Feeds:
Posts
Comments

Archive for December, 2005

ഒരു സംവത്സരം, ഒരു ദശാബ്ദം, ഒരു നൂറ്റാണ്ടു്, ഒരു യുഗം. കാലത്തിന്റെ രണ്ടറ്റത്തു് നിന്നു് ഞാനെന്നൊരാള്‍ പരസ്പരം കുശലം ചോദിക്കുകയാണെങ്കില്‍? ഓ തമ്മില്‍ തിരിച്ചറിഞ്ഞെന്നു തന്നെ വരില്ല. ഇന്നും ഇന്നലെയും തമ്മില്‍ ഒരു സംവത്സരത്തിന്റെ അകലമുണ്ടോ? ഒരു രാത്രിയുടെ അകലം. ഞാനൊട്ടും മാറാതെ, ഉറങ്ങി എഴുന്നേല്‍ക്കുന്നു (അതൊരു ശുഭചിന്തയാണു്, നാളെ പുലരുന്നതു് ഞാനാരായിട്ടോ എന്തോ!)
ചുറ്റുമുള്ള ഒരു ലോകം – അവരില്‍ മാറ്റങ്ങളുണ്ട്, ഒരു ദിനം കൊണ്ടു് ഒരു രാത്രികൊണ്ടു് അവര്‍ സംവത്സരങ്ങളിലേക്ക് യുഗങ്ങളിലേക്ക് നടന്നു കയറുന്നു. അവര്‍ [...]

Read Full Post »

ദുരന്തം

ഉപക്രമംഒട്ടനവധി പ്രശ്നങ്ങളും അതിലേറെ മിഥ്യാഭിമാനങ്ങളുമുള്ള ഒരു പ്രവാസി. അയാളില്‍ മൌഢ്യം വരുത്തുന്ന ചില കാഴ്ചകള്‍: പ്രവാസത്തിന്റെ തുടക്കത്തില്‍ അത്ഭുതമായും പിന്നീട് നാള്‍വഴിയിലെപ്പോഴോ മുഷിവായും മാറിയ രാജപാതകള്‍. നീണ്ടുകിടക്കുന്ന വാഹനനിരകളുടെ അവസാനത്തിലെവിടെയോ ഭവിച്ചുപോയതിന്റെ ആശാഭംഗം മുഖത്ത്. ആവര്‍ത്തിക്കപ്പെടുന്ന റേഡിയോഭാഷണങ്ങള്‍, വഴികള്‍, ട്രാഫിക്ക് കുരുക്കുകള്‍.
ഒരു ദൂരക്കാഴ്ച: അണമുറിഞ്ഞ ജലരാശിപോലെ വാഹനങ്ങള്‍ വലിയൊരു നിരത്തിലേക്കൊഴുകിയെത്തുന്നു. കാതങ്ങളോളം നീണ്ടു കിടക്കുന്ന അതിവേഗപാതകള്‍. തന്നില്‍ അര്‍പ്പിതമായിരിക്കുന്ന കര്‍ത്തവ്യമേറ്റെടുത്തു് ഗിയറുകളില്‍ നിന്ന് ഗിയറുകളിലേക്ക് സ്വയം ചലിക്കുന്ന വാഹനം. പലപ്പോഴും മുറുകെ പിടിക്കുന്നുവെങ്കിലും, പതിയെ തലോടുന്നുവെങ്കിലും അയാള്‍ക്ക് [...]

Read Full Post »

