Feeds:
Posts
Comments

Archive for March, 2007

എഴുത്തിനെ സര്‍ഗകലയായി കരുതിപ്പോരുന്ന എഴുത്തുകാരില്‍ കാണപ്പെടുന്ന നൈസര്‍ഗിക ഗുണങ്ങളിലൊന്നു്, പച്ചയായുള്ള ചെടി വര്‍ണ്ണാഭമായ പുഷ്പത്തെ വ്യതിരേകിയായി അവതരിപ്പിക്കുന്നതു പോലെ, ജീവിതത്തിന്റെ വ്യത്യസ്ത അടരുകളില്‍ നിന്നും വേര്‍തിരിച്ചു സ്നേഹത്തെ ഒരു കുല പൂ പോലെ ആവിഷ്കരിക്കുന്നതാണെന്നു തോന്നുന്നു. പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടെ വീടിന്റെയും കല്‍ക്കത്തയെന്ന മഹാനഗരത്തിന്റേയും ഓര്‍ത്തെടുക്കലുകളായി കമലാദാസ് കുറെയേറെ മനുഷ്യരുടെ കഥ പറഞ്ഞിട്ടുണ്ടു്. സ്നേഹത്തില്‍ വിശ്വസിക്കുന്നവര്‍, സ്നേഹത്തെ അവിശ്വസിക്കുന്നവര്‍, സംശയത്തോടെയും സങ്കോചത്തോടെയും അല്പത്തരത്തോടെയും സ്നേഹത്തെ സമീപിച്ചിരുന്നവര്‍…
ബന്ധുജനങ്ങളുടെയും നാടിന്റെയും നേര്‍ക്കാഴ്ചകളില്‍ പലപ്പോഴും ഈ കഥാപാത്രങ്ങളുടെ തദാകാരങ്ങളെ കാണുവാന്‍ കഴിയുന്നതിലുള്ള അതിശയമാണു്, [...]

Read Full Post »