അന്നു രാവിലെ തികച്ചും അവിചാരിതമായാണു് ഞാന്‍ അയാളെ കാണുന്നത്. കണ്ടുമറന്ന ഒരു മുഖം. ഞാന്‍ തെല്ലൊരാശ്ചര്യത്തൊടെ തിരിഞ്ഞുനോക്കുകയുണ്ടായി. അയാളിലും അതേ മുഖഭാവം.
ഒരു പക്ഷെ അയാള്‍ എന്നോട് ആ ചോദ്യം ചോദിക്കും മുമ്പെ ഞാന്‍ അയാളോട് ചോദിക്കുകയുണ്ടായി:
അയാളുത്തരം പറഞ്ഞു, ഞാനതിശയിച്ചു. പക്ഷെ തികച്ചും സ്വാഭാവികം മാത്രം; അയാള്‍ക്കെന്റെ പേരുണ്ടാവാം. തികച്ചും സ്വാഭാവികം, ഞാന്‍ വീണ്ടും സ്വയം പറഞ്ഞു.
നാട്? ആ ചോദ്യത്തിനുത്തരമായി അയാളെന്റെ ഗ്രാമത്തിന്റെ പേര് പറഞ്ഞു.
ഇതിലല്പം അസ്വഭാവികതയില്ലേ? പിന്നെ പിന്നെ എന്തെല്ലാം. ഈശ്വരാ ഇയാളെന്തെല്ലാമാണു് പറയുന്നത്? [...]
Archive for October, 2005
ഐഡെന്റിറ്റി
Posted in കഥ on October 16, 2005 | 9 Comments »
നെയ്പെന്സില്
Posted in കഥ on October 11, 2005 | 3 Comments »
“കുട്ടികള്‍ മുതിര്‍ന്നവരെ പോലെ പെരുമാറുന്നു.” അയാള്‍ എന്ന അദ്ധ്യാപകന്‍ പരിതപിച്ചു. എന്തുകൊണ്ട്? അയാള്‍ക്ക് ഉത്തരവും കിട്ടി. അദ്ധ്യാപകര്‍ മുതിര്‍ന്നവരെ പോലെ പെരുമാറുന്നു; കുട്ടികളും.
അദ്ധ്യാപകരും കുട്ടികളെ പോലെയാവണം. സ്റ്റാഫ്‌റൂമില്‍ “പപ്പടവട” പൊട്ടിച്ചതിന്റെ ശബ്ദത്തില്‍ അയാളുടെ ആവശ്യം പൊട്ടിപ്പോയി.
അയാള്‍ പിറ്റേന്ന് മുടി ചീകാന്‍ മനഃപൂര്‍വ്വം മറന്ന് സ്കൂളില്‍ പോയി. ഹെഡ്‌മിസ്ട്രസ്സ് തടിച്ച കണ്ണാടച്ചില്ലുകള്‍ക്കിടയിലൂടെ കൂര്‍പ്പിച്ചു നോക്കി. അയാള്‍ കുട്ടിക്കാലത്ത് സ്കൂളില്‍ പോകുമ്പോള്‍ മുടി ചീകുവാന്‍ മറക്കുമായിരുന്നു.
നീണ്ട ചോക്ക് കഷണങ്ങള്‍ അയാള്‍ നിലത്തേയ്ക്കിട്ട് പൊട്ടിച്ചു. “ടക്ക്” എന്ന ശബ്ദത്തോടെ അവ പൊട്ടുമ്പോള്‍ [...]
നഷ്ടപ്പെടുന്ന വാരിയെല്ലുകള്‍
Posted in കഥ on October 5, 2005 | 11 Comments »
ഒരു മനുഷ്യനായിട്ടായിരുന്നു എന്റെ ജനനം. പെറ്റിട്ട് തെല്ലുനേരം കഴിഞ്ഞ് എന്നെ ആദ്യമായി നോക്കിയ എന്റെ അമ്മയുടെ കണ്ണുകള്‍ എന്റെ അരക്കെട്ടില്‍ തട്ടിനിന്നു – അമ്മ കുസൃതിയോടെ മന്ദഹസിക്കയുണ്ടായി.
ഒരു രാത്രിയില്‍, ഭ്രാന്തുണ്ടായിരുന്ന എന്റെ മുത്തശ്ശി അമ്മയുടെ അരികത്തുനിന്ന് മെല്ലെയെന്നെ വാരിയെടുത്ത് കിണറ്റിന്‍ കരയിലേക്ക് നടന്നു. നിലാവുള്ള ആ രാത്രിയില്‍ കിണറ്റിലെ ഓളങ്ങളും നോക്കി അവര്‍ നില്‍ക്കുകയായിരുന്നുവത്രെ. തീര്‍ച്ചയായും അവര്‍ക്കെന്നെ കിണറ്റിലിടുവാന്‍ മോഹമുണ്ടായിരുന്നുവെന്ന് അകത്തുനിന്ന് ഓടി വന്നവര്‍ ഊഹിച്ചു. മുത്തശ്ശിയുടെ കൈയില്‍ നിന്ന് അവരെന്നെ പിടിച്ചുവാങ്ങിക്കുകയുണ്ടായി, പകരം എനിക്കെന്റെയൊരു വാരിയെല്ല് [...]