Feeds:
Posts
Comments

Archive for March, 2005

ഹൈന്ദവപുരാണങ്ങളില്‍ മരണമില്ലാത്തവരെന്ന് വിശേഷിയ്ക്കപ്പെടുന്ന ചില വ്യക്തികളുണ്ട്‌. ഇവരേഴുപേര്‍, ഇവര്‍ക്ക്‌ മരണമില്ലെന്ന്‌ വാച്യാര്‍ത്ഥമെങ്കിലും, ഇവര്‍ പലരിലൂടെയും മരണമില്ലാത്തവരായി ജീവിയ്ക്കുന്നു എന്നുള്ളതാവണം കുറേകൂടി യുക്തിസഹജമായ വിശദീകരണം. എന്റേതുമാത്രമെന്ന് അവകാശവാദമില്ലാത്ത ചില കാഴ്ചപാടുകള്‍:
അശ്വത്ഥാമാവ്‌: ശൈവഖഡ്ഗവുമേന്തി ദ്രോണപുത്രന്‍ പാണ്ഡവകുടീരങ്ങളിലേയ്ക്ക്‌ മൃത്യുവിനേയുമാവാഹിച്ച്‌ കടന്നുവന്ന രാത്രിയാണ്‌ വ്യാസഭാരതത്തിലെ ഭീതിദനിമിഷങ്ങളിലൊന്ന്. അതു തന്നെയാണ്‌ ഭാരതത്തിലെ ഏറ്റവും വലിയ ദുരന്തവും. ഭീകരത നടനമാടിയ ആ രാവില്‍, മനുഷ്യകുലത്തിലെ ആദ്യത്തെ ഭീകരവാദിയും പിറന്നു കഴിഞ്ഞിരുന്നു. ഇന്നും അശ്വത്ഥാമാവ്‌ ചിരഞ്ജീവിയായി ആയിരമായിരം മനുഷ്യമനസ്സുകളില്‍ വസിയ്ക്കുന്നു, ഒരു നിമിഷംകൊണ്ട്‌ സഹസ്രം ജീവനുകള്‍ നിശബ്ദമാക്കുവാനുള്ള [...]

Read Full Post »

ഇന്ദ്രനെ ജയിച്ച മേഘനാദന്‍, അവനെ ജയിക്കുവാനൊരു ലക്ഷ്മണന്‍ മാത്രം. രാമായണത്തിലെ ഒരു പോപ്പുലര്‍ മിത്താവണമത്‌. ഇന്ദ്രനെ ജയിക്കുവാനേ ഇന്ദ്രജിത്തിന്‌ കഴിഞ്ഞിട്ടുള്ളൂ, ഇന്ദ്രിയങ്ങളെ ജയിക്കുവാനായിട്ടില്ല. പതിനാലു വര്‍ഷം സുഖഭോഗങ്ങളൊഴിവാക്കി ബ്രഹ്മചര്യമനുഷ്ടിച്ച ലക്ഷ്മണനോടുള്ള പ്രതിപക്ഷ ബഹുമാനമല്ലെ മേഘനാദന്റെ നാഗാസ്‌ത്രത്തില്‍ നിന്നുപോലും രാമലക്ഷ്മണന്മാരെ രക്ഷിച്ചത്‌? മേഘനാദപത്നിയുടെ (ലക്ഷ്മണപത്നി ഊര്‍മ്മിളയെപ്പോലെ ശക്തമായൊരു കഥാപാത്രമായിട്ടും, കഥയുടെ വെളിച്ചം കടന്നുചെല്ലാത്ത അന്തഃപുരങ്ങളിലും ഗൃഹഗര്‍ഭങ്ങളിലും ഒതുങ്ങിപ്പോയ അവരുടെ നാമം; ക്ഷമിയ്ക്കുക സുഹൃത്തേ, എന്റെ സ്മൃതിയില്‍ നിന്നകന്നുപോയ്‌.) വ്രതഭംഗത്തിന്റെ അനന്തരഫലമായി അദ്ദേഹം ലക്ഷ്മണനാല്‍ വധിയ്ക്കപ്പെടുകയുമെന്നാണ്‌ രാമായണത്തില്‍. മേഘനാദപത്നിയ്ക്കുണ്ടായേക്കാവുന്ന വ്രതഭംഗമേതാണ്‌? [...]

