Feeds:
Posts
Comments

Archive for October, 2004

‘എന്നെ ആരെന്നു കരുതുന്നതാ ഉണ്ണിക്കിഷ്ടം?’
‘ആരെങ്കിലും ഒക്കെ ആവണോ ഇഷ്ടപ്പെടുവാന്‍?’
‘വേണ്ടേ?’
‘ആരുമാരും ആവാതിരിക്കുന്നതല്ലെ സുഖം.’
‘അപ്പോള്‍ ആരുമല്ലേ ഞാന്‍?’
‘അമ്മയെന്ന്‌ കരുതിക്കോട്ടെ?’
അവള്‍ പൊട്ടിച്ചിരിച്ചു.
‘ഉണ്ണി ഉറങ്ങിക്കൊള്‍ക…’
മുടിയിഴകളിലൂടെ അവളുടെ വിരലുകള്‍ തെന്നി നീങ്ങുമ്പോള്‍ അവനുറക്കം വന്നു.
അവര്‍ പരസ്പരം ആരുമാരും ആയിരുന്നില്ല.

Read Full Post »

കുട്ടിക്കാലങ്ങളിലെ കുസൃതികളിലേക്ക്‌ മനസ്സൊരു വേള തിരിഞ്ഞൊന്നു നോക്കുന്നു…
പള്ളിക്കുളത്തിലെ (അമ്പലക്കുളത്തിന്‌ എങ്ങിനെ പള്ളിക്കുളമെന്ന പേരുവന്നു എന്നറിഞ്ഞുകൂട. സിനിമയില്‍ ഏതോ വിദ്വാന്‍ ‘പള്ളിക്കഞ്ഞി’ എന്നൊക്കെ പറഞ്ഞതു പോലെ കുളം പള്ളിക്കുളം ആയതുമാവാം) മുങ്ങാംകുഴിയിടുന്ന വൈകുന്നേരങ്ങളില്‍ സ്വതവേ ദുര്‍ബ്ബലനായ ഞാന്‍, എന്നേക്കാളും സാധുവായ ഒരുത്തനെ വെള്ളത്തില്‍ ‘മുക്കുന്നതാണ്‌’ പെട്ടെന്ന്‌ ഓര്‍മ്മ വന്നത്‌. വെള്ളത്തിനു മുകളില്‍ ശ്വാസം കൊടുക്കുവാന്‍ വേണ്ടി ഒരു വേള ഉയര്‍ത്തിപ്പിടിക്കുന്ന നനഞ്ഞ മുഖത്ത്‌ കാണുന്നത്‌ കണ്ണീരോ? ഈറന്‍ മുടിയില്‍ നിന്ന്‌ ഉതിര്‍ന്നു വീഴുന്ന ജലത്തുള്ളികളോ?
ആരായിരുന്നു ആ കുട്ടി?
പൊടുന്നനെ ആ [...]

Read Full Post »

അയാള്‍ എന്നും ഐപ്പുവിന്റെ പീടികയില്‍ നിന്ന്‌ മുറുക്കാന്‍ വാങ്ങും. അമ്മയ്ക്ക്‌ വേണ്ടിയാണ്‌. അയാള്‍ക്ക്‌ ഓര്‍മ്മയുള്ള കാലം മുതല്‍ക്കേ അമ്മ മുറുക്കുമായിരുന്നു. വെറ്റിലയും, പുകയിലയുമാണ്‌ വാങ്ങേണ്ടത്‌. അടക്ക തോട്ടത്തിലുണ്ടാവുന്നത്‌ അമ്മ നീറ്റിലിട്ടു വച്ചിരിക്കും. അമ്മ ചെല്ലം തുറന്നുവച്ച്‌, കാലും നീട്ടിയിരുന്ന്‌ മുറുക്കുന്നതു കാണുവാന്‍ ഒരു സുഖമാണ്‌. മുറ്റം അടിച്ചുവാരുന്ന മക്കള്‍ പറയും, അമ്മമ്മ മുറുക്കിത്തുപ്പി മുറ്റം വൃത്തികേടാക്കിയെന്ന്‌. മുറുക്കാന്റെ പൊതി കൈയില്‍ കാണുമ്പോള്‍ ഭാര്യ പറയും, അതൊരു അധികച്ചിലവാണെന്ന്‌. പക്ഷെ അയാള്‍ എന്നും അമ്മക്കു വേണ്ടി മുറുക്കാന്‍ വാങ്ങുമായിരുന്നു.
ഒരു [...]

Read Full Post »

തനിച്ചുറങ്ങുന്നതിന്റെ സുഖം! സത്യത്തില്‍ തനിച്ചായിരുന്നില്ല. കൂട്ടായിട്ട്‌ ഒരൊത്തിരി പേരുണ്ടായിരുന്നു. വിണ്ടുതുടങ്ങിയ മരജനവാതില്‍പ്പാളികള്‍ക്കിടയിലൂടെ ഇരുട്ടിന്റെ തുരുത്തിലേക്ക്‌ അരിച്ചിറങ്ങിവരുന്ന വെണ്‍നിലാവുമുതല്‍ പുറത്ത്‌ മഴപെയ്യുകയാണെന്ന്‌ വിശ്വസിപ്പിക്കത്തവണ്ണം പ്രത്യേക ‘സൌണ്ട്‌ ഇഫക്റ്റ്സുള്ള’ ഒരു ടേബിള്‍ ഫാനും, പിന്നെ ആരും ക്ഷണിക്കാതെ കടന്നുവരുന്ന സ്വപ്നങ്ങളും… ഒരു കൂട്ടായിട്ട്‌ ഇതില്‍ കൂടുതല്‍ ഇനിയാരുവേണം?
ഇരുട്ടുന്നതിനു മുന്‍പേ, ‘രക്ഷസ്സിനെ കണ്ടു പേടിക്കേണ്ടാ’ എന്നു കരുതി അടച്ചിടുന്ന ജനവാതിലുകള്‍. കോസടി ചുമരിനോട്‌ ചേര്‍ത്തു വിരിക്കുമായിരുന്നു. എണ്ണമിഴുക്കു പതിഞ്ഞ, കാലം സുഷിരങ്ങള്‍ വീഴ്ത്തിതുടങ്ങിയ കുമ്മായ ചുമരുകള്‍ക്ക്‌ എപ്പോഴും തണുപ്പായിരുന്നു. ചുമരിന്റെ മൂലയിലേക്ക്‌ [...]

Read Full Post »

Your Comments!!!

അക്ഷരങ്ങളുടെ ഈ കൊച്ചു ലോകത്ത്‌, എന്റെ ചിന്തകളുടെയൊപ്പം നിങ്ങള്‍ ചിലവിട്ട നിമിഷങ്ങള്‍ക്ക്‌ ഒരായിരം നന്ദി! നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുവാന്‍ ഈ പോസ്റ്റ്‌ ഉപയോഗപ്പെടുത്തുമെന്ന്‌ കരുതുന്നു. ഒരിക്കല്‍ കൂടി നന്ദി…
പെരിങ്ങോടന്‍.
കുറിപ്പ്‌: മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന്‌ യൂണികോഡ്‌ മലയാളം ഉപയോഗിക്കുക.

Read Full Post »