Feeds:
Posts
Comments

Archive for September, 2005

ആല്‍ഫ & ബീറ്റ

അപരൻ അപരനോട്: നീ കവിത എഴുതുന്നുവെന്ന് കേട്ടു?
അപരൻ: അപ്രിയസത്യം.
അപരൻ: ഹൈക്കു?
അപരൻ: (നിശബ്‌ദൻ)
അപരൻ: നീ കാലഹരണപ്പെട്ടിരിക്കുന്നു.
അപരൻ: (നിശബ്‌ദൻ)
അപരൻ: ഞാനൊരു ഹൈക്കു ചൊല്ലട്ടെ?
അപരൻ: ഒരു ഹൈക്കുവിനുള്ള സ്ഥലം എന്റെ വയറിൽ ബാക്കിയുണ്ട്.
അപരൻ:ഒരു കരിന്തിരിമുനിഞ്ഞ് കത്തുന്നുഒരു പുരയ്ക്ക് തീകൊടുക്കുവാനുംഒരു ചുംബനത്തിനായ്നിഴലൊരുക്കുവാനും അത് പോരും!
അപരൻ: ഇത് ഹൈക്കുവല്ല! (നിഷേധി)
അപരൻ: ഇനി എന്റെ ഊഴം. ഞാനൊരു തമാശ പറയട്ടെ?
അപരൻ: (നിശബ്‌ദൻ)
അപരൻ: അനാദിമധ്യാന്ത കാലത്ത് രണ്ട് പരമാണുക്കൾ നടക്കുവാനിറങ്ങി (അതെ, ദിനോസറുകൾക്കും മുമ്പ്!) തലതാഴ്ത്തി ചുണ്ടിൽ അറിയാത്തേതോ ഗദ്ഗദം പേറി വന്നയാളുടെ ദേഹത്ത് രണ്ടാമൻ അറിയാതെ [...]

Read Full Post »

യക്ഷി – പൂച്ച

കുറച്ച്‌ കാലം മുമ്പ്‌, ഞാൻ ഒരു പഴകിയ നാലു നില കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ ഒരു ക്രൈസ്തവ കുടുംബത്തോടൊപ്പം പാർത്തിരുന്നു. താമസിക്കുന്നയിടത്തു്‌ നിന്ന് കഷ്ടി രണ്ടു്‌ കിലോമീറ്റർ അകലെയായിരുന്നു എന്റെ ജോലിസ്ഥലം. അവിടെ ഞാനൊരു അമേരിക്കകാരന്റെ കീഴിൽ ജോലി ചെയ്ത്പോന്നു. അയാളുടെ സൌഹാർദ്ദപരമായ പെരുമാറ്റത്താലാകണം ഞാൻ ആ കാലങ്ങളിൽ ലഘുചിത്തനായി കാണപ്പെട്ടിരുന്നു.
പാതിരാത്രിവരെ നീണ്ടുനിൽക്കുന്ന രീതിയിലുള്ള ഒരു സായാഹ്നജോലിയായിരുന്നു എന്റേത്‌. ജോലി കഴിഞ്ഞ്‌ എന്റെ റൂമിലേക്കുള്ള ദൂരം ഞാൻ നടക്കുകയാണു്‌ പതിവ്‌. ടാക്സിയുടെ കാശ്‌ ലാഭിക്കാമെന്ന് [...]

Read Full Post »

സത്യത്തിൽ അവിട്ടത്തിന്റെയന്ന് രാത്രി, കിടക്കുവാൻ വൈകിയതിന്റെ ധൃതിയോടെ ലൈറ്റ്‌ ഓഫ്‌ ചെയ്ത്‌ പുതപ്പ്‌ വാരി തലയ്ക്ക്‌ മുകളിലിട്ട്‌ കിടന്നപ്പോഴാണു്‌ ഓണം വന്നുവെന്നും ഞാനറിയാതെ ഓണം കഴിഞ്ഞു്‌ പോയെന്നും ഞാനോർത്തത്‌.
എനിക്ക്‌ ഓണമില്ല. എന്ത്‌ ഓണം! ഓ ഓണമായോ? എന്നീ എന്റെ ജാടകളൊക്കെ ഇരുട്ടിൽ എവിടെയോ അഴിഞ്ഞു വീണു.
സത്യമാണു്‌. ഒരോണം കൂടി ഞാൻ ക്ഷണിക്കാതെ തന്നെ എന്റെ അടുത്തു്‌ വന്നിരുന്നു. എനിക്ക്‌ കാര്യമായൊന്നും ചെയ്യുവാൻ കഴിയും മുമ്പെ അവിട്ടവുമായി. നാളെ ചതയമാണു്‌. ടിവിയിൽ ചതയംദിന പരിപാടികളുടെ നീണ്ട [...]

Read Full Post »