Feeds:
Posts
Comments

Archive for September, 2006

അവിടേയ്ക്കു പോകുന്ന വഴികളില്‍ അവസാനത്തെ ഇടവഴിയുടെ തുടക്കമാണതു്. ഒരു വഴി തുടങ്ങുമ്പോള്‍ മറ്റൊന്നു പിരിഞ്ഞുപോകുന്നു, ഇവിടെ പിരിഞ്ഞുപോകുന്ന ഒരു വഴി കുറേകൂടി വലിയ പാതകളിലേയ്ക്കാണു അകന്നു പോകുന്നതു്. ആ വഴിയെ പോകുമ്പോള്‍ അനേകായിരം ഇടവഴികളിലേയ്ക്കു നടന്നുകയറുവാന്‍ അവസരം ലഭിക്കും. ആ വഴിക്കു് ഉപവഴികളില്ല, അതു പാറക്കെട്ടുകള്‍ക്കും പുഴയ്ക്കും ഇക്കരെയുള്ള ഒരു കാഞ്ഞിരത്തിന്റെ ചുവട്ടില്‍ അവസാനിക്കുന്നു.
ഒരാള്‍ കൂടി സംഘത്തില്‍ വന്നു ചേരുവാനുണ്ടു്. അവര്‍ അയാള്‍ക്കായി കാത്തുനിന്നു, ഒട്ടും വിരസതയില്ലാതെ. വളവിനപ്പുറം മോട്ടോര്‍സൈക്കിളിന്റെ ഇരമ്പം അവരെ ഉത്സുകരാക്കി. ആഗതന്‍ പ്രതീക്ഷിച്ചിരുന്ന [...]

Read Full Post »

ക്രൂരമായ ഫലിതമാണിതു്, പല തവണ കേട്ടതുമാണു്. പല കൈകള്‍ മാറി അയാള്‍ക്കു ലഭിച്ച ഒരു അഞ്ചുരൂപ തുട്ടിലാണു ഫലിതം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതു്. വിശപ്പിന്നറുതി വരുത്താന്‍ അതേ അയാള്‍ക്കു കൈവശമുള്ളൂ. അന്ധനായ ആ വൃദ്ധന്‍ നാണയം പലതവണ വിരലുകള്‍ക്കിടയിലിട്ടു തിരുമ്മി നോക്കി. തെറ്റല്ലല്ലോ? അഞ്ചുരൂപ തന്നെ? എടുക്കാത്തതാകുമോ?
വടി തട്ടി, വഴി പരതിക്കൊണ്ടയാള്‍ ഒരു വാതില്‍ കടന്നു ചെന്നു. അവിടെയുള്ള ഒരാള്‍ വൃദ്ധന്റെ അന്ധത തിരിച്ചറിഞ്ഞു്, അയാളെ സാവകാശത്തില്‍ ഇരിപ്പിടത്തിലിരുത്തി, ചോദിച്ചു: ‘എന്താ വേണ്ടത്?’
വൃദ്ധന്‍ കൈയിലുള്ള നാണ്യം സംശയത്തോടെ ഒരുതവണ [...]

Read Full Post »

ഉറക്കമുണരുന്നതു് അപ്രതീക്ഷിതമായാണു്, ഒരു കുലുക്കത്തിലാണെന്നു തോന്നുന്നു. മയക്കം വരുത്തുന്ന ആലസ്യത്തില്‍ നിന്നും വിടുതല്‍ നേടി ബോധത്തിന്റെ ആദ്യപടവില്‍ തൊടുന്നതേയുള്ളൂ-തലേന്നാളത്തെ സമസ്യകള്‍, അവയൊരുക്കുന്ന വ്യഥകള്‍, എവിടെന്നെന്നില്ലാതെ മുളച്ചുപൊന്തിയ ചിന്തകളുടെ കൂണ്‍‌രൂപങ്ങള്‍; അല്പമാത്രമായ ബോധമണ്ഡലത്തിനു ചുറ്റും താന്താങ്ങള്‍ക്കു് ഇടം കിട്ടുവാന്‍ ഇവ പെറ്റു പെരുകുന്നു. ക്രമാതീതമായുള്ള അവയുടെ പെരുപ്പത്തില്‍ നിന്നും തലകുടഞ്ഞെഴുന്നേല്‍ക്കുമ്പോഴേ ഉറക്കം പൂര്‍ണ്ണമായും വിട്ടുപോയെന്നു കരുതുവാനാകൂ. പലപ്പോഴും ഈ ശ്രമത്തില്‍ ഞാന്‍ ദാരുണമായി പരാജയപ്പെടുകയാണു പതിവു്.
ഇടിമിന്നലുകള്‍ ഇരുട്ടിലതുവരെ ഒളിഞ്ഞുകിടന്നിരുന്ന എന്തിനേയോ നൊടിയിടനേരത്തേയ്ക്കു കാണിച്ചു തരുന്നു; മിന്നലിന്റെ നീലവെളിച്ചം മറഞ്ഞുപോകുമ്പോഴാണു [...]

Read Full Post »

ഓണം

ഇങ്ങന്യൊന്നല്ല ഓണം വേണ്ടതു്. കോലാഹലങ്ങളില്‍ നിന്നും മാറിയിരുന്നു് അമ്മ പറഞ്ഞു.
മക്കള്‍ കെറുവിച്ചു. എത്ര കഷ്ടപ്പെട്ടാണു് ഇത്രയും നാടന്‍ ഡെലിക്കസി ഒപ്പിച്ചെടുത്തതു്. അമ്മയ്ക്കിപ്പോഴും നാട്ടിലെ സമ്പദ്സമൃദ്ധിയാണു് ഓര്‍മ്മകളില്‍. അന്യനാട്ടിലാണെന്നു് ഓര്‍മ്മവേണ്ടേ?
അതല്ല. ഒരഗതിക്കു് ഉടുക്കാന്‍ മുണ്ടു കൊടുക്കാത്ത, ഒരു പട്ടിണിക്കാരന്റെ വിശപ്പുമാറ്റാത്ത ഓണമെനിക്കുണ്ടായിട്ടില്ല. ഇനിയൊട്ടു് ഉണ്ടാവുകയും വേണ്ടാ.
അമ്മ വ്യസനിച്ചിരുന്നു.

Read Full Post »