത്തരം പറഞ്ഞില്ല.‘ശരി ഖകമേ, നീ എണീയ്ക്ക്,’ മാധവന്‍നായര്‍ പറഞ്ഞു.അപ്പുക്കിളി എണീറ്റു. മാധവേട്ടന്റേയും രവിയുടേയും കൈകളില്‍ പിടിച്ചുതൂങ്ങിക്കൊണ്ട് അവന്‍ ഖസാക്കിലേയ്ക്കു തിരിച്ചു നടന്നു.
നാടുപറ്റുന്ന അവധിക്കാലങ്ങളിലെല്ലാം മുടങ്ങാതെ ചെന്നുകാണാറുള്ള ബന്ധുജനങ്ങളിലൊരാള്‍, എന്നേക്കാളും നാലഞ്ചു വയസ്സിനു് അവള്‍ക്കാണ് മൂപ്പ്. പതിവുള്ള ഒരു സമാഗമത്തില്‍ അവള്‍ പറഞ്ഞുപോയി, ‘ഈ കുട്ട്യോളൊക്കെ എത്ര മാറിയല്ലേ?’ അവര്‍ കുട്ടിക്കാലത്തെ തിരിച്ചുപിടിക്കുവാന്‍ ശ്രമിക്കുകയായിരുന്നില്ല.‘ഉം എന്തേ?’‘ഇന്ന് [...]
Archive for May, 2007
ഇതിഹാസകാരന്മാരെ ഓര്‍ക്കുന്നതു്
Posted in ലേഖനം, വായന, സംവാദം on May 26, 2007 | 33 Comments »
ഖകമേ!
Posted in കവിത on May 22, 2007 | 93 Comments »
അലഹബാദുകാരന്‍ കുനാല്‍ ജെയ്‌ന്‍ശുദ്ധ വെജിറ്റേറിയന്‍ജോലിയ്ക്കൊപ്പം വരുന്നസ്ലീവ്‌ലെസ്സുകാരി മങ്കയെആന്റീയെന്നാണ് സൂചിപ്പിക്കാറ്അവന്‍ നറുങ്ങനെ ചിരിക്കുംഞാനും ചിരിക്കും,ദേശീറ്റോറന്റ്സില്‍*ആന്റിക്ക് ചാകരയാണ് റിസല്‍ട്ട്.
നാട്ടില്‍,ഓട്ടോസ്റ്റാന്‍ഡിലെ വിപ്ലവകാരികള്‍‘മുലയൊന്ന് പിടിക്കട്ടേ ചേച്ചീ’എന്നേ ചോദിക്കുക പതിവുള്ളൂ.അവനു് കടലോളം കൊതിയാണു്കണ്ണിലാകെ കുസൃതിയാണു്അത്രയ്ക്കും ബഹുമാനവും
‘ഒന്നു മാറിനിക്കെന്റന്യേത്തീ’-യെന്നാണ് പീഏആറിലെ കണ്ടക്ടര്‍കാലില്‍ ചവുട്ടിക്കൊണ്ടു തന്നെസെന്റ് മേരീസിലെപാവാടക്കാരികളോടു പറഞ്ഞിരുന്നത്.
ആശാനേ, ‘അമ്മായി’-യെന്ന് ഹനീഫ* പറയുമ്പോള്‍സ്ക്രീന്‍ നിറയ്ക്കുന്ന ചിരിയാണു്!‘പെങ്ങളേ’-യെന്ന് കളിയായി വിളിച്ചതിലാണു്എന്റെ സുഹൃത്ത് അരുതെന്നറിയിച്ചതു്,ആ വാക്കു് അവര്‍ക്കു ചവര്യ്ക്കുന്നുണ്ടെന്നു്.
‘ഖകമേ!’എന്നു വിളിക്കുന്ന മാധവന്‍നായര്‍അങ്ങ് ഖസാക്കിലത്രെ,അതെത്ര ദൂരെയെന്നാണാവ്വോ!വിജയന്മാഷ് പറഞ്ഞതുമില്ലഅതാണ് സങ്കടം.
* ദേശീറ്റോറന്റ്സ്.കോം, ഇന്ത്യന്‍ വംശജര്‍ ചിത്രീകരിക്കപ്പെടുന്ന കമേഴ്സ്യല്‍ / ഓഫ്‌ബീറ്റ് [...]