സുപ്രഭാതം.
ലേറ്റ് ആയി എത്തിയതിന്റെ ക്ഷീണം തീർക്കുവാൻ വിശ്രമിക്കവേ അണ്ണൻ കടന്നുവരുന്നു. കൈയിൽ ട്രേ. ട്രേയിൽ ബ്ലാക്ക് കോഫി.
“എന്നണ്ണാ സൌഖ്യമായിരിക്കാ?”
ആഗതൻ: “എന്നാ സൌഖ്യം, റെസ്റ്റേ കിടയാത്.”
ട്രേയിലിരുന്ന കോഫീമഗ് ടേബിളിൽ ഇറക്കി വച്ചിട്ട് അണ്ണൻ തിരിഞ്ഞു നടക്കുന്നു. അല്ല നടന്നില്ല, അതിനെ മുമ്പേ ഒരു കേൾവി: “വേൾഡിലെ ബെസ്റ്റ് പൊലീസ് യാരെന്ന് തെരിയുമാ?”
ചോദ്യകർത്താവ് തന്നെ ഉത്തരവും ഉടനടി തരുന്നു, “തമിഴ്‌നാട് പോലീസ് താൻ.”
ഞാൻ മിഴിച്ചിരിക്കുന്നു, വിക്കി വിക്കി സത്യം തുറന്നടിക്കുവാനുള്ള മടിയോടെ പറയുന്നു, “ആനാൽ എങ്കയോ [...]
Archive for July, 2005
അണ്ണൻ
Posted in വൈയക്തികം on July 27, 2005 | 11 Comments »
കഥ (എന്റെ)
Posted in കഥ on July 16, 2005 | 5 Comments »
എന്റെ ജീവിതത്തിൽ അനിശ്ചിതത്വമുണ്ട്.
ശരി, ഞാൻ തന്നെയത് തിരുത്തിയെഴുതുന്നു. അനിശ്ചിതത്വം എന്നുള്ളത് വല്ലപ്പോഴും നടന്നേക്കാവുന്ന ഒരു സംഭവുമായി ബന്ധപ്പെടുത്തിയല്ല. എന്നെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വമെന്നത് ഒരു അവസ്ഥയായി തീർന്നിരിക്കുന്നു. ഒരു പക്ഷെ, എല്ലാ മനുഷ്യർക്കും ഈ അവസ്ഥയാണോ? അറിഞ്ഞുകൂട!
ദിവസങ്ങളെല്ലാം തുടങ്ങുന്നത് വിരസമായിട്ടാണ്. അതെ തീർത്തും വിരസമായിട്ടു തന്നെ. ഉറക്കച്ചടവ് വിട്ടുമാറാതെ നിൽക്കുന്ന രാവിലെകളിൽ ആദ്യം കടന്നു വരുന്നത്, ഗുൽ എന്ന പഠാണിയാവും. കാഴ്ചകൊണ്ടു് അയാൾ പഠാണിയെന്നു തോന്നുകയേയില്ല. ഞങ്ങൾ പഠാണികൾ… എന്ന മുഖവുരയോടെ അയാൾ ആരുടെയെങ്കിലും കുറ്റം പറയും. [...]