Feeds:
Posts
Comments

Archive for April, 2006

നീയാ കഥ കേട്ടുകാണും. ഏതു കഥയെന്നല്ലേ? ആട്ടിന്‍ തോലിട്ട ചെന്നായയുടെ കഥ. ഈയിടെ ഒരു സഹൃദയന്‍ അതിനു കുറേകൂടി ഹൃദ്യമായ ഒരു ഭാഷ്യമെഴുതിയിരുന്നു. എനിക്കറിയാവുന്ന കഥ അതിനോടു സാമ്യമുള്ളതെങ്കിലും വേറൊന്നാണു്. ആട്ടിന്‍ തോലിട്ട ഒരു ചെന്നായ കൂട്ടത്തിലെ ഒരാടിന്‍ കുട്ടിയോടൊപ്പം ഇടയന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുന്നതാണു് കഥയുടെ ഇതിവൃത്തം. നിനക്കീ സൂത്രമെങ്ങിനെയറിയാം? തക്കം പാര്‍ത്തു് ഓടിപ്പോകും നേരം ആട്ടിന്‍‌കുട്ടി ചെന്നായയോടു ചോദിച്ചു. അവന്‍, കൌശലക്കാരന്‍ ചിരിച്ചതേയുള്ളൂ. പുല്‍‌മേടുകളും കാട്ടരുവികളും പിന്നിട്ടു മലയടിവാരത്തിലേയ്ക്കാണു ചെന്നായ ആട്ടിന്‍‌കുട്ടിയെ കൂട്ടിക്കൊണ്ടുവന്നതു്. കാടിന്റെ അതിര്‍ത്തി [...]

Read Full Post »

വക്കാരിയെയും വിശാലനെയും പോലെ ഞാനും ഒരു ഒന്നൊന്നര ക്രിക്കറ്റ് കളിക്കാരനായിരുന്നു. എളുപ്പത്തില്‍ പറയുകയാണെങ്കില്‍, ഞാന്‍ ഏതെങ്കിലും കായിക മത്സരത്തെ കുറിച്ചു പറഞ്ഞെന്നിരിക്കട്ടെ, അതിനര്‍ഥം ഞാന്‍ ആ ഗെയിമില്‍ പുലിയാണെന്നാണു്. ഈയിടെ കണ്ണൂസിനോട് എഞ്ചിനീയറിങ് കോളേജിലെ ഹോക്കി ഗ്രൌണ്ടിനെ കുറിച്ചു ചോദിച്ചപ്പോള്‍ നിങ്ങള്‍ കരുതിക്കാണും ഞാന്‍ ഹോക്കിയുടെ ഉസ്താദാണെന്നു്. ഇപ്പോള്‍ ക്രിക്കറ്റിനെ കുറിച്ചാണു പറയുവാന്‍ ഉദ്ദേശിക്കുന്നതു്, ഫൂട്ബാള്‍, ഹോക്കി, ഹാന്‍ഡ്ബാള്‍, കബടി, ഖൊ-ഖൊ, വോളിബാള്‍ എന്നിവയോടു ബന്ധപ്പെടുത്തിയിട്ടുള്ള സ്മരണകള്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നതാകും!
മര്യാദയ്ക്കുള്ളൊരു ക്രിക്കറ്റ് ബാറ്റ് ഞാന്‍ ജീവിതത്തില്‍ ആദ്യമായി [...]

Read Full Post »

പടക്കം

അകത്തളത്തില്‍ ഫോണ്‍ റിങ് ചെയ്യുന്നതു കേട്ടിരുന്നു. റിസീവര്‍ കൈയിലെടുക്കുമ്പോള്‍ ഊഹിക്കാമായിരുന്നു, അങ്ങേതലയ്ക്കലെ വ്യക്തിയെ, കുടുംബത്തെ, എല്ലാവരേയും തിരിച്ചറിയാം. സ്വരം വ്യക്തമാകാതിരിക്കുവാന്‍ പലപ്പോഴും ശബ്ദംതാഴ്‌ത്തി കാണാപ്പുറങ്ങളിലുള്ളവരെ അഭിവന്ദനം ചെയ്യുന്നു. മറുതലയ്ക്കല്‍ അസ്വസ്ഥമായ ശബ്ദത്തില്‍ ചോദ്യമുയരും: ‘ആരാ?’
‘ഞാന്‍.. ഞാനാണു്!’
‘ഓ, അമ്മയെ വിളിക്കൂ.’
ആരും ഒരിക്കലും സുഖല്ലേ എന്നുകൂടി ചോദിച്ചിരുന്നില്ല, ഉവ്വോ? ഇക്കുറി വല്യേട്ടനായിരുന്നു അങ്ങേതലയ്ക്കല്‍. എന്തെങ്കിലും ചോദിക്കുമെന്നു കരുതി, വിഷുവാണല്ലോ! പിന്നെയാണു് ഓര്‍ത്തതു്, പുലരിയില്‍ പടക്കം പൊട്ടിച്ചു തീര്‍ത്താല്‍‍ വല്യേട്ടനു വിഷു തീര്‍ന്നിരുന്നു. അവിടെയും പതിവുകള്‍ അപ്രകാരമാവും.
കാലങ്ങള്‍ക്കു മുമ്പായിരുന്നു; അങ്ങിനെയെന്നു തോന്നുന്നു [...]

