അച്ഛന്റെ ഈ പുതിയ പൂച്ച അത്രയ്ക്ക് അഹങ്കാരിയാണോ? അച്ഛന്‍ കുട്ടിയായിരുന്നപ്പോള്‍ വളര്‍ത്തിയിരുന്ന ഇട്ടികോമ്പിയച്ഛന്‍, മഹേശ്വരന്‍ പരീക്ഷിത്ത് എന്നീ പൂച്ചകളെ പോലെയല്ല, അല്ലേ?
–കല്യാണി കുഞ്ഞുണ്ണിക്ക് ഇപ്രകാരം എഴുതിയിരുന്നു.
ഒ.വി.വിജയന്റെ കൃതികളെ തെല്ലൊരു അസ്വാരസ്യത്തോടെ ഒരുപാടു കാലം അകറ്റി നിര്‍ത്തിയിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ബുദ്ധിജീവി പരിവേഷം എന്നെ അല്പം നേര്‍വസ്സ് ആക്കിയെന്നുവേണം പറയുവാന്‍. വിജയന്‍മാഷിന്റെ വിയോഗത്തില്‍ പലരുമെഴുതിയ കുറിപ്പുകളും ലേഖനങ്ങളും വായിക്കാനിടയായതില്‍ നിന്നു് വിജയന്‍മാഷിനോടുള്ള വികര്‍ഷണം പതുക്കെ ആകര്‍ഷണമായും പിന്നെയതു് ആരാധനയായും വളര്‍ന്നു. ആയിടക്കാണു് ഗുരുസാഗരം വായിക്കുവാനിടയായത്. അതീവ ഹൃദയസ്പര്‍ശിയായൊരു [...]
Archive for May, 2005
ഗുരുസാഗരം
Posted in വായന, സംവാദം on May 27, 2005 | 6 Comments »
ത്യാഗം
Posted in കഥ on May 22, 2005 | 11 Comments »
ഫോണ്‍ നാദം.
അങ്ങേത്തലയ്ക്കല്‍ സുപരിചിത സ്വരം.
ഉപചാരങ്ങളില്ല, ഉപക്രമങ്ങളും. മൃദുവായ സ്വരത്തില്‍ അവള്‍ പറയുന്നു, “ഞാന്‍ തീരുമാനിച്ചു.”
എല്ലാമറിയുന്നവനെപ്പോലെ ഞാന്‍ മൌനത്തിന്റെ ഗഹ്വരങ്ങളിലേക്ക് പിന്‍വലിഞ്ഞു.
“പിന്നിട്ട വഴികളും ബന്ധുജനങ്ങളും ഇനി ഓര്‍മ്മകളില്‍ മാത്രം.” ഇപ്പോള്‍ അവളുടെ സ്വരത്തില്‍ ഗദ്ഗദമുണ്ടോ?
നിശബ്ദമായ ടെലിഫോണിനെ മുറിയുടെ ഇരുട്ടില്‍ തനിച്ചിരിക്കുവാന്‍ വിട്ട്, ചുമരുകളുടെ ബന്ധനത്തില്‍ നിന്ന്‍ പറന്നകലുവാന്‍ തോന്നുന്നു. ആകാശത്തിന്റെ താഴ്‍വരകളിലേക്ക് പറന്നകലുന്ന പക്ഷിയെപ്പോലെ.
അവള്‍ ത്യാഗങ്ങള്‍ ചെയ്യുന്നു – ത്യാഗങ്ങളൊന്നും ചെയ്യുവാനില്ലാത്ത ചെയ്യുവാനറിയാത്ത എനിക്കു വേണ്ടി.
ഞാന്‍ വ്യസനിച്ചുപോയി.
തുറന്നിട്ട ജാലകങ്ങളിലൂടെ മുറിക്കകത്തേക്ക് ഉഷ്ണം പേറുന്ന കാറ്റ് കടന്നുവരുന്നുണ്ടായിരുന്നു. പകല്‍ [...]
