Feeds:
Posts
Comments

Archive for March, 2006

പെരിങ്ങോടും പരിസര പ്രദേശങ്ങളും ഗൂഗിളിന്റെ Earth എന്ന പ്രോഗ്രാം ഉപയോഗിച്ചു ഭൂഗോളത്തിന്റൊരു മൂലയില്‍ വരച്ചൂ ചേര്‍ത്തതു്. പ്രിയപ്പെട്ട പല സ്ഥലങ്ങളും ഇനിയും വരച്ചു ചേര്‍ക്കേണ്ടതുണ്ടു്. തൃത്താലയും കൂടല്ലൂരും പുന്നയൂര്‍ക്കുളവും ആല്‍ത്തറയും നരണിപ്പുഴയും എരമംഗലവും ആനക്കരയും കുമരനെല്ലൂരുമെല്ലാം. കുന്ദംകുളവും എടപ്പാളും ബന്ധിപ്പിക്കുന്ന റോഡ് തെളിഞ്ഞു കാണുന്നില്ല, ചങ്ങരംകുളവും പെരുമ്പിലാവും അതുകൊണ്ടുതന്നെ തിരിച്ചറിയാതെ പോകുന്നു. പട്ടാമ്പി കഴിഞ്ഞു പാലക്കാടു റോഡിലുള്ള ചില സ്ഥലങ്ങളും മാര്‍ക്ക് ചെയ്യപ്പെടാതെ പോയിട്ടുണ്ടു്. എല്ലാറ്റിനും ഉപരി എന്റെ സ്ക്രീന്‍ റെസല്യൂഷന്‍ ഉള്‍ക്കൊള്ളുന്നതിന്റെ പരിധിക്കപ്പുറമുള്ള പല വള്ളുവനാടന്‍ [...]

Read Full Post »

പഴയ ലൊട്ടുലൊടുക്കു എഴുത്തുകുത്തുകളും പലബ്ലോഗുകളിലുമായി കിടക്കുന്ന ലേഖനങ്ങളും ഒരു സ്ഥലത്തു് ആര്‍ക്കൈവ് ചെയ്തേക്കാമെന്നു കരുതി വേഡ്പ്രസ്സിലൊരു ബ്ലോഗുണ്ടാക്കി. ഏവൂരാന്‍ ഇത്രകാലവും അവിടേയ്ക്കൊന്നും തിരിഞ്ഞുനോക്കിയിരുന്നില്ല. എന്തായാലും ഇന്നത്തെ വലയില്‍ ആ പരലും കുടുങ്ങി..
2003, സെപ്തംബറില്‍ നിദ്രയും തേടി എന്നൊരു കഥയെഴുതി മലയാളവേദിയില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇന്നത്തെ എന്റെ ഭൌതികാവസ്ഥയെ കുറിച്ചു മുന്‍‌ധാരണകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ചിലതെല്ലാം പൊടി തട്ടി എടുക്കുന്നതിനിടെ ഇന്നതും കിട്ടുകയുണ്ടായി. രണ്ടു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുനര്‍വായിക്കുമ്പോള്‍ ഈ കഥ ഇന്നലെ എഴുതിയതു പോലെ തോന്നുന്നു. [...]

Read Full Post »

നസീമ

അന്നു പുലര്‍ച്ചയ്ക്കു കുറ്റിപ്പുറം സ്റ്റേഷനിലിറങ്ങി തവനൂര്‍ക്കുള്ള വഴിയെ ഒരു അപരിചിതന്‍ നടന്നു. പഴയ വഴികള്‍ മാറിയിരിക്കുന്നു. അയാള്‍ പരിഭ്രമിക്കാതിരിക്കുവാന്‍ ശ്രദ്ധിച്ചു.
തവനൂരില്‍ ഒരു വീടിന്റെ മുറ്റത്തു നിന്നു് അയാള്‍ അകത്തേയ്ക്കു നോക്കി ആളെ വിളിച്ചുചോദിച്ചു. നസീമയാണു് ഇറങ്ങിവന്നതു്. അവള്‍ തട്ടം ഇടുന്നതേ ഉണ്ടായിരുന്നുള്ളൂ. അതികാലെ ഒരു അന്യപുരുഷനെ ഉമ്മറത്തു കാണുന്നതിന്റെ അതിശയത്തോടെ അവള്‍ തെല്ലുറക്കെ അകത്തുള്ള ഉമ്മയെ വിളിച്ചു.
ഏതാനും ചില നാടകീയ നിമിഷങ്ങള്‍ക്കു ശേഷം ആ വീട്ടില്‍ ചില പരിവര്‍ത്തനങ്ങള്‍ വന്നു. നസീമയ്ക്കു നിനച്ചിരിക്കാതെ ഒരു സഹോദരനുണ്ടായി. [...]

Read Full Post »

2-9-1954.ഒരു പന്തീരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന് ഓര്‍ത്തുപോയി.
ലീലയെന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്നു വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേര്‍ത്തെ പറഞ്ഞുകൊള്ളട്ടെ, അവള്‍ എന്റെ സഹോദരിയാണു്!
ഈ വസ്തുത അറിയുന്ന വ്യക്തികള്‍ ലോകത്തില്‍ വളരെ കുറച്ചേ ഉള്ളൂ.
ലീലയെക്കുറിച്ച് ഓര്‍ക്കാന്‍ കാരണം പെട്ടിക്കടിയില്‍നിന്നു കണ്ടുകിട്ടിയ റബ്ബര്‍മൂങ്ങയാണു്. റദ്ദുചെയ്ത ഷര്‍ട്ടും മുണ്ടും പഴയ കടലാസുകളും ഇട്ട പെട്ടിക്കകത്ത് ഇന്നൊരു പരിശോധന നടത്തി നോക്കുമ്പോഴുണ്ട് ആ പഴയ റബ്ബര്‍മൂങ്ങ കിടക്കുന്നു. അതിന്റെ നിറം മങ്ങി ആകര്‍ഷകത്വമില്ലാതായിട്ടുണ്ട്. സ്ഫടികംകൊണ്ടുണ്ടാക്കിയ കണ്ണുകള്‍ മാത്രം മങ്ങിയിട്ടില്ല.
ഒരു പക്ഷെ മിക്കവരും ഇതിനകം ഈ കഥയെ [...]

Read Full Post »

തലയിലെഴുത്തു് (അഥവാ status message)പരന്‍ (എനിക്കീശന്‍ ഞാന്‍ തന്നെ): വിപ്ലവം പ്രസംഗിക്കുന്നവന്‍അപരന്‍: അഗ്നി നീറ്റാത്തതായ്‌, കാറ്റുലയ്ക്കാത്തതായ്‌
8:46 PM അപരന്‍: ഹാഹാ
ആര്‍ക്കിട്ടാ താങ്ങു്?
8:47 PM പരന്‍:
എനിക്കു തന്നെ
സ്വയം വിമര്ശനം ആദ്യം
8:48 PM അപരന്‍: എപ്പൊ പ്രസംഗിച്ചു?
അതും വിപ്ലവം?
പരന്‍: ഞാന്‍ മാത്രം കേള്ക്കെ എന്നോടായി ഞാന്‍ പ്രസംഗിക്കാറുണ്ട്
8:49 PM ആത്മാര്ഥമായി പ്രണയിക്കുവാനുള്ള വിപ്ലവമായിരുന്നു എക്കാലവും മുഴച്ചു നിന്നിരുന്നത്
സത്യത്തില്‍ എനിക്കതിനു [...]

Read Full Post »

Older Posts »