Feeds:
Posts
Comments

Archive for July, 2006

തേരും കാലാളുകളും യഥാസ്ഥാനം വിന്യസിച്ചുകൊണ്ടു പാഞ്ചാലകുമാരന്‍ ദ്രുപനിലേയ്ക്കു തിരിഞ്ഞു. ചതുരംഗക്കളം ഒരുങ്ങിയിരിക്കുന്നു. പുത്രന്റെ വിളി ദ്രുപദന്റെ പ്രജ്ഞയുണര്‍ത്തി. കാറ്റില്‍ അണയുവാതിരിക്കാന്‍ ശ്രമപ്പെടുന്ന ദീപനാളം പോലെ തെല്ലൊന്നു പുളഞ്ഞു്, ദ്രുപദന്‍, കുമാരന്‍ ഉപവിഷ്ടനായിരിക്കുന്ന പര്യങ്കത്തിലേയ്ക്കു നീങ്ങിയിരുന്നു. കാലാളിലൊന്നിനെ ഒരു കളം നീക്കി ധൃഷ്ടദ്യുമ്നന്‍ ചതുരംഗം തുടങ്ങി.
ഉണ്ണീ, പുലസ്ത്യഗോത്രത്തിലെ കുംഭകര്‍ണന്റെ കഥ നീ കേള്‍ക്കയുണ്ടായിട്ടുണ്ടോ? കളിക്കളത്തില്‍ നിന്നും ദൃഷ്ടിപറിച്ചു ധൃഷ്ടദ്യുമ്നന്‍ പിതാവിനെ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ സ്വരം പതിവില്ലാത്തവിധം ഓജസ്സുകെട്ടു കാണുമാറാകുന്നു. എങ്കില്‍ തന്നെയും ആ ക്ഷീ‍ണിതസ്വരം അദ്ദേഹത്തിനു വാത്സല്യനിധിയായ പിതാവിന്റെ [...]

Read Full Post »

ഇന്നൊരു പക്ഷെ മലയാളത്തിലെ സാഹിതീയ സംഘങ്ങള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യുന്നതു്, “പി.കുഞ്ഞിരാമന്‍ നായര്‍” സവര്‍ണ്ണകവിയാണെന്നുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പരാമര്‍ശത്തെ പറ്റിയാകും. കഴിഞ്ഞ ഏതാനും ലക്കങ്ങളായി മാതൃഭൂമിയില്‍ വാ‍യനക്കാരെഴുതുന്ന കത്തുകളുടെയും മുഖ്യവിഷയവും ഇതുതന്നെ. എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണു്, “ബാലചന്ദ്രനിതെന്തു പറ്റി?” ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉള്‍പ്പെടുന്ന വിവാദങ്ങളൊക്കെയും മുഖ്യധാര മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും അതെല്ലാം കവിയുടെ വര്‍ത്തമാനകാല ജീവിതവും പുരാവൃത്തങ്ങളും എണ്ണിപ്പറഞ്ഞു്, ലളിതവല്‍ക്കരിക്കപ്പെടാറാണുള്ളതു്. എന്തു തന്നെയായാലും വിവാദത്തിലേയ്ക്കു കടക്കാം. പി.കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയായ “കവിയുടെ കാല്പാടുകള്‍” എന്ന ഗ്രന്ഥത്തെയും [...]

Read Full Post »

ജിപ്സി

‘ഓ അശോക്, ഒന്നു നിര്‍ത്തൂ, ഇതു് ഇന്നു രാത്രികൊണ്ടു് അവസാനിക്കുവാന്‍ പോകുന്നതല്ല.’
മറുപടിയായി അവനെന്തോ അവ്യക്തമായി മുരണ്ടു. പിന്നെ ആക്സിലേറ്ററില്‍ കാലുകളമര്‍ത്തി നടപ്പാതകളില്‍ ടയറുരഞ്ഞേയ്ക്കാം എന്ന അകലത്തില്‍ ജിപ്സിയോടിച്ചു.
‘ഭഗവാനെ, മദ്യം തലയ്ക്കടിച്ചവരില്‍ ആരെങ്കിലും വഴിവക്കില്‍ വീണുകിടപ്പുണ്ടെങ്കില്‍.’
‘അശോക്…’
ഇരുട്ടിനെ കീറിമുറിച്ചു പായുന്ന പ്രകാശധാരയില്‍ ആരോ അനങ്ങുന്നതുപോലെ, അശോക് ഓടിച്ചിരുന്ന ജിപ്സി, ടയറുകള്‍ നിലത്തുരച്ചുകൊണ്ടു പാതവക്കില്‍ തൊട്ടുനിന്നു. ഇരുട്ടും രാത്രിയും ചേര്‍ന്നു കുടിയിറക്കിയ വെളിച്ചത്തിന്റെ അപ്രതീക്ഷിതമായ തിരിച്ചുവരവില്‍‍ വിരണ്ടെഴുന്നേറ്റ ഒരുത്തന്‍ കണ്‍‌വെട്ടത്തുനിന്നു് ഓടിമാറുന്നതു കാണാം.
ഒന്നു സംശയിച്ചു മറ്റൊരുവന്‍ കൂടി പിടഞ്ഞെഴുന്നേറ്റോടി.
ഉടുത്തിരിക്കുന്ന മഞ്ഞസാരി, തുടകള്‍ക്കൊപ്പം [...]

Read Full Post »