Feeds:
Posts
Comments

Archive for April, 2007

ഉണ്ണിക്കു ശാന്തിഉണ്ണീടച്ഛനു മുട്ടുശാന്തിമാരാര് കൊട്ടാന്‍ ഏഴ്ശന്‍ വിളക്കത്തുനിത്യവും പാട്ടു്മൂന്നിടങ്ങഴി ഭഗവല്‍സേവഉടുക്കാന്‍ പട്ടു്അരയില്‍ കനകംമുട്ടറുക്കാന്‍ മൂവന്തിക്കുമാളു്ദേവി ചുവന്നു മധുരിച്ചു്ഊരിനു നന്നു്, ഊരാ‍ളനു നന്നു്ഊരിലെ മക്കള്‍ക്കും നന്നു്തട്ടകത്തമ്മയ്ക്കു തട്ടകത്തേക്കാള്‍ പെരുമ
കൂത്തു കുറിച്ചാല്‍കൂറയിട്ടാല്‍ദേവി പുറത്തു്ആളകത്തു്ഉണ്ണിക്കു തിരക്കു്ഉണ്ണീടച്ഛനു തിരക്കു്ഊരാളന്‍ നെടുങ്ങനെമാരാര് വെലങ്ങനെവാളിമ്പേല്‍ പണംചെണ്ടേലും പണംഅയമ്പറ മുപ്പറ നാടൊട്ടുക്കുംദേവീടെ പത്തായത്തിനു കാവല്‍ ഉണ്ണിപ്പിണ്ടി വിളക്ക് ഒമ്പതെണ്ണം
ചേറു പൂതംചേറൂന്റെ ചെക്കന്‍ കാളചെറുമിപ്പെണ്ണ് പൊട്ടിചേറൂനൂണിന് ചേറുമീന്‍കൂത്തു തീരുവോളംദേവി വരമ്പത്ത്ചേറു വരമ്പത്ത്ദേവി കുളം ചേറു മൊയ്യ് *
പൂരത്തിന്റന്ന്ഊരാളന്‍ നമ്പിടിഉണ്ണ്യമ്പൂരിക്ക് ദമ്പിടിഅപ്ഫന്‍ ആനപ്പുറത്ത്
പൂരപ്പറമ്പില്‍ചേറു കോമരം ദേവി പൂമരംചേറു കാവടി ദേവി [...]

Read Full Post »

ഗംഗേയന്‍

അതൊരു തീണ്ടാരിപ്പാ‍ടാണെന്നാണു ശന്തനു ആദ്യം കരുതിയതു്. ഗംഗ അത്രമേല്‍ അലസമാ‍യാണു് ഈയിടെ കഴിഞ്ഞു പോരുന്നതു്. ശന്തനു കാണുമ്പോള്‍ അവള്‍ ചരിഞ്ഞു കിടന്നുറങ്ങുകയാ‍യിരുന്നു. ശീലിച്ചു തുടങ്ങുന്ന അറപ്പിനെ കുറിച്ചുള്ള നിസംഗതയോടെ അവന്‍ ഗംഗയെ കുലുക്കി വിളിക്കുവാനാഞ്ഞു. ഗംഗ ഉറങ്ങുകയല്ലെന്നു തോന്നി, അവള്‍ തലയിണയ്ക്കുമേല്‍ മുഖം ബലമായി അമര്‍ത്തിപ്പിടിച്ചിരിക്കുന്നു. ശന്തനുവിന്റെ സാന്നിദ്ധ്യം അവളറിഞ്ഞു. ഗംഗ അവളുടെ അടിവയര്‍ അമര്‍ത്തിക്കൊണ്ടു ശന്തനുവിനു നേരെ നോക്കി ചുണ്ടു പിളര്‍ത്തി കരഞ്ഞു.
‘നോക്കൂ, ദാ‍ ഈ ഉണ്ണിയും പോകുന്നു.’ അനന്തരം അവള്‍ മയക്കത്തിലേയ്ക്കു വീണു.
ഹോസ്പിറ്റലില്‍ വച്ചു [...]

Read Full Post »

ദ്രൌപദിയുടെ വസ്ത്രാക്ഷേപ കഥ ഭാരതകഥയില്‍ പ്രശസ്തമായ പ്രക്ഷിപ്തങ്ങളിലൊന്നത്രെ. മിക്ക പ്രക്ഷിപ്തങ്ങളെപ്പോലെയും ഇക്കഥയും ദൈവങ്ങള്‍ അത്ഭുതങ്ങള്‍ കാണിക്കുന്നതിനെ പറ്റിയാണല്ലോ പറയുന്നതു്. ഭക്തവത്സലനായ കൃഷ്ണന്‍, കൃഷ്ണയുടെ ചേലയ്ക്കു ദുശ്ശാസ്സനനു വലിച്ചെത്രയഴിച്ചാലും തീരാത്തത്ര നീളം കൊടുത്തനുഗ്രഹിച്ചുവെന്നും, അങ്ങനെ കൌരവസഭവയില്‍ പാണ്ഡവപത്നി അപമാനിതയാവാതെ രക്ഷപ്പെടുകയും ചെയ്തെന്നു നമ്മളില്‍ പലരും വായിച്ചു പഠിച്ച മഹാഭാരതം പറയുന്നു.
ചൂതില്‍ സര്‍വ്വവും നഷ്ടപ്പെട്ടു്, സഹോദരങ്ങളേയും തന്നെ തന്നെയും പണയം വച്ചു കഴിഞ്ഞ യുധിഷ്ഠിരനോട്, ‘ഇനിയെന്തുണ്ടു പാണ്ഡവാ, പണയം വയ്ക്കുവാന്‍ ?’ എന്ന ചോദ്യത്തിനു്, യുധിഷ്ഠിരനുത്തരം ‘ദ്രൌപദി’ എന്നായിരുന്നു. ശകുനി [...]

Read Full Post »