കറുപ്പും വെളുപ്പും രണ്ടു വര്‍ണ്ണങ്ങളാണെന്ന് അവനീയടുത്താണ് മനസ്സിലായത്. കറുപ്പവനറിയാം. കണ്ണടച്ചാല്‍ മതി. പക്ഷെ ആ കറുപ്പിന് ഭംഗിയില്ല. ഇരുട്ടണം, അപ്പോള്‍ കോണിപ്പടിയുടെ ചുവട്ടില്‍ കൂട്ടം ചേര്‍ന്നുനില്‍ക്കുന്ന ഇരുട്ടിന്റെ കറുപ്പാണ് രസം. അവനറിഞ്ഞിരുന്ന ഏക വര്‍ണ്ണം കറുപ്പായിരുന്നു; വ്രതനിഷ്ഠകളുടെ നിസ്സംഗത കലര്‍ന്ന, അമ്മമ്മയുടെ കറുത്ത മേല്‍ വസ്‌ത്രം മുതല്‍ അകത്തളങ്ങളില്‍ പുകപടര്‍ന്ന് കരിപിടിച്ച മച്ചുകള്‍ വരെ, എല്ലാം കറുപ്പാണ്. വെള്ളപൂശിയ അമ്പലമതിലില്‍ കരികൊണ്ടു വരച്ചപ്പോഴാണ് ധവളാഭയെന്തെന്ന് അവനറിഞ്ഞത്. നേര്‍ത്ത കറുപ്പ് വരകള്‍ക്ക് ചുറ്റും വെളുപ്പ് തിരകള്‍പോലെ പതഞ്ഞുവന്നു. പക്ഷെ [...]
Archive for January, 2005
കറുപ്പും വെളുപ്പും
Posted in കഥക്കൂട്ട് on January 25, 2005 | 3 Comments »
തിരക്ക്
Posted in കഥക്കൂട്ട് on January 18, 2005 | 5 Comments »
ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് തിരക്കുകള്‍ മുറതെറ്റാതെ ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രഭാതത്തിലേയ്ക്കാവും. ‘ഇന്നെങ്കിലും സമയത്തെ’ന്ന ആവശ്യം തുടങ്ങി വയ്ക്കുന്ന തിരക്കുകളുടെ ആവര്‍ത്തനപ്പട്ടിക. പിന്നീടത് തിരക്കിലോടുന്ന വാഹനങ്ങളുടെയും തിരക്കിട്ടു സംസാരിക്കുന്ന മനുഷ്യരുടെയും ഇടയില്‍ എത്തുന്നതോടെ മടുപ്പിന്റെ ദൃശ്യമായ പ്രകടനങ്ങള്‍ സമയം നോക്കാതെയും കടന്നെത്തുന്നു. ഒടുവില്‍ ഒരുകൂട്ടം തിരക്കുകള്‍ ഒഴിവാക്കി തിരക്കോടെ തന്നെ സായന്തനത്തിലെ വിശ്രമവേളയിലേക്ക് തിരിച്ചു വരുന്നു. അവിടെയും തിരക്കുകള്‍ കാത്തുനില്‍ക്കുന്നു; ആദ്യാവസാനം തിരക്കൊഴിഞ്ഞു പോകുന്നതിന്റെ തിരക്കോടെ തള്ളിനീക്കുന്നൊരു വൈകുന്നേരം. ഒടുവില്‍ ദിവസത്തിനറുതി വരുത്താനുള്ള തിരക്കോടെ രാത്രിയും വന്നെത്തുന്നു. ഇരുട്ടിന്റെ ഗഹ്വരത്തിലേക്ക് കണ്ണുകളടച്ചു [...]
കഥയില്ലാത്തവര്‍
Posted in കഥക്കൂട്ട് on January 1, 2005 | 2 Comments »
കഥയില്ലായ്മയുടെ, പുനരധിവാസങ്ങളുടെ, ഒട്ടനേകം പരിഭവങ്ങളുടെ, പരാതികളുടെ ഒരു മുഷിഞ്ഞ ഏട് കൂടി ചീന്തിക്കളയുന്നു. പുതുവര്‍ഷാഘോഷങ്ങളുടെ നിറപ്പകിട്ട് കടന്നെത്താത്ത എന്റെ കൊച്ചു മുറി. കറുത്ത ജനല്‍ കര്‍ട്ടനുകള്‍ക്ക് പിന്നില്‍ ഒളിച്ചു പാര്‍ക്കുന്ന എന്റെ ജീവിതം. പുതുവര്‍ഷം പിറക്കുന്നതെവിടെ? വിണ്ണിലോ മണ്ണിലോ മനസ്സിലോ? പൊട്ടിച്ചിരിച്ചുകൊണ്ട് ബെഡ്ഡിലേക്ക് മലര്‍ന്നു വീഴുമ്പോള്‍ ആകാശത്തിന്റെ ഇരുട്ടില്‍ നിന്ന് ഞാന്‍ കവര്‍ന്നെടുത്ത താരകങ്ങള്‍ തലയ്ക്കകത്തെവിടെയോ പൊട്ടിച്ചിതറുന്നു. വന്ദനം, ഇഴഞ്ഞു നീങ്ങി കടന്നുപോകുന്ന സംവത്സരങ്ങളേ വന്ദനം.
വായനശാല : എം.പി. നാരായണപിള്ളയുടെ കഥകള്‍
Posted in വായന, സംവാദം on January 1, 2005 | Leave a Comment »
ജീവതത്തിന്റെ തിരക്കുകള്‍ക്കിടയിലും അല്പം സമയം ചിലവഴിച്ച് എനിക്ക് വേണ്ടി ചില പുസ്തകങ്ങള്‍ തേടിപ്പിടിക്കുകയും അത് എന്റെ പക്കലെത്തിക്കുകയും ചെയ്ത ശ്രീമതി ബീന ചേച്ചിക്ക് എന്റെ അകമഴിഞ്ഞ നന്ദി!