ചൈനയിലെ മിങ് രാജവംശത്തിലെ ഷൂദായ് രാജാവിന്റെ കപ്പല്‍വ്യൂഹത്തിലെ ഏറ്റവും മികച്ച നാവികനും കൊട്ടാരത്തില്‍ ഉന്നത അധികാരങ്ങള്‍ വഹിച്ചിരുന്നതുമായ മംഗോളിയന്‍ മുസ്ലീമാണു് ഷെങ് ഹി. മിങ് രാജവംശത്തിന്റെ ഭരണകാലത്തു ബലപ്രയോഗത്താല്‍ ഷണ്ഡമാരാക്കപ്പെട്ട മംഗോളിയന്മാരില്‍ ഒരുവന്‍. രണ്ടുമീറ്റര്‍ ഉയരവും പുലിയെപ്പോലെ നടക്കുന്നവനും എന്നാണത്ര ഇബന്‍ ബത്തൂത്തപോലുള്ള ചരിത്രകാരന്മാര്‍ ഇയാളെ വിശേഷിപ്പിക്കുന്നതു്. ഷൂദായ് ചക്രവര്‍ത്തിയുടെ ആജ്ഞയനുസരിച്ചു ലോകത്തിലെ ഏറ്റവും ദീര്‍ഘവും സുപ്രധാനവുമായ കപ്പല്‍യാത്രയ്ക്കിറങ്ങിപ്പുറപ്പെട്ട സഞ്ചാരിയാണു് ഷെങ് ഹി. കൊളംബസും മാഗനുമെല്ലാം കണ്ടതിനേക്കാള്‍ കൂടുതല്‍ ലോകം കണ്ട ചൈനീസ് കപ്പല്‍വ്യൂഹത്തിന്റെ ചരിത്രം ബീജിങ് [...]
Archive for June, 2006
ഷെങ് ഹി എന്ന ഷണ്ഡന്
Posted in ലേഖനം, വായന on June 25, 2006 | 10 Comments »
അനുബന്ധം
Posted in കഥ on June 5, 2006 | 29 Comments »
an epilogue to സ്പര്‍ശം
ഒരു പക്ഷെ പിതാവ് എന്ന വാക്കിനൊപ്പം അവിവാഹിതന്‍ എന്നു ചേര്‍ത്തെഴുതിയതിലെ സാരസ്യമില്ലായ്മയാകും ഈയടുത്ത കാലത്തു് എന്റെ ജീവിതാവസ്ഥയില്‍ വിചിന്തനീയമാം വിധം മാറ്റങ്ങള്‍ക്കു ഹേതുവായതു്. എന്തുകൊണ്ടോ അത്തരമൊരു തിരിച്ചറിവിലെത്തുവാന്‍ ഞാന്‍ ഏറെ താമസിക്കുകയും ചെയ്തു.
ജീവിതത്തിന്റെ ഒരു ഇടക്കാലത്തേയ്ക്കു ഞാന്‍ ഉണര്‍ന്നെഴുന്നേറ്റതു ചുറ്റുമുള്ള ലോകത്തിനു് അപരിചിതനും അസ്പദൃശ്യനുമായായിരുന്നു. ഒറ്റമുറിപോലായ എന്റെ ഹൃദയത്തിന്റെ ശൂന്യതയുടെ നടുക്കിരുന്നു ഞാന്‍ തലമുറകളെ കുറിച്ചോര്‍ത്തു. തെച്ചിവെള്ളത്തിന്റെ ആര്‍ദ്രതയില്‍ ചുവന്നുപോകുന്ന ശിശുവായി ഞാന്‍ എന്നെത്തന്നെ സങ്കല്പിച്ചു. എനിക്കു ചുറ്റും വെന്തവെളിച്ചെണ്ണയുടെ [...]
സ്പര്‍ശം
Posted in കഥ on June 1, 2006 | 60 Comments »
പിന്നെ അവന്‍ പ്രമാണിയുടെ വീട്ടില്‍ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു:“മാറിപ്പോകുവിന്‍; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ” എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.അവന്‍ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.(മത്തായി 9: 23-25)അങ്ങിനെയിരിക്കുമ്പോഴാണു്, വെളുത്ത പരുത്തിത്തുണിയില്‍ ചുവന്ന പൊട്ടുകളെന്നോണം അവ വന്നെത്തിയതു്. അനാദിയായ കാലം മുതല്‍ മനുഷ്യനൊപ്പം ജീവിക്കുന്ന മൂട്ടകള്‍. ആശുപത്രിക്കിടക്കയുടെ വെള്ളവിരിയിലേയ്ക്കു കാര്യമായ തടസ്സങ്ങളൊന്നുമില്ലാതെ അവ അരിച്ചെത്തി. അമ്പരന്നു കിടക്കയില്‍ നിന്നും എഴുന്നേറ്റിരിക്കുന്നതിനു പകരം ഞാന്‍കിടന്നു കൊടുത്തു. ഏറെക്കാലത്തിനുശേഷം മുന്‍വിധികളൊന്നുമില്ലാതെ, ജീവനുള്ള മറ്റൊരു [...]