നൂറ്റാണ്ടുകള്ക്കപ്പുറമുള്ളൊരു പകല്‍.ഒരു പ്രവാസിയും കുടുംബവും. പകല്‍ വിളര്ത്ത്, ഞെട്ടറ്റ് കൊഴിഞ്ഞുവീഴുവാന്‍ ഏതാനും നാഴികകള്‍ മാത്രം. ജീവിതഭാരം സഹിക്കവയ്യാതെ അവര്‍ ഉപേക്ഷിച്ചകന്ന നഗരം അവരെ പണ്ടേ മറന്നു കഴിഞ്ഞു (അല്ലെങ്കില്‍ ഓര്ത്തിരുന്നതു തന്നെയില്ല.)
പുതിയ ദേശം, പുതിയ സംസ്കാരം, പുതിയ രീതികള്‍. മറ്റൊരു വ്യത്യസ്ത പ്രവാസം. ഗൃഹനാഥന്‍ കണക്കുകള്‍ കൂട്ടുകയായിരുന്നു. ഇല്ല, പുതിയ നഗരവും വ്യത്യസ്തമല്ല. വരവിന്റേയും ചിലവിന്റെയും കണക്കുകള്ക്കിടയില്‍ സമതുലനമില്ല. മുങ്ങിക്കൊണ്ടിരിക്കുന്ന നൌകയില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങിയേ തീരു! ആരാവണമത്? അയാള് ഭാര്യയെ നോക്കി. കൂടുവിട്ടു കൂടുമാറുമ്പോഴുള്ളതിലെ ഏകാന്തത [...]
Archive for June, 2005
പ്രവാസം
Posted in കഥ on June 21, 2005 | 4 Comments »
സാമ്പാറുപുരാണം
Posted in വൈയക്തികം on June 19, 2005 | 14 Comments »
ഞാന്‍ ഇന്നലെയൊരു സാമ്പാറു വച്ചു. ഈയിടെയാണു് ഞാന്‍ “പയ്യന്‍ കഥകള്‍” വായിച്ചതും. സാമ്പാറു വച്ചതിനു പിന്നിലൊരു കഥയുണ്ട്, ചുരുങ്ങിയത് ഒരു അര കഥയെങ്കിലും. കൊല്ലാകൊല്ലം നാട്ടില്‍ ചെന്ന്‍ ആമക്കാവില്ലമ്മക്ക് ഹാജരുകൊടുക്കുവാന്‍ ഭാഗ്യം സിദ്ധിച്ച ഒരു ബന്ധുജനം “എന്തെങ്കിലും പറയാനുണ്ടോ” എന്നൊരു സാദാ ചോദ്യവുമായി ഫോണ്‍ വിളിച്ചു. ഓ എന്തു പറയുവാന്‍, പിന്നെ ദിവംഗതനായ പയ്യനെ ഓര്‍ത്തുകൊണ്ട് ഈ പയ്യന്‍ പറഞ്ഞു, “താമസം മാറിയതോടെ ഊണുമുട്ടി, അതിലും വല്യ വിശേഷമുണ്ടോ?”. പിന്നെ അങ്ങിനെ സംഭവിച്ചതിന്റെ ലഖുചരിത്രവും വിവരിച്ചു. (എല്ലാം [...]
ദാമ്പത്യം
Posted in കഥ on June 4, 2005 | 13 Comments »
അവള്‍ അല്പം തിരക്കിലാണു്. അടുപ്പത്ത് മാമ്പഴപുളിശ്ശേരിയാണു്. ചോറു വാര്‍ത്തു കഴിഞ്ഞു. അവള്‍ പണിത്തിരക്കുകളുടെ ഇടയിലെല്ലാം അവനെ ഇടംകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. രണ്ടുമൂന്ന്‍ തലയിണകള്‍ അറ്റം മുട്ടിച്ച് ചേര്‍ത്തിട്ടാല്‍ അവന്റെ കുസൃതിക്ക് ഇത്തിരി ആശ്വാസമാവും. ഒരു പക്ഷെ മുട്ടുകുത്തി തുടങ്ങും വരെയെങ്കിലും. അവള്‍ ഇടയ്ക്കിടെ അവനെ പല പേരുകള്‍ വിളിച്ചും നാനാവിധ ശബ്ദങ്ങള്‍ ഉണ്ടാക്കിയും കളിപ്പിച്ചുകൊണ്ടിരുന്നു. അമ്മയുടെ ലാളനകള്‍ക്കൊന്നും ഒരു തരിമ്പും വില കല്പിക്കാതെ അവന്‍ തന്റെ സാമ്രാജ്യത്തിന്റെ അതിരുകളില്‍ വിഹരിച്ചു. അമ്മ കല്പിച്ചനുവദിച്ച രാജ്യസീമകള്‍ അല്പം ചെറുതായതില്‍ അവന്‍ [...]
കറുമ്പിയും സുന്ദരിയാണ്
Posted in പലവക on June 4, 2005 | 2 Comments »
സൂര്യപുത്രാ മഹാശയാ,
അങ്ങയുടെ നവസൃഷ്ടിയായ കറുമ്പിയോട് ഈയുള്ളവനു് തോന്നിയ അനുരാഗത്തില്‍ പരിഭവമരുതേ! ഞാനവളുടെ ഒരു ക്ലോസപ്പ് തന്നെയെടുത്ത് ഇവിടെ ബ്ലോഗുകയാണു്. കറുമ്പിക്ക് കുറവുകളുണ്ടാവും; അല്ലെങ്കിലും കുറവുകളില്ലാത്തെ ഏതു പെണ്ണുണ്ട്? എന്റെ ഈ ലോകത്തിലേക്ക് ഞാനിതാ കറുമ്പിയെ അനുരാഗപരവശനായി സ്വാഗതം ചെയ്യുന്നു.