നവംബറിലെ അവസാനത്തെ രാത്രി. കടന്നുപോയ ദിനരാത്രങ്ങളിലെപ്പൊഴോ ഒരു സുഹൃത്ത് “reveries of a solitary child” എന്നു പറഞ്ഞത് മനസ്സില്‍ ക്‌ളാവു പിടിച്ചു കിടക്കുന്നു. എന്തിനെ കുറിച്ചായിരുന്നത്? ഓര്‍ക്കുവാനാകുന്നില്ല. പ്രത്യേകിച്ചൊന്നും തന്നെ ഓര്‍ത്തിരിക്കേണ്ടാത്ത അലസമായ ജീവിതം. തണുപ്പുകാലത്തിന്റെ വരവറിയിച്ചുകൊണ്ട് തൊട്ടടുത്ത മുറികളിലെ എയര്‍ കണ്ടീഷനുകള്‍ നിശബ്ദമായിരിക്കുന്നു. പാതിയെഴുതിയ വരികളില്‍ നിന്ന് മോചനം കാത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന കഥാപാത്രങ്ങള്‍. മഷിയൊഴിഞ്ഞ പേന പോലെ ഒന്നും വരച്ചിടുവാന്‍ കഴിയാത്ത മനസ്സ്.
മുറിപൂട്ടി പുറത്തിറങ്ങി, തെല്ലു തണുത്ത കാറ്റുള്ള രാത്രിയില്‍ എങ്ങോട്ടെന്നില്ലാതെ [...]
Archive for November, 2004
നവംബറിന്റെ നഷ്ടം
Posted in കഥക്കൂട്ട് on November 30, 2004 | 2 Comments »
വീണ്ടും സ്വപ്നങ്ങള്‍…
Posted in കഥക്കൂട്ട് on November 19, 2004 | Leave a Comment »
സ്വപ്നങ്ങള്‍ കാണുവാന്‍ മാത്രം പക്വതയില്ലാത്ത ഉറക്കത്തിന്റെ ഇടുങ്ങിയ ഇടനാഴികകളില്‍ മടുത്ത് വിരസിതമായിപ്പോവുന്ന പകലുകള്‍. ഇവിടെ ഒരു ഗുണമുണ്ട്. നിദ്രയില്‍ സ്വപ്നത്തിന്റെ ക്യാന്‍വാസ് മാത്രമേ നിദ്രകൊള്ളുന്നവന്റേതായിട്ടുള്ളു. നിറങ്ങളും (സ്വപ്നങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണെന്ന് ഏതോ മനഃശാസ്ത്ര പഠനം വായിച്ചത് തല്‍ക്കാലം മറക്കുന്നു) ചലനങ്ങളും കടപ്പെട്ടിരിക്കുന്നത് മറ്റാരിലോ ആണ്. പകല്‍… ജീര്‍ണ്ണിച്ചു മരിച്ചു വീണുകിടക്കുന്ന നിശബ്ദ ഇടവേളകളില്‍, ഇഷ്ടമുള്ളതുപോലെ നിറങ്ങള്‍ ചാലിച്ച് ചാലികങ്ങളായ പലതിലും ഭാവങ്ങള്‍ സൃഷ്ടിച്ചു സ്വപ്നം കാണുന്നതാവുന്നു പുതിയ ശീലങ്ങളിലൊന്ന്.
വ്യക്തമായ സങ്കല്‍പ്പങ്ങളില്ലാതെ മനസ്സ് പുഴയുടെ ഓളത്തിലുലയുന്ന തോണിപോലെ… [...]
സ്വര്‍ണ്ണനാഗങ്ങള്‍
Posted in കഥ on November 12, 2004 | 5 Comments »
‘എനിക്ക് ഏടത്തീടെ ഒപ്പം മതീന്ന്’ അമ്മു ചിണുങ്ങി. അമ്മമ്മയുടെ ഒച്ച കനത്തു, ‘അവളു പഠിക്ക്യല്ലേ?’ അമ്മുവിന് എന്തും ഏടത്തിയുടെ ഒപ്പമാണിഷ്ടം. പക്ഷെ, സമ്മതിക്ക്യണ്ടേ? ഏടത്തി എപ്പോഴും മുകളിലെ തളത്തിലിരിക്കും. അവിടെ തെക്കേമൂലയില്‍ അച്ഛന്റെ മുറിയ്ക്കകത്തിരുന്ന മേശയും കസാലയും വലിച്ചിട്ടിട്ടുണ്ട്. പഠിക്കുവാനാണ്. ഏടത്തി പക്ഷെ നിലത്തിരുന്നാണ് പഠിക്ക്യാറ്. മാളികവരാന്തയുടെ തുറന്നഭാഗത്ത് താഴെ സിമന്റില്‍ ചിത്രപ്പണികളോടു കൂടിയ അഴികളാണ്. മുകള്‍ഭാഗം പരമ്പിട്ടു മറച്ചിരിക്കുന്നു. പെയിന്റടിക്കുവാന്‍ കുമാരന്‍ വന്നപ്പോള്‍ പരമ്പൊക്കെ അഴിച്ചു മാറ്റി വച്ചിരുന്നു. എന്തു രസമായിരുന്നു അന്ന് കാണുവാന്‍. മുറ്റവും [...]