ആദ്യമായി ഞാന്‍ തന്റെ ഒരു ചിത്രം ചീന്തിക്കളഞ്ഞു. ഒന്നായിരുന്നില്ല, “കാല”ത്തിന്റെയുള്ളില്‍ ഞാന്‍ ഒളിപ്പിച്ചുവച്ചിരുന്ന കുറച്ചു പേജുകള്‍. സങ്കപ്പെട്ടു, എന്നെയോര്‍ത്ത്… പിന്നെ നിന്നെയോര്‍ത്തു. തനിയെ പുലമ്പുന്നുണ്ടായിരുന്നു “തന്നെ ഇഷ്ടമല്ലാഞ്ഞിട്ടല്ല… എന്നോടുള്ള ഇഷ്ടം എനിക്കു തന്നെ കുറഞ്ഞു വരുന്നു.. അതാ!”
ആരും കേട്ടില്ല. ഒരു പക്ഷെ ജനലിലൂടെ, പുറത്ത് ലോകം ശിശിരത്തെ വരവേല്‍ക്കുന്നു എന്നു പറയുവാന്‍ വന്ന കാറ്റൊഴികെ. ചീന്തിയിട്ട കടലാസുകള്‍ക്കിടയില്‍ നിന്ന് ഒരു തുണ്ടുകിട്ടി. അശ്രദ്ധമായി ചികഞ്ഞു നോക്കുമ്പോള്‍ കൈയില്‍ തടഞ്ഞതായിരുന്നു. തന്റെ ഇത്രയും സുന്ദരമായൊരു ഭാവം ഞാന്‍ കണ്ടിട്ടേയില്ല. [...]
Archive for December, 2004
പ്രണയവും മോഷണവും
Posted in കഥക്കൂട്ട് on December 20, 2004 | Leave a Comment »
അമ്മയും മകനും
Posted in കഥക്കൂട്ട് on December 16, 2004 | 1 Comment »
അവന്‍ ജനിച്ചപ്പോള്‍ കരഞ്ഞിരുന്നില്ല. പേറെടുത്ത മുത്തശ്ശി അടുക്കള ജനവാതിലിനരുകില്‍ നിന്നു എന്തോ പിറുപിറുത്തത് അവന്റെ അമ്മ കേട്ടതുമില്ല. വീണു വീണു നടക്കുവാന്‍ പഠിക്കുമ്പോഴും അവന്‍ കരഞ്ഞു കണ്ടില്ല. അവന്റെ അമ്മയുടെ ഓര്‍മ്മയില്‍ ഒരിടത്ത് പോലും അവന്റെ കണ്ണുനീരിന്റെ നനവില്ല. പിന്നെ പിന്നെ അമ്മ ശ്രദ്ധിച്ചു, അവന്‍ ചിരിക്കുന്നുമില്ല. പക്ഷെ അവര്‍ ആരോടും പറഞ്ഞില്ല, മകന്‍ ചിരിക്കുന്നില്ലെന്നും കരയുന്നില്ലെന്നും. ഒരു ദിവസം ആ അമ്മയ്ക്ക് മരിക്കേണ്ടി വന്നു. അന്നു വീടിന്റെ ഇറയത്തിരുന്നു അവന്‍ ആദ്യമായി ചിരിച്ചു. അപ്പോള്‍ തെക്കേപ്പറമ്പിലേക്ക് [...]
രാധയും കൃഷ്ണനും
Posted in കഥ on December 5, 2004 | 2 Comments »
ക്യാമ്പസിന്റെ വലിയ ഇരുമ്പുഗെയ്റ്റും, മദ്യപിച്ചിട്ടുണ്ടെന്നു തോന്നിപ്പിയ്ക്കുമാറു ചുവന്നകണ്ണുകളുള്ള എക്സ്-മിലിട്ടറിക്കാരന്‍ വാച്ച്‌മാനെയും കടന്നു വരുമ്പോള്‍ ആദ്യം കാണുക പ്രിന്‍സിപ്പാളിന്റെ ഓഫീസാവും. അതുകൊണ്ടു തന്നെയാവണം അന്വേഷിച്ചു വരുന്നവരൊക്കെ ആദ്യം എത്തിപ്പെടുക അവിടെയാണ്. ക്ലാസ്സ്‌റൂമുകളും ആണ്‍കുട്ടികളുടെ ഹോസ്റ്റലുമുള്ള കെട്ടിടങ്ങള്‍ പിന്നെയും കുറച്ചകലെയാണ്. എന്റെ ഇന്നത്തെ അതിഥി കുറച്ചു ഭാഗ്യമുള്ള കൂട്ടത്തിലെന്നു തോന്നുന്നു. അവര്‍ വന്നവിവരം സ്റ്റാഫ്‌റൂമില്‍ പ്യൂണ്‍ വന്നുപറയുകയായിരുന്നു.
കശുമാവിന്‍ മരങ്ങള്‍ തലനീട്ടി പേരിനു തണല്‍ വിരിച്ചിരുന്ന റോഡിലൂടെ ഓഫീസിലേക്കുള്ള വഴിയെ നടന്നു. സ്കൂള്‍കോമ്പൌണ്ടിലെ എല്ലാ കെട്ടിടങ്ങളും പണ്ടു ഡാം പണിക്കു വന്നിരുന്ന [...]
മഴയുടെ കഥ!
Posted in കഥക്കൂട്ട് on December 3, 2004 | Leave a Comment »
‘ഈ കഥയും മഴയില്‍ തുടങ്ങുന്നു.’ തെല്ലൊരു നിരാശയോടെ അയാള്‍ പറഞ്ഞു.
‘മഴയില്ലാത്ത നാടിന്റെ കഥയെഴുതിക്കൂടെ നിനക്ക്?’
പറഞ്ഞതവള്‍ കേട്ടില്ലേയെന്ന സംശയത്തോടെ അയാള്‍ മുരടനക്കി.
‘അത്, വെറുമൊരു പ്രണയകഥ മാത്രമായ് തീരില്ലേ?’
ആ വസ്തുത അയാള്‍ക്ക് അറിവുള്ളതായിരുന്നില്ല. അയാള്‍ കഥ എഴുതിയിട്ടില്ല. അവള്‍ എഴുതിയ എല്ലാ കഥകളും വായിച്ചിട്ടുണ്ട്.
‘അന്യമായ മഴയില്‍ അകംപൊള്ളിച്ചു വളരുന്ന പ്രണയങ്ങളില്‍ ആ ദേശത്തെ മനുഷ്യര്‍ ഉരുകിത്തീരും. പ്രണയം കുതര്‍ത്തിക്കളയുന്ന ഒരു മഴയ്ക്കു വേണ്ടി ആ നാട് കാത്തിരിക്കുകയാവും.’
ചെറിയ മൌനത്തിനു ശേഷം അവള്‍ ഇതുകൂടി [...]