Read Full Post »

ഇന്നു വിഷുവായിരുന്നു. ഞാന്‍ കണികാണുന്നതു് ഒരു ബാലികയെയാണു്. കഴിഞ്ഞേതോ വര്‍ഷത്തിലെ‍ മനോരമയുടെ വിഷുപ്പതിപ്പില്‍ കണിയൊരുക്കി നിന്നിരുന്ന ഈ ബാലികയെ..ഗള്‍ഫിലെ ആഴ്ചാവസാനമായ വെള്ളി ദിനത്തില്‍ വിഷുവന്നതുകൊണ്ടു്, ഒരു ദിവസം അവധിയെടുക്കുകയെന്ന ദുരിതം ഒഴിവായിപ്പോയി. കഴിഞ്ഞ കുറി വിഷുവിനു ഒഴിവെടുത്തില്ലെന്നു തോന്നുന്നു. ഇക്കുറി ഉച്ചയൂണും കഴിഞ്ഞിരിക്കവെ, മറ്റൊരു പെരിങ്ങോടന്‍ വന്നുചേര്‍ന്നു. പെരിങ്ങോടിനു വന്ന മാറ്റങ്ങളെ കുറിച്ചു അവന്‍ പറഞ്ഞിരിക്കുമ്പോള്‍ പലതും കേട്ടു അതിശയിച്ചു, ചിലപ്പോഴെല്ലാം പൊട്ടിച്ചിരിച്ചു.
കോതരക്കാട്ടില്‍ എഞ്ചിനീയറിങ് കോളേജ് വന്നതും, ചാലിശ്ശേരി അങ്ങാടിയില്‍ മെഡിക്കല്‍ കോളേജ് വന്നുവെന്നും പറയുമ്പോള്‍ ചിരിക്കുവാതിരിക്കുവാന്‍ [...]

Read Full Post »

നിങ്ങള്‍ക്കു്,നിങ്ങള്‍ എന്നെഴുതുമ്പോള്‍ തിരിച്ചറിയപ്പെടുന്നതു ചിലപ്പോള്‍ നിങ്ങളില്‍ ചിലരാകും, ഒരു പക്ഷെ നിങ്ങളിലാരുമാകുകയില്ല.
നോക്കൂ, ഞാന്‍ നുണകള്‍ പറയുവാറുണ്ടു്. അതില്‍ നിങ്ങള്‍ക്കു നീരസം തോന്നേണ്ടതുണ്ടോ? അഥവാ അപ്രകാരം തോന്നുകയാണെങ്കില്‍ അതു് ഏകപക്ഷീയമായ ഒരു അഭിപ്രായപ്രകടനമല്ലെ എന്നൊരു ചോദ്യമേ ഈ കുറിപ്പു അവശേഷിപ്പിക്കുകയുള്ളൂ.
നോക്കൂ, ഞാന്‍ നുണകള്‍ പറയുന്നതു് അതു പറയുന്ന ഏവരേയും പോലെ തന്‍‌കാര്യലാഭത്തിനായാണു്. എന്നാലോ വല്ലപ്പോഴും നുണകള്‍ പറയുന്നതു്, ദുര്‍ലഭം ചിലരെപ്പോലെ നുണപറയുന്നതിന്റെ രസത്തിനുകൂടിയാണു്.
ചില ഉദാഹരണങ്ങള്‍ എഴുതാം,
എനിക്കു വളരെ പ്രിയപ്പെട്ട ഒരുവനുണ്ടു്, അവന്‍ തന്നെയാണെന്റെ ഏക തോഴനെന്നും കരുതാവുന്നതു തന്നെ. [...]

Read Full Post »

Older Posts »