Feeds:
Posts
Comments

Archive for August, 2004

അത്തം വെളുത്താല്‍ ഓണം കറുക്കുമെന്നാണ്‍്‌ മുത്തശ്ശി പറഞ്ഞിരുന്നത്‌. അത്തം നാളില്‍ ഒരു തുള്ളിപോലും മഴ പെയ്‌തില്ല. അവള്‍ക്കുറപ്പായി, തിരുവോണത്തിന്റന്ന്‌ എന്തായാലും നല്ല മഴയായിരിക്കും. കാറില്‍ ജനലരുകിലുള്ള സീറ്റിലിരുന്ന്‌ അവള്‍ പുറത്തേക്ക്‌ നോക്കി. ഇടവിട്ട്‌ പെയ്‌ത മഴത്തുള്ളികള്‍ ഇപ്പോഴും തോര്‍ന്നിട്ടെന്നില്ലാതെ നനഞ്ഞു നില്‍ക്കുന്ന ചെടികളാണ്‌ വഴിയിലെല്ലാം.
തിരുവോണത്തിനെങ്കിലും വീട്ടിലെത്തണം, ഒരുപാടു മുറികളുള്ള ആശുപത്രിയില്‍ കിടക്കുമ്പോഴെല്ലാം അവള്‍ക്കതായിരുന്നു ചിന്ത. കാറിലിരിക്കുമ്പോഴൊക്കെ അവള്‍, വീടിനെ കുറിച്ചോര്‍ക്കുകയായിരുന്നു. പുറത്തെ വളപ്പില്‍ ആരും കാണത്തയിടത്ത്‌ അവള്‍ക്ക്‌ പേരറിയാത്ത ഒരുപാടു വയലറ്റ്‌ പൂക്കള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്്‌. അവള്‍ [...]

Read Full Post »

ചീന്തിയെറിഞ്ഞെന്നപോലെ നിലത്തു ചിതറിക്കിടന്നിരുന്ന നാലഞ്ചു താളുകള്‍ അയാള്‍ കുനിഞ്ഞെടുത്തു. കറുത്ത മഷിയില്‍ ചെരിഞ്ഞെഴുതിയിരിക്കുന്ന വരികളിലൂടെ അവന്റെ കണ്ണുകള്‍ ക്ഷമയില്ലാതെ ഓടിക്കളിച്ചു.
ഇതിലാരാണ്‌ ഞാന്‍? ഇതിലെന്റെ ഓണമേതാണ്‌?
തുറന്നിട്ട ജനലിലൂടെ അപ്പോഴും ചുടുകാറ്റ്‌ വീശിയിരുന്നു. മതില്‍ക്കെട്ടിനുള്ളിലെ മുരിങ്ങത്തലപ്പുകളിലേക്ക്‌ വെറുതെ നോക്കി നിന്നു. പിന്നെ എഴുതിക്കഴിഞ്ഞ കടലാസു താളുകള്‍ ഒരുവേള കൂടെ നോക്കാതെ, കാറ്റിനെറിഞ്ഞു കൊടുത്തു.
അയാളുടെ മനസ്സ്‌ പിറുപിറുക്കുന്നുണ്ടായിരുന്നു. ‘ഇവിടെ എനിക്കെന്നും ഓണമാണ്‌… തിരുവോണമാണ്‌!’

Read Full Post »

തോട്ടത്തിലെ അടക്ക ചെറിയമ്മ കാണാതെ എടുത്ത്‌ മാണീടെ പീടികയില്‍ കൊണ്ടു കൊടുത്താല്‍ രണ്ടുറുപ്പ്യാണ്‌ കൂടിയാല്‍ കിട്ടുക. നേരെ കുമാരന്റെ ചായപ്പീടികയിലേക്ക്‌ നടക്കും. ഗ്രൌണ്ടില്‌ കളികഴിഞ്ഞു വെള്ളം കുടിക്കാന്‍ ഇരിക്കുന്ന ചെറുപ്പക്കാരുടെ തിരക്കായിരിക്കും അവിടെ. അവനെപ്പോഴും ഒരു മൂലയിലേക്ക്‌ മാറിയിരിക്കുകയാണ്‌ ചെയ്യാറ്‌.
ജഗ്ഗിലെ വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ക്കുന്നതിനു മുന്‍പേ കുമാരേട്ടന്റെ ദൃഷ്ടിയെത്തും.
‘നെനക്കെന്താ വേണ്ടത്‌?’
മറുപടി പതുക്കയെ പറയുകയുള്ളു. ‘രണ്ടു പൊറൊട്ട,’ കുമാരേട്ടന്‍ ബീഫ്‌ വേണൊ എന്നു ചോദിക്കില്ല. സാമ്പാറിനുള്ള കാശേ തന്റെ കൈയിലുള്ളു എന്ന്‌ അറിയുമായിരിക്കണം. കുമാരേട്ടന്‍ ഇല്ല്യാത്ത ദിവസം [...]

