Feeds:
Posts
Comments

Archive for May, 2006

ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ച Express yourself, go blog എന്ന ലേഖനത്തിനെ കുറിച്ചു്:
ബ്ലൊഗുകളെ കുറിച്ചു പറയുന്ന ആദ്യഭാഗം കുറെയൊക്കെ കൃത്യത നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും മലയാളം ബ്ലോഗുകള്‍ എന്ന സബ്-ഹെഡ്ഡിങിനു താഴെ എഴുതിയിരിക്കുന്നതില്‍ മുക്കാലും പതിരാണു്. സജീവിന്റെ കാര്യം പറഞ്ഞതൊരു വസ്തുതയാണു്, മലയാളം സാഹിത്യം ഏറെക്കുറെ വിസ്മൃതിയില്‍ കിടന്നിരുന്ന കാലത്താണു് മലയാളം ബ്ലോഗുകള്‍ അദ്ദേഹത്തിന്റെ ജീവതത്തിലേയ്ക്കു കടന്നുവരുന്നതു്. അതിനുശേഷം കുറേകൂടി സാഹിത്യതല്പരനായി എന്നു സജീവ് തന്നെ എന്നോട് ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിട്ടുള്ളതാണു്.
മലയാളത്തില്‍ നേരെച്ചൊവ്വെ രണ്ടുവാചകം എഴുതാനറിയാത്തവന്‍ ഒരു [...]

Read Full Post »

ആനന്ദ് എഴുതിയിരിക്കുന്ന ഏക നോവല്‍ “ആള്‍ക്കൂട്ടം” ആണെന്നും മറ്റെല്ലാം ബുദ്ധികൊണ്ടുള്ള വ്യായാമങ്ങള്‍ മാത്രമാണെന്നും വിവക്ഷിക്കുന്ന ഒരു കുറിപ്പു് എന്‍.ശശിധരന്റേതായി വായിച്ചതു് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണു്. വിഭജനങ്ങള്‍ ഡി.സി.ബുക്ക്സ് പ്രസിദ്ധീകരിച്ചതു 2006 ഫെബ്രുവരിയിലാണു്. കഴിഞ്ഞൊരു ദിവസമേ എനിക്കതു വാങ്ങുവാന്‍ സാധിച്ചുള്ളൂ. വായിച്ചിടത്തോളം വിഭജനങ്ങള്‍ ആത്മകഥാപരമായ ഒരു ആഖ്യായികയാണു്. ആനന്ദ് തന്റെ കാലഘട്ടത്തിലെ ജനത്തെയും ലോകത്തെയും ഒരേ സമയം ചരിത്രത്തിന്റെയും സമകാലികത്തിന്റെയും ദൃഷ്ടികോണിലൂടെ നോക്കിക്കാണുന്നു, അപഗ്രഥിക്കുന്നു.
വിഭജനങ്ങളില്‍ നിന്നു്:
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും വലിയ ദോഷവും, അതിന്റെ അപചയത്തിനു കാരണവും അതില്‍ [...]

Read Full Post »