ഗുരു

ഒരു പ്രഭാതത്തില്‍ ഗുരുവും ശിഷ്യനും യാത്രയ്ക്കിറങ്ങി. നടന്നു നടന്നവര്‍ ഒരു മലയുടെ താഴ്വാരത്തിലെത്തി. ഗുരു ശിഷ്യനോടായി പറഞ്ഞു: “ഉണ്ണീ, നമുക്കീ മലകയറാം.”
ശിഷ്യനു് സമ്മതമായിരുന്നു.
അടിവാരത്തില്‍ നിന്നൊരു പാറ ചൂണ്ടിക്കാണിച്ചുകൊണ്ടു് ഗുരു ആവശ്യപ്പെട്ടു: “ഉണ്ണിയിതു് ഉരുട്ടി മലമുകളില്‍ എത്തിക്കുക.”
ശിഷ്യനു് ആശ്ചര്യമോ പ്രതിഷേധമോ തോന്നിയില്ല. താന്‍‍ തന്നെയാണു് ഗുരുനാഥന്റെ പ്രിയ ശിഷ്യന്‍ – ഗുരവേ നമഃ
ഗുരുവും ശിഷ്യനും മല കയറുവാന്‍ തുടങ്ങി. ഗുരു പതിഞ്ഞ സ്വരത്തില്‍ സാരോപദേശങ്ങള്‍ ശിഷ്യനായ് ചൊല്ലിക്കൊടുത്തു. അതിലേറെയും ദര്‍ശനങ്ങള്‍ ശിഷ്യനറിവുള്ളതുമായിരുന്നു.
ഇനിയും ഉയരെയെന്നു് തലയുയര്‍ത്തി നില്‍ക്കുന്ന മലമുകളിലേക്ക് ഈ [...]

Read Full Post »

If it were…: കേരളം, ബുദ്ധന്‍, ക്രിസ്തു, ശങ്കരന്‍ – മറുപടികള്‍
സിബു കേരള ചരിത്രത്തെ പറ്റി പറഞ്ഞതു് വളരെ ശരിയാണു്. ചേര രാജാക്കന്മാരുടെ കാലത്തിനു് മുമ്പുള്ള കേരള ചരിത്രത്തെ കുറിച്ചു് മനസ്സിലാക്കുവാന്‍ കാര്യപ്പെട്ട രേഖകളൊന്നുമില്ല. പല വിദേശീയരാലും എഴുതപ്പെട്ട ചരിത്രരേഖകള്‍ അസ്പഷ്ടവുമാണു്. എന്തായാലും കേരളമെന്ന നാടിന്റെ ചരിത്രത്തില്‍ ചീനരും ജൂതരും ജൈനരും ബുദ്ധരും ആര്യന്മാരും നസ്രായേത്തിലെ ക്രൈസ്തവരുമടക്കം പലരും വന്നുപോയിട്ടുണ്ട്. ചരിത്രരേഖകള്‍ അവ്യക്തമാണെങ്കിലും ചരിത്രത്തിന്റെ കൈകടത്തലുകള്‍ പലയിടത്തും പ്രത്യക്ഷവുമാണു്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഊഹങ്ങളിലൂടെയാണു് ചരിത്രം രൂപപ്പെടുന്നതു്. പറഞ്ഞുകേട്ട ചില [...]

Read Full Post »

സിബുവിന്റേതു് നല്ല ലേഖനം. ബുദ്ധമതം – കേരള ക്രൈസ്തവര്‍ – ശ്രീ ശങ്കരന്‍ : എന്റെ ചില കുറിപ്പുകള്‍
ശങ്കരന്റെ ഭാരതപരട്യനം ബുദ്ധമതത്തിനെതിരെ:
ശങ്കരന്റെ ഭാരതപര്യടനവും വേദാന്തവിചാരങ്ങളുമെല്ലാം ബുദ്ധമതത്തിന്റെ പ്രചാരത്തിനെതിരെയായിരുന്നു, സ്വരൈക്യമില്ലാതിരുന്ന ഹിന്ദുവിശ്വാസങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരാനുള്ളതായിരുന്നു. ശങ്കരന്റെ പ്രവര്ത്തനമെല്ലാം ബുദ്ധമതത്തിന്റെ വളര്ച്ചയ്ക്ക് അഭിമുഖമായിട്ടായിരുന്നു അങ്ങിനെയല്ലെങ്കില് തീര്ത്തും എതിരായിട്ടായിരുന്നു. അദ്ദേഹത്തിന്റെ യാത്രയിലുടനീളം ബുദ്ധഭിക്ഷുക്കളുമായി നടത്തിയ സംവാദങ്ങളും ഈ വാദത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുന്നു. മറ്റൊരു തരത്തില് പറഞ്ഞാല് ശ്രീ ശങ്കരന്‍ നയിച്ച ആശയപരമായൊരു വിപ്ലവം. ബുദ്ധനെ ഹിന്ദുവിശ്വാസങ്ങളിലേക്ക് സ്വാംശീകരിക്കുകയായിരുന്ന ശങ്കരന്റെ ആശയങ്ങളുടെ [...]

Read Full Post »

Older Posts »