Feeds:
Posts
Comments

Archive for September, 2004

‘ഇതു നോക്കൂ, ഇവിടെ മഴപെയ്യുകയാണ്‌.’ ബാല്‍ക്കണിയിലേക്കു തുറക്കുന്ന വാതിലിനു നേരെ തിരിച്ചു വച്ചിരിക്കുന്ന അവളുടെ വെബ്ക്ക്യാമിലൂടെ അവ്യക്തമായിക്കാണുന്ന ആകാശത്തെ അയാള്‍ നോക്കിയിരുന്നു. കാര്‍മേഘങ്ങളെന്ന്‌ തോന്നിപ്പിക്കുന്ന നിഴലുകള്‍ പതിയെ ഒഴുകി നടക്കുന്നു.
‘അതു കണ്ടുവോ? തടാകമാണ്‌. ഇന്നലെ പെയ്ത മഴയില്‍ നിറഞ്ഞു നില്‍ക്കയാണ്‌.’ അവള്‍ ചൂണ്ടിക്കാണിച്ച വഴിയിലെ നനഞ്ഞു കിടക്കുന്ന പാതയോരങ്ങളിലെവിടെയോ പതിഞ്ഞുപോയ മിഴികള്‍ പിന്മാറുവാന്‍ വൈമന്യസം കാട്ടി നില്‍ക്കുമ്പോള്‍ അവള്‍ തുടര്‍ന്നു പറയുന്നതു കേട്ടു:
‘ഇവിടെ മഴപെയ്യുന്നതു കാണുവാന്‍ ഒരു സുഖവുമില്ല. നാട്ടിലെ മഴയാണ്‌ രസം.’
മനസ്സില്‍ അറിയാതെ പറഞ്ഞുപോയി, അവിടെ [...]

Read Full Post »

കുസൃതി നിറഞ്ഞ കണ്ണുകളായിരുന്നു അവളെ ആദ്യമായി കണ്ടപ്പോള്‍ മനസ്സില്‍ പതിഞ്ഞത്‌. ചുണ്ടില്‍ നേര്‍ത്ത മന്ദസ്മിതം ഒളിച്ചു വച്ചിട്ടുണ്ടോ? അതില്‍ നര്‍മ്മത്തിന്റെ ഭാവങ്ങളുണ്ടോ?
അകന്നു നില്‍ക്കുവാനാണ്‌ ആദ്യം ശീലിച്ചത്‌. മനസ്സിലും ചിരിയിലും കുസൃതിയുമായി ചുറ്റുമുള്ള ലോകത്തില്‍ അവള്‍ പാറിനടക്കുമ്പോള്‍ മനസ്സില്‍ വെറുപ്പുകലര്‍ന്ന അസഹ്യതയായിരുന്നില്ലേ?
മുറിവിന്റെ നോവിനിടയിലും അവള്‍ ചിരിക്കുവാന്‍ ശ്രമിക്കുകയായിരുന്നില്ലേ? എന്റെ മനസ്സില്‍ പതിഞ്ഞ ക്രൂരത കനിഞ്ഞു നല്‍കിയ മുറിവിന്റെ പാടുകളെ അവള്‍ താലോലിക്കുന്നുവോ?
അവളെ സ്നേഹിക്കുവാന്‍ പഠിച്ചതെന്നായിരുന്നു? മറ്റാരോ പറഞ്ഞറിഞ്ഞ്‌ അവളനുഭവിക്കുന്ന നോവിന്റെ ദീനത മനസ്സില്‍ കനലായെരിഞ്ഞപ്പോഴോ?
കവിളില്‍ വിരിഞ്ഞ കണ്ണുനീര്‍ പൂക്കള്‍ [...]

Read Full Post »

ദൂരെ ആല്‍മരം പകുതിയും മറച്ചു നില്‍ക്കുന്ന ക്ഷേത്രത്തിലെ കൊടിമരം കാണുവാനായപ്പോള്‍ അറിയാതെ നടത്തത്തിനു വേഗതയേറുന്നു. കണ്ടങ്ങളിലെ നീരൊഴുക്കിന്റെ ശബ്ദം കേള്‍ക്കുവാനായപ്പോള്‍ മനസ്സില്‍ അതുവരെയില്ലാതിരുന്ന അസ്വസ്ഥത ഉറഞ്ഞുകൂടുന്നപോലെ.
കൈപിടിച്ച്‌ കൂടെ നടന്ന വഴികളിലൂടെ ഇന്ന്‌ തനിയേ നടന്നീടേണം…
എപ്പോഴെങ്കിലും അറിയാതെ തിരിഞ്ഞുനോക്കിയിരുന്നുവോ, അവള്‍ പിന്നിലില്ലേയെന്ന്‌?
നടവരമ്പുകളും ഇടവഴികളും പിന്നിട്ട്‌ ക്ഷേത്രാങ്കണത്തിലെത്തുന്നു…
പണ്ട്‌ ഉത്സവകാലത്ത്‌ ഓടിക്കളിച്ചിരുന്ന, ഒരുമിച്ചിരുന്നിരുന്ന കറുകപ്പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്ന അമ്പലമുറ്റങ്ങള്‍… അമ്പലപ്രാവുകള്‍ കുറുകി പറന്നിറങ്ങുന്ന പ്രദിക്ഷിണവഴികള്‍…
ഇതല്ലേ സുഹൃത്തുക്കള്‍ നൊസ്റ്റാള്‍ജിയ എന്നവാക്കില്‍ ഒതുക്കിപ്പോവുന്ന, പ്രണയം വിരിയുന്ന ഗൃഹാതുരത?
ദീപാരാധനയുടെ മണിനാദങ്ങളില്‍ മനസ്സറിയാതെ നടന്നുകയറിയ വഴികളിലേക്ക്‌ തിരിഞ്ഞു [...]

Read Full Post »

സുഖമാണെന്ന്‌ കള്ളം പറഞ്ഞ്‌ എഴുതി തുടങ്ങട്ടെ… സുഖമാണ്‌.
എന്നും പതിവുള്ളതാണ്‌ ഈ എഴുത്ത്‌. ടേബിള്‍ ലാമ്പിനരുകിലിരുന്ന്‌, ഉറക്കം വരാത്ത അനേകം രാവുകളില്‍ എത്രയോ തവണ എഴുതി… അമ്മക്ക്‌, ഏടത്തിയമ്മക്ക്‌, ദാസനു… ഒരുപാടുപേര്‍ക്ക്‌.
ഒടുവില്‍ കളിയായെന്ന പോലെ എവിടെയോ മറഞ്ഞിരുന്ന ഉറക്കം, തിരികെ വരുമ്പോള്‍ ഒട്ടൊരു നിരാശയോടെ നിലത്തേക്ക്‌ ചുരുട്ടിയെറിയുന്ന കടലാസുകള്‍. പിറ്റേന്നു പകല്‍ ഒഴിവു കിട്ടുന്ന സമയത്ത്‌, വാരി കളയുമ്പോള്‍ ഒരിക്കല്‍ പോലും അവയിലൊന്നുപോലും രണ്ടാമതും വായിച്ചു നോക്കിയിട്ടില്ല. പലപ്പോഴായി നിലത്തേക്ക്‌ കുടഞ്ഞിട്ട മഷിയുടെ പാടുകള്‍ നോക്കി മൌനംപൂണ്ടിരിക്കുന്ന ശുഭരാത്രികള്‍…
ഒക്കെ [...]

Read Full Post »