Feeds:
Posts
Comments

Archive for February, 2007

രണ്ടു കവിത. പേരുകള്‍ ഊഹിച്ചു കൊള്ളുക (മത്സരമല്ല).
1.
ഒരു പുറത്തില്‍ കവിയാതെചിത്രമെഴുതണംഒരു കഷ്ണം ആകാശംരണ്ടു് ഇല, അതിന്റെ പച്ചഉര്‍വരമായ ഒരു കുടന്ന പൂവു്ചെറിയൊരു തുണ്ടു ഭൂമിരണ്ടു് അയല, ഒരു ചക്കപ്പഴംകാല്‍ നനയാന്‍ പാകത്തിലൊരു പുഴകുറച്ചു ചോണനുറുമ്പുകള്‍ഒരമ്മഇവയ്ക്കെല്ലാം തമ്മിലൊരു -കണ്ണി വേണം,ഒരു ചങ്ങലക്കണ്ണി മതി.
2.
നഷ്ടപ്പെടുന്ന? ഒരോ കണവും തമോഗര്‍ത്തങ്ങളുടെഇരുളിലേയ്ക്കിറങ്ങി ചെല്ലുമ്പോള്‍,ദുര്‍ബലമായൊരു കാ‍വലായിട്ടു്‘ഇവിടെ ഉണ്ടു്’എന്നതിന്റെ അടയാളമായിട്ടു്പുറത്തേയ്ക്കു് തന്റെയൊരു പ്രതിബിംബംഎറിഞ്ഞു കൊടുക്കുന്നുവത്രെ;ചിലപ്പോള്‍ അവ്യക്തമായിചിലപ്പോള്‍ ബഹുസ്വരതയോടെ!ഒരു വാക്കു മാത്രമെഴുതിയും ഒരക്ഷരം പാടിയുംമറുകൂക്കു കാക്കാതെ കൂക്കിയുംപ്രതിഷേധിക്കുന്ന ചില മനുഷ്യരെപ്പോലെ!

Read Full Post »

ഞങ്ങളുടെ വാതില്‍ താരതമ്യേന ദരിദ്രമാണു്. ബാലരമ നല്‍കുന്ന ഒരു ക്രിക്കറ്റ് കളിക്കാരന്റെ തമ്പ്‌നെയില്‍ സ്റ്റിക്കറും, അംജദ് ഗ്യാസ് സര്‍വീസസിന്റെ നമ്പറടങ്ങുന്ന മറ്റൊരു സ്റ്റിക്കറുമാണു് അതിനാകെയുള്ളതു്. അതു രണ്ടും ബഷീര്‍ ഒട്ടിച്ചതാകണം. ബാലരമ സ്റ്റിക്കറിലെ ക്രിക്കറ്റ് കളിക്കാരനു് ഇന്ത്യക്കാരന്റെ ഛായയുണ്ടെങ്കിലും എനിക്കവനെ മനസ്സിലായിട്ടില്ല. അംജദ് ഗ്യാസ് സര്‍വീസസിനെ ഞാന്‍ ഇന്നേവരെ വിളിച്ചിട്ടുമില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അടുക്കളവാതിലിലെ ഗ്യാസ് കമ്പനികളെയാവും ഞാന്‍ വിളിക്കുകയെന്നു തോന്നുന്നു. അവിടെ ഒട്ടനവധി ‘ചോയ്സുകളുണ്ട്’; അവയ്ക്കിടയില്‍ തിരഞ്ഞു്, ഒടുക്കം സമചിത്തത നഷ്ടപ്പെടുമ്പോള്‍ മോശപ്പെട്ട ഒരു മലബാറി [...]

Read Full Post »

പ്രണയിക്കുന്നില്ലേയെന്ന ചോദ്യം.അപഹാസ്യതയില്‍ കുരുക്കി ചോദ്യകര്‍ത്താവിനെ ഒഴിവാക്കാമെന്നു കരുതേണ്ട, ഇഷ്ടക്കാരികളോടു പിന്നെന്തു തോന്നും?കാമം, അതിന്റെയിരപ്പ്, സാമ്യം, സൌഹൃദം, സഹാനുഭൂതി..
ഇതെല്ലാം കൂടി പൊതിഞ്ഞെടുത്താല്‍ പ്രണയമാകുമോ?പ്രണയം സാമ്പാറിന്റെ കഷ്ണങ്ങളല്ലല്ലോ!
ഇഷ്ടക്കാരികളെ കുറിച്ചു തോന്നുന്ന മറ്റുചിലതു കൂടിയുണ്ടു്,അടിമ, അധികാരം, അടിമയെ പ്രതിയുള്ള അസൂയഇതിനപ്പുറം,ഉറക്കമുണര്‍ത്തുവാന്‍ പാകത്തില്‍ ചിലയ്ക്കുന്ന ജൈവഘടികാരമാണ് വിവാഹത്തിന്റെ ഉല്പന്നം!
ഈ മുഖവുര ഒഴിവാക്കുന്നതിന്റെ നിര്‍ബദ്ധബുദ്ധിയാകണംഎന്റെ സ്റ്റാറ്റസ് മേസേജില്‍ താഴെപ്പറയുന്ന വരിയെഴുതിച്ചതു്,mcp*: chauvinist and certified, but more like a pig
കുറിപ്പുകള്‍:
* mcp: microsoft certified professional എന്നു മൈക്രോസോഫ്റ്റും, male chauvinist pig [...]

Read Full Post »