Read Full Post »

എന്നും കരിന്തിരി കത്തി അണഞ്ഞുപോകുന്ന, ഒരു കരിപിടിച്ച കല്‍വിളക്കായിരുന്നു ഞാന്‍.
അഥവാ ഞാന്‍ വസിക്കുന്ന മച്ചിനകത്ത്‌, വെളിച്ചത്തിന്‌ സ്ഥായിയായ ഭാവങ്ങളുണ്ടായിരുന്നില്ല. ആരോ തെളിയിച്ചിട്ട്‌ അനാഥമാക്കി പോകുന്ന ഒരു ദീപനാളത്തിന്റെ കാവല്‍ക്കാരന്‍ മാത്രമായിരുന്നു ഞാന്‍.
ഒരു നാള്‍ കരിന്തിരി കത്തിക്കെടും മുന്‍പേ, എന്റെ വെളിച്ചത്തിന്റെ സീമകള്‍ മച്ചിന്റെ മൂലകളിലേവം വിരാജിക്കവേ – ചൂണ്ടുവിരല്‍ പൊള്ളിച്ച്‌, എണ്ണയില്‍ തിരി കുതിര്‍ത്തികൊണ്ടാരോ മെല്ലെയെന്‍ ദീപനാളമണച്ചു.
പിന്നെ ഞാന്‍ എന്നും കാത്തിരുന്നു. കാലടികള്‍ മറന്നിടാതെ, പദനിസ്വനങ്ങളുണ്ടാക്കാതെ, ഒരു പൂനുള്ളുന്ന മൃദുലതയോടെ എന്നെയുറക്കുവാന്‍ വരുന്നവരെ…
സന്ധ്യയുടെ വെണ്‍മാറില്‍, ചുവന്ന നഖക്ഷതങ്ങളവശേഷിപ്പിച്ച്‌ [...]

Read Full Post »

ഇന്നലെ, മാര്‍ദ്ദവമേറിയ പഞ്ഞിക്കിടക്കയില്‍ കിടന്ന് സുഖമായുറങ്ങിയതാണ്‌ ഞാന്‍. ഇന്നെന്തോ എനിക്കുറങ്ങാനാവുന്നില്ല.
വാത്സല്യത്തോടെ ചേര്‍ത്തുപിടിച്ച്‌ ഇന്നലെകൂടെ ഞാനെന്റെ മകളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചതായിരുന്നു. ഇന്ന്, എനിയ്ക്കവളെ തഴുകണമെന്നുണ്ട്‌ – വാത്സല്യം നഷ്ടപ്പെട്ട്‌ തണുത്തുറഞ്ഞ എന്റെ കൈവിരലുകളെ നോക്കി നെടുവീര്‍പ്പിടുവാനെ കഴിയുന്നുള്ളൂ.
എന്റെ ചാരുകസേര, അതില്‍ വിരിച്ച ടര്‍ക്കിഷ്‌ടവലില്‍ ഞാനിരുന്നുണ്ടായ ചുളിവുകള്‍; ഇന്നലെകളില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ ഇന്നും എന്റെ ചാരുകസേരയിരിയ്ക്കുന്നു. സത്യമായും എനിയ്ക്കതിലിരിയ്ക്കണമെന്നുണ്ട്‌, സന്ധ്യയ്ക്ക്‌ മകള്‍ തുളിസത്തറയില്‍ തിരി തെളിയിക്കുമ്പോള്‍, എണീറ്റുനിന്ന് തെക്കോട്ടുനോക്കി അമ്മയെ തൊഴേണമെന്നുണ്ട്‌. പക്ഷെ…
എനിക്കെന്റെ ചാരുകസേര അന്യമായിരിയ്ക്കുന്നു. [...]

Read Full Post »

നീ മരണമാണ്‌.നീ തന്നെ ദുരന്തവും.‘നീ’ തലകുനിച്ചിരുന്നു.നീയേ നീയാണ്‌ വിഷവും ജ്വരവും – നീ മാത്രമാണ്‌ പാപവും.‘നീ’ മുരടനക്കി. ‘നീ’ കണ്ണുയര്‍ത്തിയെന്നെ നോക്കി. ‘നീ’ പ്രതിവചിച്ചു.“നീ ഞാനാകുന്നു. ഞാന്‍ നീയും.”

Read Full Post »