Feeds:
Posts
Comments

Archive for April, 2005

വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍ വീണ കൈപ്പത്തി ചുരുട്ടി നിവര്‍ത്തിക്കൊണ്ട്‌ പതിഞ്ഞ സ്വരത്തില്‍ ധൃതരാഷ്ട്രര്‍ സഞ്ജയനോടായി പറഞ്ഞു:
“അല്ലയോ സഞ്ജയാ, ഭീമസേനനെതിരെ വ്യൂഹം ചമച്ചടുപ്പിയ്ക്കുന്ന എന്റെ പ്രിയപുത്രന്‍ ദുര്യോധനനെ കുറിച്ചു പറയുക.”
കുരുക്ഷേത്രഭൂമിയില്‍ നിന്ന്‌ അവസാനം ശ്രവിച്ച രോദനം ഏതു ക്ഷത്രിയകുമാരന്റേതായിരുന്നു? സഞ്ജയന്‍ നിര്‍വികാരനായിരുന്നു. മരണവും നിര്‍വികാരമാണ്‌. മൃത്യു തികഞ്ഞ നിര്‍വികാരതയോടെ കൊല്ലപ്പെടേണ്ട അടുത്തയാളെയും തേടി യുദ്ധഭൂമിയിലാകെ വിഹരിക്കുന്നു. ഓരോ ക്ഷത്രിയന്റെയും കൊടിക്കൂറയില്‍ ഒളിച്ചിരിയ്ക്കുന്നത്‌ മരണത്തിന്റെ അദൃശ്യകരങ്ങളാണ്‌. മരണം വിതയ്ക്കുന്ന കൊടുംതണുപ്പാണ്‌.
യുദ്ധവിവരണം കാത്ത്‌ അക്ഷമനായ ധൃതരാഷ്ട്രര്‍ മുരടനക്കുന്നത്‌ പിന്നില്‍ അവ്യക്തമായി കേള്‍ക്കാം. മരണത്തിന്റെ [...]

Read Full Post »

അയാള്‍ അപ്പന്റെ കുഴിമാടത്തിലേയ്ക്കുള്ള വഴിയേ നടന്നു. നരച്ച മതിലുകള്‍ക്കുള്ളിലെ ശ്‍മശാനം ആഗതനെ പുച്ഛത്തോടെ വീക്ഷിച്ചു. അയാള്‍ക്ക് അപരിചിതത്വം തോന്നിപ്പിയ്ക്കും വിധം ശ്‍മശാനത്തിലുടനീളം തൊട്ടാവാടികള്‍ വളര്‍ന്നു നിന്നിരുന്നു. അവ റോസ് നിറത്തിലുള്ള പുഷ്പങ്ങളാല്‍ പൂവിട്ടിരുന്നു. അയാള്‍ ശ്‍മശാനത്തിന്റെ ഗേറ്റിങ്കല്‍ അല്പസമയം നിന്നു. പിന്നെ കുരിശല്പം ചെരിഞ്ഞുനിന്നിരുന്ന കുഴിമാടം നോക്കി “അതുതന്നേയെന്ന്” ഉറപ്പിച്ച് മുന്നോട്ടു നടന്നു.
കാല്‍വണ്ണയിലേതോ മുള്ളുരഞ്ഞ് നെടുകെ പോറലുണ്ടായി, അല്പം ചോര പൊടിഞ്ഞിരിയ്ക്കണം. അപ്പന്റെ കുഴി ഇതു തന്നെ, അയാള്‍ ഉറപ്പിച്ചു. കുഴിമാടത്തിനു ചുറ്റും [...]

Read Full Post »

ഏപ്രില്‍ ഒന്ന്‌.
എന്നെയാരും ഫൂളാക്കിയില്ല. ഇയ്യാളെ പ്രത്യേകിച്ച്‌ ഫൂളാക്കേണ്ടതൊന്നുമില്ലെന്ന്‌ സഹൃദയരായ സഹജീവികള്‍ കരുതിക്കാണും. അതെന്തെങ്കിലുമാവട്ടെ, ഞാന്‍ അല്‍പം നൊസ്റ്റാള്‍ജിക്‌ ആയിടട്ടെ (ഏപ്രിലില്‍ പരം, നൊസ്റ്റാള്‍ജിയ ഒരു സുഖമുള്ള നൊമ്പരമായിട്ട്‌ ഒപ്പം കൂടുന്ന വേറേതു മാസമുണ്ട്‌? ബോര്‍ഡിങ്ങില്‍/ഹോസ്റ്റലില്‍ പഠിച്ചവരോടൊന്ന് ചോദിച്ചുനോക്കുക!)
പത്തു പതിനഞ്ചു കൊല്ലം മുന്‍പുള്ളൊരു ഏപ്രിലിലെ ഒന്നാം തിയ്യതി. ഞാന്‍ അമര്‍ത്തിപ്പിടിച്ച ഒരു കള്ളച്ചിരിയുമായി, ഉമ്മറപ്പടിയും ചാടിക്കടന്ന്‌ ഹനുമാന്‍ എപ്രകാരം അശോകവനിയിലെ സീതയുടെ മുന്നില്‍ പ്രത്യക്ഷനായോ അപ്രകാരം എന്റെ ചെറിയമ്മയുടെ സവിധം പ്രത്യക്ഷനായി. തെല്ലു പാരവശ്യത്തോടെയും, സ്വതവേ ഉണ്ടയായ എന്റെ [...]

Read Full Post »