സഹൃദയരേ, ഭാഷാസ്നേഹികളെ,മലയാളം എന്ന ഭാഷ ദേശത്തിന്റെ അതിരുകളും കടന്ന് വളരുകയാണ്. ഇന്റര്‍നെറ്റ് എന്ന മാധ്യമം ഭാഷയുടെ നിലനില്‌പ്പിന് സഹായകരമായി വര്‍ത്തിച്ചിട്ടുണ്ടെന്ന വസ്തുത നിങ്ങള്‍ക്കും അറിവുള്ളതായിരിക്കും. ഓണ്‍ലൈനില്‍ ഒരു മലയാളം – മലയാളം നിഘണ്ടു പൊതുജനങ്ങള്‍ക്കായി GNU ലൈസന്‍സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു പോര്‍ട്ടല്‍ മുഖേനെ ലഭ്യമാക്കുക എന്നുള്ളത് ഭാഷാസ്നേഹികളുടെ ചിരകാല സ്വപ്നമായിരുന്നു. ശ്രീ കെ ജെ ജോസഫ് -ന്റെ മലയാളം നിഘണ്ടു ആയതിലേക്ക് ഉപകാരപ്രദമായി തീരുകയും, ഈ നിഘണ്ടു വിക്കിപീടിയയുടെ സഹോദര വെബ്സൈറ്റ് ആയ വിക്‌ഷ്ണറിയിലൂടെ (വിക്കി [...]
Archive for February, 2005
മലയാളം നിഘണ്ടു
Posted in സംവാദം on February 27, 2005 | 2 Comments »
സത്യം ബ്രൂയാല്‍
Posted in കഥക്കൂട്ട് on February 21, 2005 | 3 Comments »
ദ്രവിച്ചു തുടങ്ങിയ വൈക്കോല്‍ മേല്‍ക്കൂരയ്ക്കിടയിലൂടെ കര്‍ക്കിടകപ്പേമാരി തുള്ളി തുള്ളിയായ് അകത്തേക്കുതിര്‍ന്നു വീഴുന്നു. ചാണകം മെഴുകിയ നിലത്തേയ്ക്ക് വെള്ളം ചോര്‍ന്നുവീണ്, നിലം കുതിര്‍ന്ന് ചാണകപൊറ്റുകള്‍ അടര്‍ന്നു നില്‍ക്കുന്നു. നനവില്ലാത്ത ഇടങ്ങള്‍ തേടി, കറുത്ത ചോണനുറുമ്പുകള്‍ യാത്ര തുടങ്ങിയിരിക്കുന്നു. അടുപ്പിലെ അവസാന കനലിലേക്ക് മഴവെള്ളം വീണ് നേര്‍ത്ത ശബ്ദത്തോടെ തീയുമണയുന്നു. ഇനിയും നനവു പടരാത്ത മുറിയുടെ ഒരു മൂലയിലേക്കൊതുങ്ങിപ്പോവുന്നു ഒരു കുടുംബം.
വിശപ്പിന് സമയവും കാലവുമുണ്ടെന്നറിയാത്ത ഒരു കൈക്കുഞ്ഞ് മാത്രം ഇടയ്ക്കിടെ കരച്ചിലിന്റെ ദീനമായ പ്രതിഷ്വേധസ്വരമുയര്‍ത്തുന്നു.
ചേമ്പില തലയ്ക്കു കുറുകെ [...]
അരൂപി എന്ന അപരന്
Posted in കഥക്കൂട്ട് on February 15, 2005 | 1 Comment »
ഞാന്‍ താങ്കളുടെ സഹയാത്രികനാണ്.
മറ്റൊരു സഹയാത്രികനാണ്! ഞാന്‍ തിരുത്തി.
അല്ല, മറ്റുള്ളവരെ പോലെയല്ല. ഞാന്‍ താങ്കളുടെ ചുമലിലേയ്ക്ക് ഉറക്കം തൂങ്ങി വീഴുകയില്ല. എന്റെ മൊബെയില്‍ ഫോണ്‍ ഉച്ചത്തില്‍ ശബ്ദിക്കുകയില്ല. ഞാന്‍ താങ്കള്‍ വെറുക്കുന്ന ചേഷ്ടകള്‍ ഉണ്ടാക്കുക തന്നെയില്ല.
എനിക്ക് സമാധാനമായി. ഒന്നു ചിരിച്ചുകൊണ്ട് ഞാനയാളെ സ്വാഗതം ചെയ്തു.
പക്ഷെ… അയാള്‍ ഒന്നു നിര്‍ത്തി.
പക്ഷെ??
അയാള്‍ പായ പോലെ നിവര്‍ത്തിയിട്ട് ന്യൂസ്പേപ്പര്‍ വായിക്കുമായിരിക്കും, അല്ലെങ്കില്‍??
എന്റെ സംശയങ്ങള്‍ക്ക് വിലകൊടുക്കാതെ അയാള്‍ പറഞ്ഞു: ഞാന്‍ താങ്കളുടെ ഹൃദയത്തിലേക്കൊളിഞ്ഞു നോക്കും. [...]
കഥാവശേഷന്
Posted in കഥക്കൂട്ട് on February 13, 2005 | 1 Comment »
എന്റെയും അവളുടെയും ഇടയിലേയ്ക്കാണ്, അവിചാരിതമായി അയാള്‍ എന്ന തേര്‍ഡ്പേഴ്സണ്‍ കയറി വന്നത്.
അയാളെ എനിക്കറിയാം. ഞാനയാളുടെ കഥ എഴുതിയിട്ടുണ്ട്.
അയാളെ അവള്‍ക്കറിയാം. അവളയാളുടെ കഥ വായിച്ചിട്ടുണ്ട്.
അയാള്‍ ഞങ്ങളുടെ ഇടയിലിരുന്നു. ഞാനുമവളും പരസ്പരമൊരു നോട്ടം കൈമാറി. അയാളാകട്ടെ ഒന്നും തന്നെ പറഞ്ഞില്ല. ഞങ്ങളും.
അയാളില്ലാത്ത കഥ, വറ്റിയ പുഴപോലെ നെടുവീര്‍പ്പിടുന്നത് ഞങ്ങളറിഞ്ഞു.
അയാള്‍ തിരികെ പോകണം. ഞാന്‍ മന്ത്രിച്ചു. അവളത് ആവര്‍ത്തിച്ചു.
അയാള്‍ക്ക് പോകാതിരിക്കുവാന്‍ കഴിഞ്ഞില്ല – അയാള്‍ കഥാവശേഷനാണ്. കഥയില്‍ മാത്രം അവശേഷിക്കുന്നവന്‍.
ഞാന്‍… ഞാനാകുന്നത്!
Posted in കഥക്കൂട്ട് on February 10, 2005 | 1 Comment »
ഒരുനാള്‍ ഞാനുണരും; ചിരിയ്ക്കും അറിവിന്‍ വിഷമെന്നെ ഗ്രഹിയ്ക്കും എന്നെ ഞാനറിയും; ഞാന്‍ സത്യമാകും ഇരുളിന്‍ കരാളഹസ്‌തങ്ങളില്‍ തനിയെ ഞാന്‍ ശാന്തനായന്നുറങ്ങും.
ഒരുനാള്‍ വീണ്ടും ഞാനുണരും വ്യഥയെന്നെ വരിയും; ഇരുട്ടിലാഴ്ത്തും അന്നോ ലോകരെല്ലാം പട്ടില്‍ പൊതിഞ്ഞെന്നെ വിണ്ണില്‍, നഭസ്സിലുറക്കി കിടത്തും!