Feeds:
Posts
Comments

Archive for November, 2005

കുതഃ ഭയം

നാലതിരിലും ഇരുട്ടും ഭയവും ഒരു വിളിപ്പാടകലെ കാവല്‍ നില്‍ക്കുന്നൊരു വീട്ടിലായിരുന്നു എന്റെ ജനനം. തെക്കും വടക്കുമുള്ള മുറികളിലെ മരജനവാതില്‍ തുറന്നിട്ടാല്‍ രണ്ടിടത്തുമായി ഓരോ രക്ഷസ്സിന്റെ തറകള്‍ കാണാം. “രക്ഷസ്സിനെ കണ്ട്‌ പേടിക്കേണ്ടെന്നു്‌” കരുതി പകലാണെങ്കില്‍ കൂടി ജനവാതിലുകള്‍ അടഞ്ഞു തന്നെയിരുന്നു. മുറിയ്ക്കകം ഇരുട്ട്‌, മഴക്കാലത്തെ ഈറന്‍ ഗന്ധം പോലെ വിട്ടുമാറാതെ നിന്നു.
കിഴക്ക്വോറത്തു നിന്ന് നാലടി ഇറങ്ങിയാല്‍ തൊടിയായി. അവിടെ ഉയരത്തില്‍ കാറ്റത്ത്‌ തലയാട്ടി രസിക്കുന്ന കവുങ്ങുകളെ കാണാം. തോട്ടത്തില്‍ പകലും ഇരുട്ടു് വീണ പോലെയാണ്‌. ഒന്നു രണ്ട്‌ [...]

Read Full Post »

കാക്ക

ദൈവമേ എന്തൊരു തുടക്കമായിരുന്നുവതു്. ഞാനുണരുന്നതേ കരഞ്ഞുകൊണ്ടായിരുന്നു. ദുഃഖം ഹൃദയത്തിന്റെ ഓരോ കോണുകളിലേക്കും ആഴ്‌ന്നിറങ്ങുന്നുവല്ലോ. ഞാന്‍ പൊട്ടിക്കരയുവാന്‍ തുടങ്ങി.
സന്ധ്യക്ക് ഇരുട്ടാദ്യം ചേക്കേറുന്നതീ മരച്ചില്ലകളില്ലല്ലോ!ഇരുട്ടില്‍ കാണാതെ പോകുന്നു ഞാന്‍ – എന്റെ ഉദരത്തോടു് ചേര്‍ന്നുകിടന്ന, എന്റെ ചൂടു് തട്ടി ഒരു രാത്രി വളര്‍ച്ചകൊണ്ട ജീവന്റെ തുടിപ്പിനെ അറിയാതെ പോകുന്നു ഞാന്‍.
നനുത്ത തോടിനുള്ളില്‍ ജീവന്റെ കോശങ്ങള്‍ – കൊക്കുരുമി നോക്കുന്നു പകുത്തെടുക്കുവാന്‍‍; തമ്മിലൊട്ടും തിരിച്ചറിയുന്നില്ല – ദൈവമേ അതെന്റെ പിഴ. ഇനി ഞാന്‍ പകലറുതിതോറും എന്റെ ചൂടും ചൂരും കൊടുത്ത്, എന്റെ [...]

Read Full Post »

ഓര്‍മ്മ

കൃത്യമായെന്തെങ്കിലും ഓര്‍ക്കുവാന്‍ കഴിയുന്നുണ്ടോ?
ചിലതെല്ലാം. നേര്‍ത്ത്, എന്താ പറയുക, ഇലകളില്‍ ശിശിരത്തിലെ പുലരികളില്‍ കാണുന്ന മഞ്ഞുതുള്ളികളുണ്ടല്ലോ അവ പോലെ… അവയ്ക്കെന്താണു് പറയുക? ഓര്‍മ്മയുണ്ടോ? എനിക്കെന്തോ ഓര്‍ക്കുവാനാകുന്നില്ല.
“തുടരാം ല്ലെ?”
ആരോ കൈവിരലുകളില്‍ മുറുക്കെ പിടിച്ചിട്ടുണ്ട്. തീര്‍ച്ചയായും രക്ഷിതാക്കളിലാരെങ്കിലും ആവാതിരിക്കില്ല.
“കാലുകള്‍ ഉയര്‍ത്തി നടക്കൂ ഉണ്ണീ.”
“അപ്പോള്‍ മുക്കുറ്റിപൂവുകളുടെ നനവെങ്ങിനെയറിയും?”
“തൊട്ടാവാടിയുടെ മുള്ളുകൊള്ളുന്നതിലും ഭേദമല്ലേ?”
ആണോ? ശൈശവത്തില്‍ ഉത്തരങ്ങളുണ്ടായിരുന്നില്ല. ചോദ്യങ്ങള്‍ മാത്രം.
“നല്ല മണം!”
“മഴ പെയ്തിരുന്നു. അതിന്റെയാണു്.”
“മഴയ്ക്കെങ്ങിന്യാ മണം?”
പിന്നെ അറിഞ്ഞു. പിന്നീടാരോ പറഞ്ഞു തന്നു – പുതുമഴയുടെ ഗന്ധത്തെ കുറിച്ചു്.
“അതേതു് പൂവാണു്?” മാറ്റാരുടേയോ കൈകളില്‍ തൂങ്ങി നടക്കുമ്പോള്‍ ചോദിച്ചതോര്‍ക്കുന്നു.
നന്ത്യാര്‍വട്ടം. സത്യമായും [...]

Read Full Post »