കമന്റ് ട്രാക്കിങ് സിസ്റ്റം
Posted in പലവക on May 17, 2005 | 30 Comments »
പ്രിയ ബ്ലോഗന്‍മാരെ ബ്ലോഗിനിമാരെ…
ഞാന്‍ പല പല ബ്ലോഗുകളിലായി പലപ്പോഴുമായി പല കമന്റും “അടിയ്ക്കുന്നു” ഈ കമന്റെല്ലാം എപ്പോള്‍ അടിച്ചുവെന്നൊ എവിടെയെല്ലാം അടിച്ചുവെന്നോ യാതൊരു ധാരണയും ഇപ്പോഴില്ല. പലരും പല കമന്റുകള്‍ക്കും മറുപടിയും എഴുതിയിരിക്ക്യാം… പക്ഷെ അതിനെകുറിച്ചും ഒന്നുമറിയില്ല. ബ്ലോഗറിനു സ്വന്തമായോ മറ്റുള്ളവന്റെ കടമായി എടുത്തതോ ആയാ വല്ല കമന്റ് ട്രാക്കിങ് സിസ്റ്റവുമുണ്ടോ? ആര്‍ക്കെങ്കിലും വല്ല അറിവുമുണ്ടെങ്കില്‍ ദയവായി ഈ പോസ്റ്റില്‍ കമന്റടിച്ചു അറിയിക്കുക.
നന്ദി!
നരിയിറങ്ങുമ്പോള്
Posted in കഥ on May 9, 2005 | 7 Comments »
ഇരുട്ട്.
അടുത്തു വന്നും അകന്നു മാറിനിന്നും പെയ്തൊഴിയുന്ന മഴ.
ഇരുട്ടില്‍ ഒളിച്ചിരുന്നു ഇടയ്ക്കിടെ കരയുന്ന ഒരു ചീവീടിന്റെ ചിലമ്പിച്ചസ്വരം. ദൂരെ സഹ്യന്റെ അതിരുകള്‍. ഇരുട്ട് പടര്‍ന്നു കയറിയ ആകാശത്തിന്റെ സീമകളില്‍ ഇരുളില്‍ ഇരുണ്ടുതന്നെ കാണപ്പെടുന്ന സഹ്യാദ്രി.
മഴപെയ്യും മുന്പേ നിലത്തുവീണുണങ്ങിയ കരിയിലകളില്‍ ആരുടേയോ കാലടികള്‍ പതിയുന്നുണ്ടോ?
ആകാശം ഒന്നു മിന്നിത്തെളിഞ്ഞു. താഴെ ഭൂമിയില്‍ പച്ചിലക്കൂട്ടങ്ങള്‍ക്കു പുറകില്‍ അവ അരൂപികളെ സൃഷ്ടിച്ചു. നിഴലുകള്‍ സൃഷ്ടിച്ചു. പിന്നെ അവയിലെല്ലാം ഭീതിയുടെ നിറം പകര്‍ന്നിട്ടു.
നരിയിറങ്ങും!
അവള്‍ ദൂരെ സഹ്യനെ നോക്കി. അവിടെ നിന്നാവണം. ഇരുട്ടില്‍, പച്ചിലക്കൂട്ടങ്ങളുടെ മറവുപറ്റി… നരിയിറങ്ങുന്നത്.
തുറന്നിട്ട [...]
മാവിലായിക്കരയിലെ വിശേഷങ്ങള്‍
Posted in കഥ on May 7, 2005 | 11 Comments »
മാവിലായിക്കര പൊതുവെ ശാന്തമായ ഒരു ഗ്രാമമാണ്. ഇടയ്ക്കിടെ ഇലക്ഷന്‍ പ്രചരണത്തിനെത്തുന്ന ഖദരുകാരും, ചുവപ്പുകൊടിക്കാരും ഇല്ലെങ്കില്‍ തീര്‍ത്തും പ്രശാന്തസുന്ദരമായ ഗ്രാമം. മാവിലായിക്കരക്കാര്‍ മിക്കവരും കുടിയേറ്റക്കാരാണ്, പക്ഷെ അവരാരും കുടികിടപ്പവകാശം ചോദിച്ചതു കണ്ടിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും മാവിലായിക്കരക്ക് സങ്കടങ്ങളുണ്ട്, കടലോളം വരില്ലെങ്കിലും ഒരു സുനാമീടെ അത്രേം വരുന്ന ചില പ്രശ്നങ്ങളുണ്ട്.
വരിക! ഇത് മാവിലായിക്കര. ഈ കഥ മാവിലായിക്കരയുടെ കഥ.
അമ്മാളുവമ്മയ്ക്കാണ് ആദ്യം അനുഭവമുണ്ടായത്. ആരോ അമ്മാളൂന്റെ വീട്ടു പടിയ്ക്കല്‍ തൂറി വച്ചിരിക്കുന്നു. ഇടയ്ക്കിടെ മാവിലായിക്കരയിലേക്ക് സര്‍ക്കീട്ടടിക്കുന്ന ചട്ടുകാലന്‍ നായയാണെന്നാണ് അമ്മാളുവമ്മ കരുതിയത് (കൊടി [...]