നിറകുടം തുളുമ്പില്ലെന്നതിലെത്ര നിജം?നിറഞ്ഞൊരു കുടം,പാല്‍ക്കുടമെന്നോ തയിര്‍ക്കുടമെന്നോതണ്ണീര്‍ക്കുടമെന്നോ കരുതിക്കൊള്‍ക,തുളുമ്പാതിരിക്കുവാന്‍ പാടുപെടുന്ന നിറകുടമെന്നു തന്നെ കരുതേണം.
ഉള്ളകം ശൂന്യമെങ്കിലതിനു്അവ്യക്തമായി പ്രതിധ്വനിക്കാംനിറവൊരു ശാപമാണു്, തുളുമ്പാതെ കാക്കേണം ചൊല്ലില്‍ പതിരിടാതെഅല്ലെങ്കില്‍ ഈ ഒക്കത്തുനിന്നു് എടുത്തുചാടുവാന്‍ഒരു കാലെങ്കിലും ആ ‘കുശവന്‍’ വച്ചുതരണമായിരുന്നു!
സ്വയം ഉടയാനും തനിയെ വാര്‍ക്കാനും പാങ്ങില്ലാത്തതുകൊണ്ടാണുകറുത്തൊരുവന്‍ കുരിശിന്റെ വഴിയെ നടന്നതുംവിപ്ലവം പിറന്നെന്നും കേട്ടു തുളുമ്പാന്‍ തോന്നുന്നതു്,കറുത്തവനെ അലക്കിയെടുത്തൊപ്പം കൂട്ടുന്നവെളുമ്പരുടെയൊക്കത്തു്,നിറഞ്ഞും തുളുമ്പാതെ ഇരിക്കേണ്ടി വരുന്നതും
എത്ര ജാഗ്രത വേണമൊരു വാക്കെഴുതുവാന്‍സവര്‍ണ്ണനു ഹിതമാകരുതു്, അവര്‍ണ്ണനു് അഹിതവും‘ജ്ഞാനത്തിന്റെ കണങ്ങളെ’ തൊഴുത്തില്‍ കെട്ടണം‘ഇരകളുടെ മാനിഫെസ്റ്റോ’ നിരാകരിക്കപ്പെടരുതു്ദളിതസ്വത്വവും ന്യൂനപക്ഷവാദങ്ങളും തെളിയണം..കുടമായിരിക്കുമ്പോഴും,കുടത്തിനു കാലുപണിയാത്ത ‘കൊശവനാരെടാ?’എന്ന [...]
Archive for January, 2007
കുടവും കുശവനും
Posted in കവിത on January 31, 2007 | 53 Comments »
പ്രസിദ്ധീകരണത്തിന്റെ ജനാധിപത്യം
Posted in ലേഖനം on January 13, 2007 | 35 Comments »
ടോം ജെ മങ്ങാടിന്റെ ‘സക്കറിയ രണ്ടാമന്‍’ എന്ന കഥ ഓര്‍മ്മ വരുന്നു. സാഹിത്യപ്രസിദ്ധീകരണങ്ങള്‍ക്കും സാഹിത്യപ്രഭുത്വികള്‍ക്കും ഒരു രണ്ടാമന്‍ സക്കറിയേയോ മേതിലിനേയോ ഉപജാപങ്ങളിലൂടെ മെനഞ്ഞെടുക്കാമെന്നു്, ടോം സൂചിപ്പിക്കുന്നതിനെ പഴി പറയാന്‍ കഴിയില്ല. സാഹിത്യ പ്രസിദ്ധീകരണങ്ങളുടെ ചട്ടക്കൂടുകള്‍ അപ്രകാരമാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു്.
സാഹിത്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇത്തരം ഉപജാപങ്ങള്‍ സാധ്യമാകുന്നതു്. പരമ്പരാഗത മുഖ്യധാരാ മാധ്യമങ്ങള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കുക. മുന്നണിഭേദമന്യേ രാഷ്ട്രീയകക്ഷികള്‍ നടത്തിവരുന്ന രാഷ്ട്രീയ ഇടപെടലുകളെ ജനങ്ങളില്‍ ചൂടോടെ എത്തിക്കുന്ന political ad services ആയി മാറിയിരിക്കുന്നു ഇന്നത്തെ [...]
പുതുവത്സരാശംസകള്‍
Posted in കഥ, പലവക on January 2, 2007 | 17 Comments »
ഏവര്‍ക്കും പുതുവത്സരാശംസകള്‍,
പുതുവര്‍ഷത്തിലാദ്യം പ്രസിദ്ധീകരിക്കപ്പെട്ട എന്റെ സൃഷ്ടിയായ ‘സ്ത്രീപക്ഷം’ എന്ന കഥയില്‍ നിന്നു്:
അയാള്‍, ആ സന്യാസി എന്റെയുള്ളില്‍ തേനുണ്ടെന്നു കരുതിയാണോ നോട്ടം കൊണ്ടു് എന്റെ ഹൃദയത്തിനകത്തേയ്ക്കും, ചുണ്ടു പിളര്‍ത്തിക്കൊണ്ടു് എന്റെ മുലകള്‍ക്കിടയിലേയ്ക്കും ആഴ്‌ന്നിറങ്ങിയതു്. എന്നിട്ടയാള്‍ വിലാപം പോലെ ആവശ്യപ്പെട്ടു, ‘അന്നുഷ്കാ, അന്നുഷ്കാ, എഴുന്നേല്‍ക്കു്.’
ഒരു സ്ത്രീക്കും അത്തരം വിലാപങ്ങളെ അവഗണിക്കുവാന്‍ ആവതില്ല.
അന്ന എഴുന്നേറ്റു. മരിച്ചുവെന്നു കരുതപ്പെട്ട ബാലികയെ യേശു കൈപിടിച്ചെഴുന്നേല്‍പ്പിച്ചതു പോലെയുള്ള ഈ പ്രവര്‍ത്തിയാലാണു റാസ്‌പുടിന്‍ അന്നയുടെ ജീവിതത്തിലേയ്ക്കു കടന്നുവരുന്നതു്. പുരുഷാര്‍ഥങ്ങളെ കുറിച്ചു ബോധവാന്മാരല്ലാത്ത ചില പുരുഷന്മാരുടെയെങ്കിലും സ്പര്‍ശം ശിലയെ [...]