Read Full Post »

അവള്‍ ഉണര്‍ന്നെഴുന്നേറ്റത്‌
വിളറി നില്‍ക്കുന്ന പകലിന്റെ
ഇഴഞ്ഞുനീങ്ങുന്ന
ഉച്ചയിലേക്കായിരുന്നു;
തവിടൊഴിയാത്ത
അരിവേവിച്ചവള്‍ ഭക്ഷിച്ചു
വിശപ്പടങ്ങിയെന്നാശ്വസിച്ചു,
പൊടിഞ്ഞുതുടങ്ങിയ
വൈക്കോല്‍പ്പുരയുടെ
ജീര്‍ണ്ണിപ്പുകളെ തലോടി
പടിഞ്ഞാട്ട്‌ നോക്കിയിരുന്നു.
തലയില്‍ നിന്ന്‌ നുള്ളിയെടുത്ത
പേനുകളുടെ ഭൂമിയുടെ
മാറിലേക്കവള്‍ പറിച്ചിട്ടു
മണ്ണില്‍ പുതയുന്നവയെ
നോക്കിയവള്‍ കൈകൊട്ടി
ആര്‍ത്തുചിരിച്ചു.
ആടിയ ഉത്തരത്തില്‍
ചിലച്ച ഗൌളിയുടെ
കൂടെയവളും മന്ത്രിച്ചു;
മരണം വിരുന്നുവിളിക്കുന്ന
കാക്കയുടെ കൂടെയവളും
കരഞ്ഞു, കണ്ണീരടരാതെ!
ഉറുമ്പിന്‍പൊത്തിലേക്ക്‌
കാല്‍നീട്ടിവച്ചവള്‍
ചോണനുറുമ്പുകളെ
കാല്‌വണ്ണയില്‍
പാര്‍പ്പിച്ചിരുന്നു,
അരുകിലെവിടെയോ
മരണം അരിച്ചിറങ്ങുന്നു.
മഴപെയ്‌തുകുതിര്‍ന്ന
മുറ്റത്തേക്കവള്‍
തകരപ്പെട്ടികളും, കമ്പിളി
പുതപ്പും വലിച്ചെറിഞ്ഞു.
ഇറയിലേക്ക്‌ കാല്‍നീട്ടിയിരുന്നു
മഴ നനഞ്ഞു.
വൈക്കോല്‍പ്പുര ചോരുന്നു.
അഴിച്ചിട്ട ജടപിടിച്ച
മുടിയിഴകളില്‍
മഴത്തുള്ളികള്‍ നീണ്ടു
വളര്‍ന്നു പടരുന്നു
നിശയിത്‌ വളരുന്നു
അവളോതനിച്ചുറങ്ങുന്നു
ചൂടുതേടിയിഴെഞ്ഞെത്തിയ
ചേരപാമ്പുകള്‍ ചുറ്റിലും
ചുരുണ്ടുകൂടുന്നു.
ഒതുക്കുകള്‍ കയറി
വന്ന കലക്കുവെള്ളത്തില്‍
അടുപ്പിലെ ചാരം കലരുന്നു,
മുളംതൂണുകള്‍ ഇളകുന്നു,
ഉതിര്‍ന്നുവീണ വൈക്കോല്‍
തുരുമ്പുകള്‍ താഴ്ന്നുമറയുന്നു,
ചുറ്റും പടരുന്ന പ്രളയത്തില്‍
ജടത്തുമ്പുകള്‍ ഒഴുകിയകലുന്നു.

Read Full Post »

അയാള്‍ കാട്ടാളനായിരുന്നു. കാടിളക്കി വേട്ടയാടി നടന്നിരുന്ന നിഷാദന്‍. പണ്ട്‌ ബാല്യത്തില്‍ മുളവളച്ച്‌ ചാപം ബന്ധിക്കുമ്പോള്‍ കാട്ടിലെ നിയമം അയാളും പഠിച്ചിരുന്നു.
ആഹാരത്തിനു വേണ്ടി വേട്ടയാടുവാന്‍ പഠിപ്പിച്ച പിതാവും മാതുലനും വനത്തിന്റെ നിഘൂഢതകളില്‍, ജീവന്‍ വെടിഞ്ഞ്‌ മറഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഇന്ന്‌ വേട്ട, ഹരമാണ്‌. ഇണചേരുന്ന കലമാനുകളും കൊക്കുരുമി പ്രണയിക്കുന്ന ക്രൌഞ്ചമിഥുനങ്ങളും അയാളുടെ കൂരമ്പുകള്‍ക്ക്‌ ഇരയാവുന്നു.
വനവീഥികളില്‍ അലിഞ്ഞു ചേരുന്ന, ജീവന്റെ രോദനം അയാളെ ഹര്‍ഷപുളകിതനാക്കുന്നു.
മാമുനിയുടെ ശാപവചനങ്ങള്‍ അയാളെ, ചിരിപ്പിക്കുന്നു. ഞാണേറ്റിയ അമ്പിനു മുന്‍പില്‍, വിറയാര്‍ന്ന സ്വരത്തില്‍ നിലത്തേക്ക്‌ നോക്കി ശാപവചനങ്ങള്‍ വര്‍ഷിച്ചുകൊണ്ട്‌ വൃദ്ധമുനികള്‍ [...]

Read Full Post »

Older Posts »