Feeds:
Posts
Comments

Archive for November, 2006

മൂക്കു്,അതു തലതിരിച്ചു പണിചെയ്തമുഖലക്ഷണമാണു്കണ്ണുകള്ക്കു തൊട്ടുതാഴെയിരുന്നിട്ടുംകണ്ണതു കാണുന്നില്ലഅതിനുള്ളിലെ അഴുക്കിളക്കാന്‍ വേണ്ടിഞാനെത്ര പ്രയത്നം ചെയ്യുന്നുവിരലിട്ടുതിരിച്ചു്ഞെരമ്പുകള്‍ മുറിച്ചു്ചോരപറ്റിച്ചു്വൃത്തിയില്ലാത്തവനെന്ന ദുഷ്പേര് നേടുന്നു.
മൂക്കു്,നേരെ വേണമായിരുന്നുരണ്ടു് അടപ്പോടുകൂടി (semi permeable)അപ്പോള്‍അതൊരു ട്രാഫിക് സൂചകമാകുംവിശന്നു വഴിതെറ്റി വീട്ടില്‍ ഉണ്ണാനിരിക്കുമ്പോള്‍‘വായിലേയ്ക്കുള്ള വഴി ആരും പറഞ്ഞുതരണ്ടല്ലേ’യെന്നു്ഒരച്ഛനും പിന്നെ പുച്ഛിക്കയില്ല!
മൂക്കു്,വെള്ളം പൊങ്ങുന്നതുംകൊടുങ്കാറ്റ് വരുന്നതുംമുന്‍‌കൂര്‍‍ അറിയുന്നില്ലപുക മണത്തു് അതു സന്ദേശം പായിക്കുംതീയുണ്ടു്, ജാഗരൂകനായിരിക്കുകപുറകിലൊരു വാലുംഅതില്‍ തീപിടിക്കാന്‍ പാകത്തില്‍ അല്പം രോമവുംഘടിപ്പിക്കേണ്ടതിലുള്ള അപഹാസ്യതഓര്ത്താകുമോ മൂക്കു് ഇപ്രകാരം സൃഷ്ടിക്കപ്പെട്ടതു്?
വിനോദിനു് (ലാപുട) കടപ്പാടു്, കവിതയെ കുറിച്ചു കൂടുതല്‍ പഠിപ്പിച്ചു തന്നതിനു്, കവിതകള്‍ വായിക്കാന്‍ തന്നതിനു് (എന്നിട്ടും ഞാന്‍ [...]

Read Full Post »

1984 -ല്‍ മേതില്‍ രാധാകൃഷ്ണന്‍ എഴുതിയ ഒരു കവിത.
കുളത്തില് മീന് തുപ്പുന്ന കുമിള,അതിന്നടിയില് നഷ്ടപ്പെട്ടൊരു ഗോട്ടി,ഒരു പീപ്പി, ചോക്കിന് കഷ്ണം, താക്കോല് ചങ്ങല,കുളത്തില് മീന് വിടര്ത്തുന്ന വലയംഅതിന്നടിയില് ശ്വസിക്കുന്ന താമരവളയങ്ങള്അതിന്നപ്പുറത്ത് നിറഞ്ഞ വയലുകള് ഉടഞ്ഞ കണ്ണാടി പോലെഅതിന്നപ്പുറത്ത് കുളത്തിലേക്ക് വീഴുന്ന ആകാശംഓരോ തവണയും ആകാശം മുകളിലെത്താന് ശ്രമിക്കുന്നുഓരോ തവണയും കുളത്തിലേക്ക് കനത്തു വീഴുന്നുമലര്ത്തിയടിക്കപ്പെട്ട ഒരാമയെപ്പോലെ കുളം പിടക്കുന്നുമുരുകന് പതിവു പോലെ തുമ്പി പിടിക്കുന്നുമുരുകന്റെ പെങ്ങളെ ഇന്നലെ തൊട്ട് കാണാതായിമുരുകന് എന്നിട്ടും കുളത്തിന്നരികിലെ പൊന്തയില്തുമ്പി പിടിക്കുന്നുമുരുകാ ഈ കുമിളകള് [...]

Read Full Post »

ഏതൊരു മാധ്യമവും അതിന്റെ പരിണാമത്തിന്റെ ദശാസന്ധിയില്‍ നേരിടുന്ന അപചയമാണു മൂല്യശോഷണം. ക്രിയാത്മകതയിലൂടെ പ്രസ്തുതമാധ്യമം വെളിപ്പെടുത്തിയിരുന്ന വളര്‍ച്ചാസാധ്യതകള്‍ മുരടിച്ചുപോവുകയോ ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥാവിശേഷം. വിമര്‍ശനം കലയാകുന്നതു ഇത്തരം ദശാസന്ധികളെ തരണം ചെയ്യുവാന്‍ ഉപകരണമാകുമ്പോഴാണു്.
ബൂലോഗത്തില്‍ വിമര്‍ശനത്തിന്റെ സാധ്യതകള്‍
വെബ്‌ലോഗുകള്‍ അതിലെഴുതുന്ന എഴുത്തുകാരുടെ സ്വകാര്യതയുടേയും, മാധ്യമമെന്ന നിലയില്‍ അതു നല്‍കുന്ന സ്വാതന്ത്ര്യത്തിന്റേയും പേരില്‍ ഏറെ സ്വീകരിക്കപ്പെട്ട മാധ്യമമാണു്. അവനവന്റെ സ്വാതന്ത്ര്യം ഒറ്റയായ് ആഘോഷിക്കുമ്പോള്‍ വെബ്‌ലോഗുകള്‍ സ്വകാര്യസ്വത്തായി മാറുകയാണു്, അന്യോനം ആകര്‍ഷിച്ചും വികര്‍ഷിച്ചും നിലനിന്നു പോരുന്ന ബ്ലോഗുകളെ മാത്രമേ മാധ്യമം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവൂ. [...]

Read Full Post »